മലയാളം മിഷൻ അബുദാബി ചാപ്റ്റർ രൂപീകരിച്ചു

February 13th, 2018

logo-malayalam-mission-of-kerala-government-ePathram

അബുദാബി : കേരള സർക്കാരിന്റെ നേതൃത്വ ത്തിൽ നടപ്പി ലാക്കിയ മലയാളം മിഷൻ അബുദാബി ചാപ്റ്റർ രുപീകരണ യോഗം കേരള സോഷ്യൽ സെന്ററിൽ നടന്നു.

കെ. എസ്. സി. പ്രസിഡണ്ട് പി. പത്മനാഭൻ (കൺവീനർ) അബു ദാബി മലയാളി സമാജം ചീഫ് കോഡി നേറ്റർ പുന്നൂസ് ചാക്കോ, കെ. എസ്‌. സി. വനിതാ വിഭാഗം കൺവീനർ സിന്ധു ഗോവിന്ദൻ നമ്പൂതിരി (ജോയിന്റ് കൺവീനർമാർ) എന്നിവരുടെ നേതൃത്വ ത്തിൽ വിവിധ സംഘ ടനാ പ്രതിനിധി കളെ ഉൾപ്പെടുത്തി 15 അംഗ കമ്മിറ്റി യാണു രൂപീകരിച്ചത്.

മലയാളി ഉള്ളിട ത്തെല്ലാം മലയാളം എന്ന ആശയം വ്യാപി പ്പിക്കു ന്നതി ന്റെ ഭാഗ മായി പ്രവർത്തി ക്കുന്ന തിന്നായി കേരള ത്തിന്റെ പുറത്തും മലയാളി കൾക്ക് ഏറെ ഗുണ പ്രദമാകാവുന്ന തരത്തിൽ തയ്യാ റാക്കി യിട്ടുള്ള കരിക്കുലവും അതിന്റെ പ്രവർത്തന രീതിയും വിശദീകരിച്ചു കൊണ്ട് മല യാളം മിഷൻ യു. എ. ഇ. ചീഫ് കോഡിനേറ്ററും ലോക കേരള സഭാംഗ വുമായ കെ. എൽ. ഗോപി മുഖ്യ പ്രഭാ ഷണം നടത്തി.

ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡണ്ട് കൃഷ്ണ കുമാർ, കെ. ബി. മുരളി, ബിജിത് കുമാർ, അജീബ് പരവൂർ തുടങ്ങി യവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ യും യു.​ എ.​ ഇ. യും തമ്മിൽ സുപ്രധാന കരാറു കൾ ഒപ്പു വെച്ചു

February 12th, 2018

narendra-modi-with-sheikh-muhammed-bin-zayed-ePathram.
അബുദാബി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദര്‍ശന ത്തിനിടെ അബുദാബി കിരീട അവ കാശി യും സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറു മായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാ നു മായി നടത്തിയ കൂടി ക്കാ ഴ്ച യിൽ ഇന്ത്യയും യു. എ. ഇ.യും തമ്മിൽ മാനവ വിഭവ ശേഷി, ഉൗർജ്ജം, റെയിൽവേ, ധന കാര്യ സേവനം എന്നീ മേഖല കളിലെ മെച്ചപ്പെട്ട സഹ കരണ ത്തിനായുള്ള കരാറു കളില്‍ ഒപ്പു വെച്ചു.

തൊഴിൽ തട്ടിപ്പു കളിൽ നിന്നും ചൂഷണ ങ്ങളി ൽ നിന്നും യു. എ. ഇ.യിലെ ഇന്ത്യൻ തൊഴി ലാളി കളെ രക്ഷി ക്കു വാന്‍ കഴിയുന്നതാണ് മാനവ വിഭവ ശേഷി മേഖല യിലെ കരാർ. ഇത് പ്രാബല്യത്തില്‍ ആകുന്നതോടെ യു. എ. ഇ. യിലെ ഇന്ത്യൻ തൊഴി ലാളി കളുടെ കരാർ നിയമനം കൂടു തൽ വ്യവസ്ഥാപിതമാകും.

