കേരള ത്തിനു സഹായ വുമായി റെഡ്‌ ക്രസന്റ് രംഗത്ത്

August 20th, 2018

kerala-flood-emirates-red-crescent-ePathram
അബുദാബി : കേരളത്തിലെ പ്രളയ ബാധിതരെ സഹാ യിക്കു വാനായി അടിയന്തിര നടപടി കൾ കൈ കൊള്ളു ന്നതി ന്നായി റെഡ്‌ ക്രസന്റ് ശ്രമ ങ്ങള്‍ നടത്തും എന്ന് അബു ദാബി പശ്ചിമ മേഖല യായ അൽ ദഫറ യുടെ പ്രതി നിധി യും യു. എ. ഇ. റെഡ്‌ ക്രസന്റ് അഥോറിറ്റി ചെയർ മാനു മായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ.

ഭക്ഷണം, മരുന്നുകൾ, പാർപ്പിട സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ യുള്ള സഹായങ്ങളാണ് അടി യന്തിര മായി എത്തിക്കുക.

അടിയന്തിര പ്രവർത്തന ങ്ങൾ ഏകോപി പ്പി ക്കുന്ന തിനും വിനാശ കര മായ പ്രത്യാ ഘാത ങ്ങൾ നേരി ടുന്ന തിനും യു. എ. ഇ. യിലെ ജന ങ്ങളും സന്നദ്ധ സംഘടന കളും തയ്യാറാവണം എന്നും ശൈഖ് ഹംദാന്‍ ബിൻ സായിദ് അൽ നഹ്യാൻ ആവശ്യപ്പെട്ടു.

എമിറേറ്റ്‌സ് ചാരിറ്റി ആൻഡ് ഹ്യുമാനി റ്റേറി യൻ ഫൗണ്ടേഷനും സന്നദ്ധ പ്രവർത്തന ങ്ങളിൽ പങ്കാളി ക ളാകും. ദുരിതാ ശ്വാസ പ്രവർ ത്തന ങ്ങൾക്കായി ദേശീയ എമർജൻസി കമ്മിറ്റി യു. എ. ഇ. റെഡ് ക്രസന്റ് സൊസൈറ്റി യുടെ നേതൃത്വ ത്തിൽ പ്രവർ ത്തിക്കും. ഇന്ത്യ യിലെ യു. എ. ഇ. എംബസ്സി യുമായി ഏകോ പിപ്പി ച്ചു പദ്ധതി കൾ ആവിഷ്‌കരിക്കും എന്നും ശൈഖ് ഹംദാന്‍ ബിൻ സായിദ് അൽ നഹ്യാൻ അറി യിച്ചു.

യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശ അനുസരണം സഹായ ങ്ങള്‍ എത്തി ക്കുന്ന തിനു ള്ള സമഗ്ര മായ പദ്ധതി തയ്യാറാക്കും.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്ര പര മായ സൗഹൃദ ബന്ധം ഉറപ്പി ക്കുന്നതിന്റെ ഭാഗ മായി സഹായ നടപടി കൾ വേഗ ത്തിലാക്കും.

യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീട അവ കാശി യും യു. എ. ഇ. സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാൻ ഡറു മായ ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ എന്നി വരുടെ ആത്മാർത്ഥ മായ പിന്തുണ യും കേരള ത്തിലെ ജന ങ്ങൾക്ക് ഒപ്പമുണ്ട് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കേരളത്തിനു കൈത്താങ്ങായി യു. എ. ഇ. : സ​ഹാ​യി​ ക്കുവാന്‍ ശൈ​ഖ്​ മു​ഹ​മ്മ​ദിന്റെ ആ​ഹ്വാ​നം

August 18th, 2018

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
ദുബായ് : പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരള ത്തെ സഹായിക്കുവാന്‍ യു. എ. ഇ. ഭരണാധി കാരി കള്‍ രംഗത്ത്. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ ദുരിതാശ്വാസ കമ്മിറ്റി രൂപീകരി ക്കുവാന്‍ യു. എ. ഇ. പ്രസി ഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.

എമിറേറ്റ്സ് റെഡ്ക്രസൻറ് നേതൃത്വം നല്‍കുന്ന ജീവ കാരുണ്യ സംഘടന കളുടെ പ്രതി നിധി കൾ ഉൾ ക്കൊ ള്ളുന്ന കമ്മിറ്റി യാണ് ഇതിനായി രൂപീ കരി ക്കുക.

സർക്കാർ തീരുമാനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മു ഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം കേരളത്തിനു വേണ്ടി സമൂഹ മാധ്യമ ങ്ങളില്‍ ആഹ്വാനം നടത്തി.

ഇംഗ്ലീഷ്, അറബി, മലയാളം ഭാഷ കളി ലായി അദ്ദേഹ ത്തിന്റെ ട്വിറ്റര്‍, ഫേയ്സ് ബുക്ക് പേജു കളി ലൂടെ നടത്തിയ സഹായ അഹ്വാനം പതി നായിര ക്കണക്കിനു പേര്‍ പങ്കു വെച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം

August 18th, 2018

indian-media-abu=dhabi-committee-2018-19-ePathram
അബുദാബി : മാധ്യമ പ്രവർത്ത കരുടെ കൂട്ടാ യ്മ യായ ‘ഇന്ത്യൻ മീഡിയ അബു ദാബി’ (ഇമ) യുടെ പുതിയ ഭാര വാഹി കളെ തെര ഞ്ഞെടു ത്തു.

പ്രസിഡണ്ട് : റാഷിദ് പൂമാടം (സിറാജ് ദിനപ്പത്രം),
ജനറൽ സെക്രട്ടറി : ടി. പി. അനൂപ് (മാതൃ ഭൂമി ദിന പ്പത്രം), ട്രഷറർ : സമീർ കല്ലറ (മാതൃ ഭൂമി ടി. വി.),
വൈസ് പ്രസിഡണ്ട് : ഷിൻസ് സെബാ സ്റ്റ്യൻ (ജനം ടി. വി.), എന്നി വരെ പ്രധാന ഭാര വാഹികള്‍ ആയി തെര ഞ്ഞെ ടുത്തു.

പ്രവർത്തക സമിതി അംഗം ങ്ങളായി പി. എം. അബ്ദുൽ റഹ്‌മാൻ (ഇ – പത്രം), റസാഖ് ഒരു മനയൂർ (ചന്ദ്രിക), എസ്. എം. നൗഫൽ (മാധ്യമം), ടി. പി. ഗംഗാ ധരൻ (മാതൃ ഭൂമി), ടി. എ. അബ്ദുല്‍ സമദ് (മനോരമ) , അനിൽ സി. ഇടിക്കുള (ദീപിക), ധനഞ്ജയ് ശങ്കർ (ഏഷ്യാ നെറ്റ് റേഡിയോ) എന്നിവ രേയും തെര ഞ്ഞെടു ത്തു.

അബുദാബി ഇന്ത്യൻ സോഷ്യൽ സെന്‍ററി ൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗ ത്തില്‍ റസാഖ് ഒരുമനയൂര്‍ അദ്ധ്യ ക്ഷത വഹിച്ചു. സമീർ കല്ലറ സ്വാഗതവും റാഷിദ് പൂമാടം നന്ദിയും പറഞ്ഞു.

കേരളത്തിലെ ദുരന്ത നിവാരണ ത്തിനായി മുഖ്യ മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് മാധ്യമ പ്രവർ ത്തകർ സ്വരൂപിച്ച തുക കൈ മാറി. കേരള ത്തിന് കൈതാങ്ങായി കൂടുതല്‍ സഹായ ങ്ങൾ എത്തിക്കും എന്ന് ഭാര വാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം. എം. നാസറിന് ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയ ത്തിന്റെ സാക്ഷ്യ പത്രം

August 5th, 2018

indian-embassy-honour-mm-nasar-kanhangad-ePathram
അബുദാബി : സാമൂഹ്യ സേവന രംഗ ത്ത് നടത്തിയ പ്രവര്‍ ത്തന മികവിന്ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭരണ സമിതി അംഗവും സാമൂഹ്യ പ്രവര്‍ത്ത കനുമായ എം. എം. നാസറിന് (നാസര്‍ കാഞ്ഞ ങ്ങാട്) അബു ദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാ ലയ ത്തിന്റെ സാക്ഷ്യപത്രം.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയ ത്തില്‍ നടന്ന ചടങ്ങില്‍ ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍, എം. എം. നാസറിന് സാ ക്ഷ്യ പത്രം കൈമാറി. ഇതോടെ ഇന്ത്യൻ സ്ഥാനപതി കാര്യാ ലയ പ്രതി നിധി എന്ന നില യിൽ ഇന്ത്യൻ സമൂഹ ത്തിന്റെ സാമൂഹിക പ്രവര്‍ ത്തന ങ്ങളില്‍ സജീവ മായി ഇടപെടാന്‍ എം. എം. നാസ റിന് കഴി യും.

