അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന നബി ദിന സെമിനാര് മാര്ച്ച് 13 ശനിയാഴ്ച രാത്രി 8 മണിക്ക് സമാജം അങ്കണത്തില് നടക്കും. പ്രമുഖ പണ്ഡിതനും, ഗ്രന്ഥകാരനും, വാഗ്മിയും, അല് ഇര്ഫാദ് ചീഫ് എഡിറ്ററുമായ പി. എം. കെ. ഫൈസി, ‘കാരുണ്യത്തിന്റെ പ്രവാചകന്’ എന്ന വിഷയം അവതരിപ്പിക്കും. യു. എ. ഇ.യിലെ മത – സാംസ്കാരിക രംഗത്തെ പ്രമുഖര് പങ്കെടുക്കും.
സെമിനാറിനു ശേഷം പ്രവാചക പ്രകീര്ത്തന ഗാനാലാപനവും ഉണ്ടായിരിക്കും എന്ന് സമാജം ഭാരവാഹികള് അറിയിച്ചു.
– പി. എം. അബ്ദുല് റഹിമാന്, അബുദാബി



അബുദാബി: അബുദാബി അതോറിറ്റി ഫോര് കള്ച്ചര് ആന്ഡ് ഹെറിറ്റേജിന്റെയും ഫ്രാങ്ക്ഫുട്ട് ബുക്ക് ഫെയറിന്റെയും സംയുക്താ ഭിമുഖ്യത്തില് അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം അബുദാബി ഇന്റര്നാഷണല് എക്സിബിഷന് സെന്ററില് സമാപിച്ചു. അബുദാബി ക്രൗണ് പ്രിന്സ് കോര്ട്ടിന്റെ അധിപന് ഹംദാന് ബിന് സായിദ് അല് നഹ്യാന് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
അബുദാബി: ജീവകാരുണ്യ രംഗത്ത് കൂടുതല് പദ്ധതികള് ഏറ്റെടുക്കാന് പയ്യന്നൂര് സൗഹൃദ വേദി അബുദാബി ഘടകം തീരുമാനിച്ചു. പയ്യന്നൂര് സൗഹൃദ വേദിയുടെ വാര്ഷിക ജനറല് ബോഡി യോഗമാണ് ഇക്കാര്യത്തില് തീരുമാനമെടുത്തത്. ഭാരവാഹികളായി പി. പി. ദാമോദരന് (പ്രസി.), ഖാലിദ് തയ്യില്, എം. അബാസ് (വൈ. പ്രസി.), സുരേഷ് ബാബു പയ്യന്നൂര് (ജന. സെക്ര.), കെ. കെ. നമ്പ്യാര്, ടി. ഗോപാലന് (ജോ. സെക്ര.), യു. ദിനേശ് ബാബു (ട്രഷ.), കെ. ടി. പി. രമേശന് (കലാ വിഭാഗം), വി. ടി. വി. ദാമോദരന് (ജീവ കാരുണ്യം), വി. കെ. ഷാഫി (തല ചായ്ക്കാന് ഒരിടം പദ്ധതി) എന്നിവരെ തിരഞ്ഞെടുത്തു.
അബുദാബി: അന്താരാഷ്ട്ര പുസ്തകോത്സവത്തില് ഇപ്രാവശ്യവും മലയാളത്തിന്റെ സാന്നിദ്ധ്യം. അബുദാബിയില് ഇന്റര്നാഷണല് എക്സിബിഷന് സെന്ററില് ഇന്നലെ (ചൊവ്വ) തുടക്കം കുറിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തില്, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്സിന്റെയും എം. ടി. വാസുദേവന് നായരുടെയും സാന്നിദ്ധ്യം. അബുദാബി അതോറിറ്റി ഫോര് കള്ച്ചര് ആന്ഡ് ഹെറിറ്റേജിന്റെയും ഫ്രാങ്ക്ഫുട്ട് ബുക്ക് ഫെയറിന്റെയും സംയുക്താ ഭിമുഖ്യത്തില് അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം, ശൈഖ് ഹംദാന് ബിന് സായിദ് അല് നഹ്യാന് ഉദ്ഘാടനം ചെയ്തു.

























