അബുദാബി : 32 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അറക്കല്‍ ഹംസ ഹാജിക്ക് വട്ടേക്കാട് മഹല്‍ കമ്മറ്റിയുടേയും വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡണ്ട് ഇന്തിക്കാഫ് അദ്ധ്യക്ഷത വഹിച്ചു. പി. കെ. ഹസ്സമോന്‍ പ്രാര്‍ത്ഥന നടത്തി. യോഗത്തില്‍ രക്ഷാധികാരി ആര്‍. എന്‍. അബ്ദുള്‍ ഖാദര്‍ ഹാജി കമ്മറ്റിയുടെ ഉപഹാരം നല്‍കി.
സെക്രട്ടറി എ. നൌഷാദ്, എ. കമറുദ്ദീന്‍, കെ. മുഹമ്മദാലി ഹാജി, അബ്ദുള്‍ കരീം ഹാജി, ഹാരിസ്, എം. വി. ഇഖ്ബാല്‍, ഗഫൂര്‍, അക്ബര്‍, വി. പി. മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.



കൊടുങ്ങല്ലൂര്‍ : നാട്ടിലും മറുനാടുകളിലും മൂന്നര പതിറ്റാണ്ടായി സാഹിത്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവമായ കെ. എ. ജബ്ബാരിയെ കുറിച്ച് സുഹൃത്തുക്കളും സഹ പത്ര പ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങള്‍ ബഷീര്‍ തിക്കോടി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച “സൈകത ഭൂവിലെ സൌമ്യ സപര്യ” എന്ന ഗ്രന്ഥത്തിന്റെ പരിചയപ്പെടുത്തലും, അവലോകനവും ഉള്‍പ്പെടുന്ന പുസ്തക ചര്‍ച്ച 2010 ജനുവരി 22ന് വെള്ളിയാഴ്‌ച്ച 4 മണിക്ക് കൊടുങ്ങല്ലൂര്‍ എസ്.എന്‍.ഡി.പി. ഹാളില്‍ സംഘടിപ്പിക്കുന്നു.
ദുബായ് : മയ്യില്‍, കുറ്റ്യാട്ടൂര്‍, കോളച്ചേരി എന്നീ പ്രദേശങ്ങളിലെ നിവാസികളുടെ കൂട്ടായ്മയായ ‘മയ്യില്‍ എന്‍. ആര്‍. ഐ ഫോറ’ ത്തിന്റെ 4-ാം വാര്‍ഷിക പൊതു യോഗത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികളോടെ ‘വസന്തോത്സവം’ സംഘടിപ്പിച്ചു. ദെയ്‌റ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ പി. അജയ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. വി. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രമുഖ ഗായകനും, ഏഷ്യാനെറ്റ് റേഡിയോ അവതാരകനും ആയ രാജീവ് കോടമ്പള്ളി വസന്തോത്സവം ഉല്‍ഘാടനം ചെയ്തു. നിഷ ഗോപിനാഥ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പുരുഷോത്തമന്‍ ബാബുവിനെയും, ഇബ്രാഹിം കുഞ്ഞിനെയും അനുമോദിച്ചു.
റിയാദ് : കേരളത്തിന്റെ സാംസ്കാരിക ഭൂമിയില്‍ മലബാറിന്റെ കയ്യൊപ്പും സംഭാവനകളും കണക്കിലെടുത്ത് കേരളീയ സാംസ്കാരിക ജീവിതത്തിന്റെ ചൂടും ജീവനും നല്‍കുന്ന ഒരു വേറിട്ട ചാനലായി ദര്‍ശന ഒരുങ്ങുന്നു. ദൃശ്യ മാധ്യമ രംഗത്ത് വലിയൊരു മാറ്റത്തിന് മലബാറിന്റെ മണ്ണില്‍ നിന്നും ആദ്യമായി പിറവി എടുക്കുന്ന ഈ സമ്പൂര്‍ണ്ണ ഇന്‍ഫോ എന്‍ടര്‍ടെയിന്മെന്റ് ചാനല്‍ കളമൊരുക്കും എന്ന പ്രഖ്യാപനവുമായി നടത്തുന്ന ദര്‍ശന യുടെ പ്രചരണാര്‍ത്ഥം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ സൌദി അറേബ്യ സന്ദര്‍ശിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് (20 ജനുവരി 2010, ബുധന്‍) രാത്രി 08:30 ന് ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ വെച്ച് സ്വാഗത സംഘ രൂപീകരണ യോഗം ചേരുന്നു എന്ന് എസ്. വൈ. എസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2268964, 0504261025 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

























