
അബുദാബി : പ്രവാസി കൂട്ടായ്മ അങ്കമാലി എന്‍. ആര്‍. ഐ. അസ്സോസ്സി യേഷന്‍ (ആന്‍റിയ) അബുദാബി ചാപ്റ്ററിന്‍െറ ക്രിസ്മസ് പുതുവത്സര ആഘോഷം ‘സ്പാര്‍ക്കിള്‍ 2017’ നിറ പ്പകി ട്ടാര്‍ന്ന പരിപാ ടിക ളോടെ ഐ. എസ്. സി യില്‍ വെച്ച് നടന്നു.
ആഘോഷ ങ്ങളുടെ ഭാഗ മായി സംഘ ടിപ്പിച്ച പൊതു സമ്മേളനം ചല ച്ചിത്ര താരവും എം. പി. യുമായ ഇന്നസെന്‍റ് ഉദ്ഘാടനം ചെയ്തു.
അങ്ക മാലി എം. എല്‍. എ. റോജി എം. ജോണ്‍, പ്രവാസി ഭാരതി എം. ഡി. കെ. ചന്ദ്ര സേനൻ, ഐ. എസ്. സി. പ്രസിഡന്റ് തോമസ് വർഗീസ്, സമാജം പ്രസിഡന്റ് ബി. യേശു ശീലൻ, ഔസേപ്പച്ചൻ തെക്കേടത്ത്, ഷൈൻ പോൾ, സാജു മൂലൻ, ഷിബു രാഘവൻ എന്നിവർ സംബന്ധിച്ചു. വിവിധ മേഖല കളിൽ മികവ് തെളി യിച്ച അങ്ക മാലി നിവാസി കളെ ചടങ്ങിൽ ആദരിച്ചു.
ക്രിസ്മസ് കരോള്‍, ക്രിസ്‌മസ് ട്രീ അലങ്കാരം, കുട്ടി കൾക്കായി ചിത്ര രചനാ മൽസരം, വിവിധ കലാ പരി പാടികൾ എന്നിവയും നടന്നു.
ആൻറിയ പ്രസിഡന്റ് രൂപേഷ് അനന്ത കൃഷ്‌ണൻ, ജനറൽ സെക്ര ട്ടറി തോമസ് പോൽ കോഡിനേറ്റർ സ്വരാജ് എന്നിവർ പരി പാടി കൾക്ക് നേതൃത്വം നൽകി.



ഷാർജ : പാം പുസ്തക പ്പുര യുടെ വാർഷിക സർഗ്ഗ സംഗമ ത്തിന്റെ ഭാഗ മായി ഷാർജ ഇന്ത്യൻ അസോസ്സി യേഷനും പാം പുസ്തക പ്പുരയും സംയുക്ത മായി സംഘടിപ്പി ക്കുന്ന കഥാ ചർച്ച ജനുവരി 27 വെള്ളി യാഴ്ച വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസോസ്സി യേ ഷനിൽ വെച്ച് നടക്കും. പ്രവാസ ലോകത്തു നിന്നും ശ്രദ്ധേയ മായ പുരസ്കാര ങ്ങൾ നേടിയ മയിൽ ചിറകുള്ള മാലാഖ (സബീന എം. സാലി), സാള ഗ്രാമം (രമേശ് പെരുമ്പിലാവ്), വിത്തു ഭരണി (ശ്രീദേവി മേനോൻ) എന്നീ മൂന്നു കഥ കളെ ആസ്പദ മാക്കി യാണ് ചർച്ച നടക്കുക എന്ന് സംഘാടകർ അറിയിച്ചു.




























