അബുദാബി: ജീവകാരുണ്യ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം തീരുമാനിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭാരവാഹികളായി പി. പി. ദാമോദരന്‍ (പ്രസി.), ഖാലിദ് തയ്യില്‍, എം. അബാസ് (വൈ. പ്രസി.), സുരേഷ് ബാബു പയ്യന്നൂര്‍ (ജന. സെക്ര.), കെ. കെ. നമ്പ്യാര്‍, ടി. ഗോപാലന്‍ (ജോ. സെക്ര.), യു. ദിനേശ് ബാബു (ട്രഷ.), കെ. ടി. പി. രമേശന്‍ (കലാ വിഭാഗം), വി. ടി. വി. ദാമോദരന്‍ (ജീവ കാരുണ്യം), വി. കെ. ഷാഫി (തല ചായ്ക്കാന്‍ ഒരിടം പദ്ധതി) എന്നിവരെ തിരഞ്ഞെടുത്തു.
ജനാര്‍ദന ദാസ് കുഞ്ഞിമംഗലം, ഡി. കെ. സുനില്‍, ടി. അബ്ദുള്‍ ഗഫൂര്‍, എന്‍. ഗിരീഷ് കുമാര്‍, കെ. അരുണ്‍ കൃഷ്ണന്‍, എം. മജീദ്, എ. അബ്ദുള്‍ സലാം, ഇ. ദേവദാസ്, അമീര്‍ തയ്യില്‍, വി. വി. ബാബുരാജ്, ഉസ്മാന്‍ കരപ്പാത്ത്, ഡോ. പി. കെ. മുരളി, കെ. പി. മുഹമ്മദ് സഹദ്, കെ. ശേഖരന്‍, മൊയ്തു കടന്നപ്പള്ളി എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.



അബുദാബി: അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇപ്രാവശ്യവും മലയാളത്തിന്റെ സാന്നിദ്ധ്യം. അബുദാബിയില്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഇന്നലെ (ചൊവ്വ) തുടക്കം കുറിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്‌സിന്റെയും എം. ടി. വാസുദേവന്‍ നായരുടെയും സാന്നിദ്ധ്യം. അബുദാബി അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെയും ഫ്രാങ്ക്ഫുട്ട് ബുക്ക് ഫെയറിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം, ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.
അബുദാബി : അബു ദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ ഒരുക്കുന്ന ‘സ്നേഹ സ്വരം’ എന്ന ക്രിസ്തീയ സംഗീത സന്ധ്യയില്‍ ഇവാ: ഭക്ത വല്‍സലന്‍ പങ്കെടുക്കുന്നു. അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്റര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ആരംഭിക്കുന്ന സംഗീത സന്ധ്യ യോടനുബന്ധിച്ച് ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ രചിച്ച് സംഗീതം നല്‍കിയിട്ടുള്ള പ്രശസ്ത ഗായകന്‍ കൂടിയായ ഇവാ: ഭക്ത വല്‍സലന് ഇതിനകം വിവിധ രാജ്യങ്ങളില്‍ നിന്നുമായി പതിനാറ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി – 050 411 66 53

























