അബുദാബി ബുക്ക് ഫെയറിനു തുടക്കമായി

May 25th, 2022

uae-president-issues-national-law-of-reading-ePathram
അബുദാബി : മുപ്പത്തി ഒന്നാമത് അബുദാബി ഇന്‍റര്‍ നാഷണല്‍ ബുക്ക് ഫെയറിനു നാഷണല്‍ എക്സിബിഷൻ സെന്‍ററിൽ വര്‍ണ്ണാഭമായ തുടക്കം. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ സ്റ്റാളുകൾ സന്ദർശിച്ചു.

ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. അഹ്മദ് ബെൽഹൂൽ അൽ ഫലാസി, സാംസ്‌കാരിക യുവജന വകുപ്പ് മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി, മറ്റു വിവിധ വകുപ്പു മന്ത്രിമാരായ ഡോ. സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി, ഡോ. സാറാ മുസല്ലം, ഡോ. മുഹമ്മദ് ഖലീഫ അൽ മുബാറക്, ഡി സി ടി അബുദാബിയുടെ ചെയർമാൻ സാഊദ് അബ്ദുൽ അസീസ് അൽ ഹൊസ്നി, അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ തമീം, സയീദ് ഹംദാൻ അൽ തുനൈജി നിരവധി അക്കാദമിക് വിദഗ്ധരും പുസ്തക പ്രേമികളും സംബന്ധിച്ചു.

നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്റ്റാൾ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. ഇംഗ്ലിഷ്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ബുക്ക് ഫെയറില്‍ മലയാളത്തിന്‍റെ സാന്നിദ്ധ്യമായി പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്സ് സ്റ്റാള്‍ ഈ വര്‍ഷവും സജീവമാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മങ്കി പോക്സ് : ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

May 22nd, 2022

logo-uae-ministry-of-health-ePathram.jpg
അബുദാബി  : ലോക രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന മങ്കി പോക്സിന് (കുരങ്ങു പനി) എതിരെ യു. എ. ഇ. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ തുടങ്ങി. അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്‍ററും പ്രാദേശിക ആരോഗ്യ പരിചരണ വിഭാഗവും ഏകോപിച്ച് പകര്‍ച്ച വ്യാധി പടരുന്നത് തടയുവാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും പൊതു ജനങ്ങള്‍ക്ക് മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങളും നല്‍കി.

പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് മങ്കി പോക്സിന്‍റെ ആദ്യ ലക്ഷണങ്ങൾ. പിന്നീട് ചിക്കൻ പോക്സ് പോലെ മുഖത്തും ശരീരത്തിലും കുമിളകൾ പൊങ്ങി വരും. അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയും വേണം.

ആഫ്രിക്കൻ ഭാഗങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന രോഗം ഇപ്പോള്‍ യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേർന്നിരുന്നു. യൂറോപ്പിൽ നിന്നും ആഗോള തലത്തിലേക്ക് ഈ രോഗം പടരുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് എന്നുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഇവിടെയും മുന്‍ കരുതല്‍ നടപടികളിലേക്ക് നീങ്ങിയത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എയര്‍ അറേബ്യ അബുദാബി സിറ്റിയില്‍ ചെക്ക്-ഇന്‍ സൗകര്യം ഒരുക്കി

May 21st, 2022

air-arabia-ePathram
അബുദാബി : എയർ അറേബ്യ യാത്രക്കാർക്ക് ഇനി അബുദാബി ഹംദാൻ സ്ട്രീറ്റിലെ സെയില്‍സ് ഷോപ്പില്‍ ചെക്ക്-ഇൻ ചെയ്യാം. യാത്ര പുറപ്പെടുന്നതിന് 8 മണിക്കൂർ മുതൽ 24 മണിക്കൂർ മുമ്പു വരെ ബാഗേജ്ജ് നല്‍കി സീറ്റ് തെരഞ്ഞെടുക്കുവാനും ബോര്‍ഡിംഗ് പാസ്സ് കൈപ്പറ്റാനും സാധിക്കും. (AED 20 handling fee is applicable)

check-in-city-terminal-air-arabia-ePathram

രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെയാണ് ഹംദാന്‍ സ്ട്രീറ്റില്‍ ജംബോ ഇലക്ട്രോണിക്സിനു സമീപമുള്ള എയര്‍ അറേബ്യ സെയില്‍സ് ഷോപ്പ് തുറന്നു പ്രവര്‍ത്തിക്കുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദുബായിൽ നിന്നും അബുദാബി യിലേക്ക് നേരിട്ടുള്ള ബസ്സ്

May 20th, 2022

rta-restart-dubai-abudhabi-bus-rout-ePathram
ദുബായ് : അൽ ഗുബൈബ ബസ്സ് സ്റ്റേഷനിൽ നിന്നും (ബർദുബായ്) അബുദാബിയിലേക്കും (E-100) അൽ ഐൻ സിറ്റിയിലേക്കും (E-201) നേരിട്ടുള്ള ബസ്സ് സർവ്വീസുകൾ വീണ്ടും ആരംഭിച്ചു എന്ന് ആർ. ടി. എ. അറിയിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി രണ്ടു വർഷത്തോളമായി ഈ സർവ്വീസുകൾ നിർത്തി വെച്ചിരുന്നു. 25 ദിർഹം തന്നെയാണ് ടിക്കറ്റു നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് ആർ. ടി. എ. ട്വിറ്റർ പേജ് സന്ദർശിക്കാം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യു. എ. ഇ. പ്രസിഡണ്ട്

May 15th, 2022

uae-president-sheikh-muhammed-bin-zayed-al-nahyan-mbz-ePathram
അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്‍റെ പുതിയ പ്രസിഡണ്ട് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അധികാരമേറ്റു. ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികള്‍ ചേർന്ന ഫെഡറൽ സുപ്രീം കൗൺസിൽ യോഗത്തിലാണ് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്.

അബുദാബിയിലെ അൽ മുഷ്‌രിഫ് പാലസിൽ ചേര്‍ന്ന ഫെഡറൽ സുപ്രീം കൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അദ്ധ്യക്ഷത വഹിച്ചു.

uae-rulers-federal-national-council-members-ePathram

പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സുപ്രിം കൗണ്‍സില്‍ അംഗങ്ങളായ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും

ഭരണ ഘടനയുടെ ആർട്ടിക്കിൾ 51 അനുസരിച്ച്, അന്തരിച്ച പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാന്‍റെ പിൻ ഗാമിയായി ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യു. എ. ഇ. പ്രസിഡണ്ടായി ഐകകണ്‌ഠേന തെരഞ്ഞെടുത്തു എന്ന് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അല്‍ ബത്തീന്‍ ഖബര്‍ സ്ഥാനില്‍ അന്ത്യ വിശ്രമം
Next »Next Page » ദുബായിൽ നിന്നും അബുദാബി യിലേക്ക് നേരിട്ടുള്ള ബസ്സ് »



  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine