മലയാളം ബ്ലോഗില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങിയ പുസ്തകമായ കൊടകര പുരാണത്തിന്റെ മൂന്നാം എഡിഷന്‍ പുറത്തിറങ്ങുന്നു. എഴുത്തുകാരനായ സജീവ് എടത്താടന്‍ തന്നെ സ്വന്തം നിലയ്ക്ക് ഇറക്കിയ കൊടകര പുരാണത്തിന്റെ രണ്ടാം പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബുക്ക് സ്റ്റാളുകളിലെ ജീവനക്കാര്‍ പറയുന്നു.
കൊടകര പുരാണം ആദ്യമായി പ്രസിദ്ധീകരിച്ചത് ത്യശ്ശൂര്‍ കറന്റ് ബുക്സ് ആയിരുന്നു.
കൊടകരണ പുരാണത്തിന്റെ പുതിയ പതിപ്പ് ഇപ്പോള്‍ ദുബായിലും ലഭ്യമാണ്. കരാമയിലെ ഡി. സി. ബുക്സില്‍ പുസ്തകത്തിന്റെ കോപ്പികള്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0091 4 397 94 67 എന്ന നമ്പറില്‍ വിളിക്കുക.



ദുബായ് : പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍, “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയുമായി ദോഹയിലും ബഹറൈനിലും എത്തുന്നു. ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ദോഹയിലെ ഖത്തര്‍ ചാരിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയിലൂടെ പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും, ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും, പ്രവാസികളില്‍ സമ്പാദ്യ ശീലം എങ്ങനെ വളര്‍ത്താം എന്നും അദ്ദേഹം വിശദീകരിക്കും. 

























