ആഡ് നെറ്റ് വിഷ്വല്‍ കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് നെസ്റ്റോ ഇന്ത്യന്‍ ഫെസ്റ്റ് റിയാദിലെ അല്‍ യെമാമ പാര്‍ക്കില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏപ്രീല്‍ രണ്ടിനാണ് പരിപാടി. ഇതിനോട് അനുബന്ധിച്ച് വീട്ടമ്മമാര്‍ക്ക് പാചക മത്സരവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രരചനാ മത്സരവും സംഘടിപ്പിക്കും. ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ഉണ്ടാകും. നെസ്റ്റോ സി.ഇ.ഒ നാസര്‍ അബൂബക്കര്‍, അബ്ദുറഹ്മാന്‍ പൊന്മള, അമീര്‍ മലപ്പുറം, ഫൈസല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



അബുദാബി : ഉയിര്‍പ്പ് പെരുന്നാളിന് മുന്നോടിയായി വലിയ നോമ്പിലെ ആദ്യ ഞായറാഴ്ച മലങ്കര നസ്രാണികള്‍ നടത്തി വരുന്ന ഒരു ആചാരമാണ് “പേത്തര്‍ത്താ”. മത്സ്യ മാംസാദികള്‍ വര്‍ജ്ജിക്കു ന്നതിന്റെ ഭാഗമായി, അവ പാകം ചെയ്യുന്ന പാത്രങ്ങള്‍ പോലും കഴുകി വൃത്തിയാക്കി മാറ്റി വെയ്ക്കുന്ന രീതി പുരാതന കാലം മുതലേ നസ്രാണി പാരമ്പര്യ ത്തിലുണ്ടായിരുന്നു. മാറിയ ജീവിത സാഹചര്യങ്ങളും രീതികളും കൊണ്ട് പ്രവാസികളുടെ ഇടയിലെങ്കിലും അന്യം നിന്നു പോയ ഈ ആചാരത്തിന്റെ പുനരാവിഷ്ക രണമായിരുന്നു അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ മര്‍ത്തമറിയം വനിതാ സമാജം സംഘടിപ്പിച്ച പേത്തര്‍ത്താ ഫെസ്റ്റ്.


























