27 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹിമിനും വയലിനിസ്റ്റ് അബി വാഴപ്പള്ളിക്കും അബുദാബി മുസഫയിലുള്ള ജാസ് സംഗീത വിദ്യാലയം യാത്രയയപ്പ് നല്‍കി. അഹമ്മദ് ഇബ്രാഹിമിന്റെയും അബി വാഴപ്പള്ളിയുടെയും പ്രിന്‍സിപ്പാള്‍ കൂടിയായ തബല വാദകന്‍ മുജീബ് റഹ്‌മാന്‍റെയും നേതൃത്വത്തില്‍ നടന്ന മെഹ്ഫില്‍, സദസ്സിനെ സംഗീതത്തിന്‍റെ മാസ്മരിക ലോകത്തേക്ക് ആനയിച്ചു. ഇതോടൊപ്പം തന്നെ ഹാര്‍മോണിയത്തില്‍ ശ്രുതി മീട്ടി സലാം കൊച്ചിയുടെ ഗസല്‍ ആലാപനവും ചടങ്ങിന് കൊഴുപ്പേകി. തുടര്‍ന്ന് വിദ്യാലയത്തിന്‍റെ സാരഥികളായ അസ്‌ലം, ഗായകന്‍ ഷെരീഫ് നീലേശ്വരം, സലീല്‍ (കീബോര്‍ഡ്), കഥകളി അധ്യാപകനായ സദനം റഷീദ്, ഗിറ്റാര്‍ – വയലിന്‍ അധ്യാപകന്‍ പൌലോസ്, മിമിക്രി അധ്യാപകന്‍ നിസാം കോഴിക്കോട് എന്നിവരും സംസാരിച്ചു.
വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്നേഹത്തിന്റെ ഭാഷയില്‍ തീര്‍ത്ത ഉപഹാരങ്ങള്‍ നല്‍കി രണ്ടു പ്രതിഭകളെയും യാത്രയാക്കി.
– സൈഫ് പയ്യൂര്‍
- ജെ.എസ്.