ദുബായ് : അന്താരാഷ്ട്ര വിമാന ത്താവള ത്തിൽ തീ പിടിച്ച എമിറേറ്റ്സ് വിമാന ത്തിൽ രക്ഷാ പ്രവർത്തനം നട ത്തുന്ന തിനിടെ മരിച്ച അഗ്നി ശമന സേനാംഗം ജാസ്സിം അല്‍ ബലൂഷിനു യാത്രാ മൊഴി. രാജ്യ ത്തിന് വേണ്ടി രക്ത സാക്ഷിത്വം വരിച്ച ജാസി മിന്റെ ഭൗതിക ശരീരം ഖബറട ക്കിയത് റാസൽ ഖൈമ യിലെ ശൈഖ് റാഷിദ് ബിൻ സായിദ് പള്ളി യിൽ സ്വദേശി കളും വിദേശി കളു മായ ആയിര ക്കണക്കിന് പേരുടെ സാന്നിദ്ധ്യ ത്തിലാണ്.
രാജ്യ ത്തിനു വേണ്ടി തന്റെ മകൻ ജീവൻ വെടിഞ്ഞ തിൽ അഭിമാനിക്കുന്നു എന്ന് പിതാവ് ഈസ്സാ അൽ ബലൂഷി പറഞ്ഞു. ബലൂഷി യുടെ അഞ്ച് മക്കളിൽ മൂത്ത മകനാണ് ഇരുപത്തി ഏഴു കാര നായ ജാസിം. ചെറിയ കുട്ടി യായി രുന്ന പ്പോൾ തന്നെ ജാസിം മറ്റുള്ള വരെ സഹായി ക്കാൻ അതീവ തൽപരന് ആയി രുന്നു എന്നും ഈ ശീല മാണ് രാജ്യരക്ഷാ വിഭാഗ ത്തിൽ ജോലി ചെയ്യാൻ ജാസി മിനെ പ്രേരി പ്പിച്ചത്.
മകനെ നഷ്ട പ്പെട്ടതിൽ ദുഃഖ മുണ്ട് പക്ഷേ എനിക്കിനിയും നാലു മക്കളുണ്ട് അവരെയും രാജ്യ ത്തിനു വേണ്ടി നല് കാന്‍ താന്‍ തയ്യാ റാണ് എന്നും ഈസ്സാ അൽ ബലൂഷി കൂട്ടി ച്ചേർത്തു.
ജാസ്സി മിന്റെ സഹോദരൻ സൽമാൻ അല്‍ ബലൂഷി ദുബായ് പോലീസിൽ ജോലി ചെയ്യു ന്നുണ്ട്. ജാസ്സി മിന്റെ ധീരത തനിക്ക് പ്രചോദനം ആണെന്നും ദുബായ് ഭരണാധി കാരി അടക്ക മുള്ള വർ രേഖ പ്പെടു ത്തിയ അനു ശോചന സന്ദേശ ത്തിൽ നന്ദി ഉണ്ടെന്നും സല്മാന് അല്‍ ബലൂഷി പറഞ്ഞു.
- Photo courtesy : The National daily