ദുബായ് : മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷ നായിരുന്ന പാണ ക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ ത്തിന്റെ ഏഴാം വാര്‍ഷിക ദിന ത്തില്‍ ദുബായ് കെ. എം. സി. സി. അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.
അനുസ്മരണ ചടങ്ങ് യു. സി. രാമന്‍ (മുന്‍ എം. എല്‍. എ) ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍ അദ്ധ്യ ക്ഷത വഹിച്ചു. നാസര്‍ എസ്റ്റേറ്റ് മുക്ക് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ ഹക്കീം തങ്ങള്‍ പ്രാര്‍ത്ഥന ക്കു നേതൃത്വം നല്‍കി.
എ. സി. ഇസ്മായില്‍, ആവയില്‍ ഉമ്മര്‍ ഹാജി, എം. എ. മുഹമ്മദ് കുഞ്ഞി, മുഹ മ്മദ് പട്ടാമ്പി, അഷ്‌റഫ് കൊടു ങ്ങല്ലൂര്‍, ആര്‍. അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇബ്രാഹിം മുറി ച്ചാണ്ടി സ്വാഗതവും അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര നന്ദിയും പറഞ്ഞു.