അബുദാബി : കേരളാ സോഷ്യൽ സെന്റർ (കെ. എസ്. സി.) സംഘടി പ്പിക്കുന്ന കേരളോത്സവം-2018, നവം ബര്‍ 29, 30, ഡിസംബർ 1 (വ്യാഴം, വെള്ളി, ശനി) എന്നീ ദിവസ ങ്ങളില്‍ കെ. എസ്. സി. അങ്കണ ത്തില്‍ വെച്ചു നടക്കും.
നാട്ടുത്സവ ങ്ങളെ അനുസ്മരിപ്പിക്കുന്ന കേരളോത്സവ ത്തിൽ നാടൻ ഭക്ഷ്യ വിഭവ ങ്ങളും പല ഹാര ങ്ങളും ലഭ്യ മാവുന്ന തട്ടു കട കൾ, ശാസ്ത്ര പ്രദർശനം, പുസ്തക ശാല കൾ, മെഡിക്കല്‍ ക്യാമ്പു കള്‍ കൂടാതെ വിവിധ വാണിജ്യ സ്റ്റാളു കൾ തുടങ്ങിയവ ഉണ്ടാവും.
നാട്ടില്‍ നിന്നും എത്തുന്ന കലാ കാരന്മാര്‍ അണി നിര ക്കുന്ന സംഗീത നൃത്ത സന്ധ്യയും പ്രവാസി കലാ പ്രതിഭ കള്‍ ഒരുക്കുന്ന വിവിധ കലാ പരി പാടി കളും അരങ്ങേറും.
വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി പതിനൊന്നു മണി വരെ മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന കേരളോ ത്സവ നഗരി യി ലേക്ക് പത്തു ദിര്‍ഹം വില യുള്ള പ്രവേശന കൂപ്പണ്‍ വഴി സന്ദര്‍ശ കരെ നിയന്ത്രിക്കും.
മൂന്നാം ദിവസം ഈ പ്രവേശന കൂപ്പണ്‍ നറുക്കിട്ട് കാർ ഉൾപ്പെടെ നൂറോളം സമ്മാന ങ്ങളും നൽകും.
കേരളാ സോഷ്യല്‍ സെന്റ രിന്റെ നവീ കരണ പ്രവർ ത്തന ങ്ങൾക്കു വേണ്ടി യുള്ള ധന സമാ ഹര ണാർഥം സംഘ ടിപ്പി ക്കുന്ന പരി പാടി യിൽ നിന്ന് ലഭിക്കുന്ന വരുമാന ത്തിൽ ഒരു വിഹിതം പ്രളയ ദുരിതാശ്വാസ നിധി യിലേക്ക് സംഭാവന ചെയ്യും എന്ന് ഭാര വാഹി കള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, സംഘടന