-Image Credit : W A M 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മഫ്റഖ്- ഗുവൈഫാത് റോഡില്‍ വേഗ പരിധി 160 കിലോ മീറ്റർ

January 31st, 2018

abu-dhabi-police-adjusts-speed-limit-on-mafraq-al-ghuwaifat-ePathram
അബുദാബി : ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഹൈവേയിലെ മഫ്റഖ് പാലം മുതൽ – അൽ ഗുവൈഫാത് വരേക്കും വേഗ പരിധി മണിക്കൂറില്‍ 160 കിലോ മീറ്റർ ആയി 2018 ജനുവരി 24 മുതല്‍ നിജപ്പെടു ത്തിയതായി അബു ദാബി പോലീസ് അറിയിച്ചു.

ഹൈവേയിൽ മണിക്കൂറിൽ 161 കിലോ മീറ്റർ എന്ന നില യിലാണ് റഡാറു കള്‍ സ്ഥാപി ച്ചിരി ക്കു ന്നത്. അതി നാൽ 160 കിലോ മീറ്റര്‍ വേഗത ക്കു മുകളിൽ വാഹനം ഓടി ക്കു ന്നവര്‍ പിഴ അട ക്കേണ്ടി വരും എന്ന് അബു ദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേ ഡിയർ അലി ഖല്‍ ഫാന്‍ അൽ ദാഹിരി പറഞ്ഞു.

അബുദാബി – സൗദി പാതയായ ഈ ഹൈവേ യിലെ വാഹന ങ്ങളുടെ വര്‍ദ്ധനവു കാരണം ഓരോ വശ ങ്ങളി ലേക്കും നാലു ലൈനുകള്‍ ആക്കി ഈയിടെ പുതുക്കി പ്പണി തിരുന്നു. സൗകര്യം വര്‍ദ്ധി പ്പിച്ച പ്പോള്‍ റഡാറു കളും സുരക്ഷാ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ഡ്രൈവര്‍മാര്‍ ഗതാ ഗത നിയമം പാലിച്ച് വാഹനം ഓടി ക്കണം എന്നും അധികാരികള്‍ വാര്‍ത്താ ക്കുറിപ്പില്‍ അറി യിച്ചു.

* WAM 

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈഖാ ഹെസ്സ ബിൻത്​ മുഹമ്മദ്​ അല്‍ നഹ്​യാൻ അന്തരിച്ചു

January 28th, 2018

uae-flag-epathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മാതാവ് ശൈഖാ ഹെസ്സ ബിന്‍ത് മുഹമ്മദ് ബിൻ ഖലീഫാ അല്‍ നഹ്യാന്‍ അന്തരിച്ചു.

പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയം ഞായറാഴ്ച രാവിലെ യാണ് മരണ വിവരം സ്ഥിരീകരിച്ച് വാർത്താ കുറിപ്പ് ഇറക്കിയത്.

മരണ ത്തിൽ അനുശോചിച്ച് ഞായറാഴ്ച മുതൽ മൂന്നു ദിവസ ത്തേക്ക് രാജ്യത്ത് ഔദ്യോഗിക ദുഃഖാ ചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈഖ് സായിദിനു സ്മാരകം : ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ അബു ദാബി കോര്‍ണീഷില്‍

January 22nd, 2018

shaikh-zayed-epathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാന്റെ സ്മാരകം ‘ദി ഫൗണ്ടേഴ്‌സ് മെമ്മോ റിയൽ’  അബു ദാബി കോര്‍ണീഷില്‍ ജനുവരി 22 തിങ്കളാഴ്ച രാഷ്ട്ര ത്തിന്നു സമര്‍ പ്പിക്കും.

ശൈഖ് സായിദി ന്റെ നൂറാം ജന്മ വാര്‍ഷികം പ്രമാണിച്ച് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച സായിദ് വര്‍ഷാ ചരണ ത്തി ന്റെ ഭാഗ മായി ട്ടാണ് ‘ദി ഫൗണ്ടേ ഴ്‌സ് മെമ്മോറിയൽ’ ഒരുക്കി യിരി ക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം നാടക മഹോത്സവം :’ഒരു ദേശം നുണ പറയുന്നു’ മികച്ച നാടകം
Next »Next Page » ഐ. വി. ശശി സ്മാരക ഇന്റർ ജി. സി. സി. ഷോർട്ട് ഫിലിം ഫെസ്റ്റ് മാർച്ചിൽ »



  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine