അബുദാബി : മലയാളി സമാജം കേരളോത്സവം വൈവിദ്ധ്യമാർന്ന പരിപാടി കളോടെ അബുദാബി കേരളാ സോഷ്യൽ സെന്ററിൽ നടന്നു.
സമാജം പ്രസിഡന്റ് ബി. യേശു ശീലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജമിനി ഗണേഷ് ബാബു സമാജം കേരളോത്സവം ഉത്ഘാടനം ചെയ്തു.
സാങ്കേതിക മായ ചില കാരണ ങ്ങളാൽ കഴിഞ്ഞ മാസം മുസ്സഫ യിലെ സമാജ ത്തിൽ നിറുത്തി വെച്ചിരുന്ന കേര ളോ ത്സവ ത്തിനായി വേദി ഒരുക്കി ക്കൊടുത്ത കേരളാ സോഷ്യൽ സെന്റർ ഭാര വാഹികളും സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതി നിധി കളും ഉത്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
കേരള ത്തിന്റെ തനതു ഭക്ഷ്യ വിഭവ ങ്ങളും പ്രവാസ ലോക ത്തിനു അന്യമായ നാടൻ വിഭവ ങ്ങളും പലഹാര ങ്ങളും വിവിധ തരം പായസ ങ്ങളും അടക്കം കൊതി യൂറുന്ന ഭക്ഷണ ങ്ങൾ ലഭി ക്കുന്ന സ്റ്റാളു കളും തട്ടു കട കളും ആയി രുന്നു സമാജം കേരളോത്സ വ ത്തിന്റെ പ്രധാന ആകർഷക ഘടകം.
ഉപ്പിലിട്ട മാങ്ങയും നെല്ലിക്ക യും തത്സമയ കരിമ്പിൻ ജ്യൂസ് നിർമ്മാ ണവും പ്രവാസ ലോകത്തെ കുട്ടികൾക്ക് വേറിട്ട അനുഭവം തന്നെ യായി രുന്നു. സമാജം ബാല വേദി യുടെ നേതൃത്വ ത്തി ൽ കുട്ടികൾ ഒരുക്കിയ വിവിധ തരം ഗെയിമു കളും ലേലം വിളി യും കേരളോ ത്സവ ത്തിനു പൊലിമ നല്കി.
ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള പ്രവാ സികൾ ഈ ആഘോഷ ത്തിന്റെ ഭാഗ മായി മാറി. യു. എ. ഇ. യുടെ വിവിധ എമിരേ റ്റുകളി ൽ നിന്നുള്ള കലാ കാരന്മാർ അണി നിരന്ന ഗാന മേള, മിമിക്‌സ്, ഒപ്പന, അംഗ ങ്ങളുടെ യും കുട്ടി കളു ടെയും മാർഗ്ഗം കളി, സിനിമാറ്റിക് – ക്ലാസ്സി ക്കൽ ഡാൻസ് തുടങ്ങി ആകർഷക ങ്ങളായ വിവിധ കലാ പരി പാടി കളും അരങ്ങേറി.
സമാജം ജനറൽ സെക്രട്ടറി പി. സതീഷ് കുമാർ, ട്രഷറർ ഫസലുദ്ദീൻ, കോഡിനേറ്റർ എ. എം. അൻസാർ തുടങ്ങി യവർ പരിപാടി കൾക്ക് നേതൃത്വം നല്കി.