ഇവിടെ മരണപ്പെടുന്ന പ്രവസി കളുടെ മൃത ദേഹ ങ്ങള്‍ നിയമ നടപടികള്‍ പൂര്‍ത്തി യാക്കി കയറ്റി അയക്കുന്നത് ഉൾപ്പെടെ ഒട്ടേറെ സേവന ങ്ങളിൽ നാസർ സജീവമാണ്. കഴിഞ്ഞ അഞ്ചു വർഷ ത്തി നിടെ ഇന്ത്യ, ബംഗ്ളാദേശ്, പാക്കി സ്ഥാൻ, ശ്രീലങ്ക തുട ങ്ങിയ രാജ്യ ക്കാരുടെ 500 ലേറെ മൃത ദേഹ ങ്ങള്‍ അവരവരുടെ നാടു കളി ലേക്ക് കയറ്റി അയച്ചിരുന്നു.

മൃതദേഹം മാറി യതു കാരണം നാട്ടിലേക്കു കയറ്റി അയ ക്കു വാൻ കഴി യാതി രുന്ന വയനാട് അമ്പല വയൽ സ്വദേശി യുടെ മൃത ദേഹം നാട്ടിൽ എത്തിച്ചതും, ആളെ തിരിച്ചറി യാതി രുന്ന തിനാല്‍ നാല്പതുദിവസം അബു ദാബി ശൈഖ് ഖലീഫ മോര്‍ച്ച റിയില്‍ സൂക്ഷിച്ച പട്ടാമ്പി സ്വാദേശി യുടെ മൃത ദേഹ ത്തിന്റെ ബന്ധു ക്കളെ കണ്ടെത്തി കയറ്റി അയച്ചതും നാസറി ന്റെ ശ്രമ ഫല മായിരുന്നു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാര വാഹി യായി രിക്കു മ്പോഴും മറ്റു സംഘടന കളുടെ പ്രവര്‍ ത്തന ങ്ങളിലും സജീവ മായ എം. എം. നാസര്‍, കാസര്‍ കോട് ജില്ലയിലെ കാഞ്ഞ ങ്ങാട് അജാന്നൂര്‍ കടപ്പുറം സ്വദേശി യാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മാപ്പു പറയണം : എസ്. എം. വൈ. എം.

July 30th, 2018

syro-malabar-youth-movement-logo-smym-abudhabi-ePathram
അബുദാബി : ക്രൈസ്തവ വിശ്വാസ ത്തിന്റെ ഭാഗ മായ കുമ്പസാരം എന്ന വിശുദ്ധ കൂദാശയെ നിരോധി ക്കണം എന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് ദേശീയ വനിതാ കമ്മീ ഷന്‍ കേന്ദ്ര ഗവണ്മെന്റി നു റിപ്പോര്‍ട്ട് സമര്‍ പ്പിച്ച നട പടി യെ സീറോ മലബാര്‍ സഭ യുടെ യുവ ജന സംഘ ടന യായ സീറോ മലബാര്‍ യൂത്ത് മൂവ് മെന്റ് (എസ്. എം. വൈ. എം.) അബു ദാബി ഘടകം അപലപിച്ചു.

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ റിപ്പോര്‍ട്ട് പിന്‍വലിച്ചു കത്തോ ലിക്കാ വിശ്വാസ സമൂഹ ത്തോട് മാപ്പു പറ യു വാന്‍ തയ്യാറാകണം എന്ന് എസ്. എം. വൈ. എം. പ്രസി ഡണ്ട് ടിന്‍സണ്‍ ദേവസ്യ ആവശ്യ പ്പെട്ടു.

ഒറ്റപ്പെട്ട ഒരു സംഭവ ത്തിന്റെ പേരില്‍ ഇത്തരം റിപ്പോ ര്‍ട്ടു കള്‍ തയ്യാറാക്കുന്ന വര്‍ ക്രൈസ്തവ വിശ്വാസ ങ്ങ ളെയും സംവി ധാന ങ്ങളെ യും പൊതു സമൂഹ ത്തി ന്റെ മുന്നില്‍ മോശ മായി ചിത്രീ കരി ക്കുവാ നാണ് ശ്രമി ക്കുന്നത് എന്നും ഉത്തര വാദിത്വ പ്പെട്ടവര്‍ എത്ര യും പെട്ടന്ന് അവരെ ആ സ്ഥാനത്തു നിന്ന് നീക്കണം എന്നും ബിജു ഡൊമിനിക് ആവശ്യപ്പെട്ടു.

ബിജു മാത്യു, ടോം ജോസ്, ഷാനി ബിജു, ഡെറ്റി ജോജി , ജിതിന്‍ ജോണി, ജസ്റ്റിന്‍ കെ. മാത്യു, നോബിള്‍ കെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യാത്രക്കാരുടെ സുരക്ഷ : മിനി ബസ്സു കൾക്ക് പുതിയ നിയമം
Next »Next Page » യു. എ. ഇ. യില്‍ മൂന്നു മാസത്തെ പൊതു മാപ്പ് »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine