അബുദാബി : ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാമിന് യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആദരം.
വിദേശ കാര്യ വകുപ്പ് – അന്താ രാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്, പ്രസിഡണ്ടിന്റെ ഉത്തരവ് ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാമിന് കൈമാറു കയും പ്രവർത്തന മികവിനുള്ള പ്രത്യേക കീർത്തി മുദ്ര സമ്മാനി ക്കുകയും അദ്ദേഹത്തെ അനുമോദിക്കുക യും ചെയ്തു.
യു. എ. ഇ. യും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്ത മാക്കുന്നതില്‍ സ്തു ത്യര്‍ഹ മായ പങ്ക് വഹിച്ചത് പരിഗണിച്ചാണ് ആദരവ് നല്‍കിയത്.
ടി. പി. സീതാറാമിന്റെ സേവന കാലയളവിൽ ഇന്ത്യ– യു. എ. ഇ. വാണിജ്യ ബന്ധം കൂടുതൽ ശക്ത മാക്കു വാനും ഇരു രാജ്യങ്ങളി ലേയും ഭരണാ ധി കാരി കളുടെ പര സ്പര മുള്ള സന്ദർശനവും ഉഭയ കക്ഷി ബന്ധ ത്തിനു മികച്ച മുന്നേറ്റ മാണ് നല്‍കിയത്.
വിദേശ കാര്യ മന്ത്രാലയ ത്തിൽ നിന്നും മറ്റു വകുപ്പു കളിൽ നിന്നും ലഭിച്ച സഹ കരണ ത്തിനു ടി. പി. സീതാറാം നന്ദി അറിയിച്ചു.