ദോഹ: ഖത്തറിലുള്ള മലയാളം ബ്ലോഗ്ഗര്‍മാരുടെ സംഗമം ഫെബ്രുവരി അഞ്ചാം തീയതി വെള്ളിയാഴച ഉച്ചക്ക് 1 മണിക്ക് ദോഹാ ജതീതിലെ അല്‍ മാലികി ടവറിലുള്ള എഫ്. സി. സി. ഹാളില്‍ വെച്ച് നടക്കും. ‘വിന്‍റ്റര്‍-2010’ എന്ന പേരിലാണ് ഈ ഒത്തു ചേരല്‍ സംഘടിപ്പിക്കുന്നത്. ഖത്തറിലെ എല്ലാ മലയാളം ബ്ലോഗര്‍മാരും ഈ മീറ്റില്‍ പങ്കെടുത്ത് സഹകരി ക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി 5891237 (രാമചന്ദ്രന്‍ വെട്ടിക്കാട്), 5198704 (മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍) എന്നിവരെ ബന്ധ പ്പെടാവുന്നതാണ്.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



ദുബായ് : ഭൂകമ്പത്തിന്റെ ദുരിത ഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഹെയ്തിയിലെ കുട്ടികള്‍ക്ക് സഹായവുമായി യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡ്യന്‍ മീഡിയ ഫോറം രംഗത്തെത്തി. ഇതിനായി രൂപം കൊടുത്ത “ഇന്‍ഡ്യന്‍ മീഡിയ ഫോറം ഹെയ്തി ഹെല്പ് സര്‍വ്വീസ് ”, ഈ ഉദ്യമത്തില്‍ സഹകരിക്കുന്നവരുടെ പക്കല്‍ നിന്നും ശേഖരിച്ച പുതിയ വസ്ത്രങ്ങള്‍ക്ക് പുറമെ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ വസ്ത്രങ്ങളും ചേര്‍ത്ത്, ദുബായിലെ റെഡ് ക്രെസെന്റ് സൊസൈറ്റിയില്‍ നാളെ വൈകീട്ട് ഏല്‍പ്പിക്കും.
അബുദാബി : രാഷ്ട്രീയ എതിരാളികള്‍ പോലും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത സ. ജ്യോതി ബസുവിന്റെ നിര്യാണം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിന് മാത്രമല്ല, രാഷ്ട്രത്തിനും തീരാ നഷ്ടമാണെന്നും, ആ വേര്‍പാടിന്റെ വേദനയില്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടും കുടുംബത്തോടും ഇന്ത്യന്‍ ജനതയോടും കൂടെ അബുദാബി ശക്തി തിയേറ്റേഴ്‌സും പങ്കു ചേരുന്നതായി പ്രസിഡന്റ്റ് എം. യു. വാസു അറിയിച്ചു.

























