അബുദാബി : രാജ്യത്തിന് വേണ്ടി ജീവന്‍ അര്‍പ്പിച്ച ധീര രക്ത സാക്ഷി കള്‍ക്ക് നാടിന്റെ ആദരം അര്‍പ്പിച്ചു കൊണ്ട് രക്ത സാക്ഷി സ്മാരക മായ വാഹത് അല്‍ കറാമ തുറന്നു.
അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിനും സായുധ സേനാ കേന്ദ്ര ആസ്ഥാന ത്തിനും സമീപ ത്തായി നാല്‍ പത്തി ആറായിരം സ്ക്വയര്‍ ഫീറ്റ് വിസ്തൃതി യില്‍ തീര്‍ത്ത ‘വാഹത് അല്‍ കറാമ’ രാജ്യ ത്തിന്റെ അഭി മാന വും ഐക്യ ബോധ വു മാണ് എടുത്തു കാണി ക്കുന്നത്.
യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങി ഭരണാധി കാരി കള്‍ സ്മാരക ത്തില്‍ പുഷ്പ ചക്രങ്ങൾ അര്‍പ്പിച്ചു.
സൈനിക ബഹുമതി കളോടെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാന്‍ രക്ത സാക്ഷി കളുടെ കുടുംബാംഗ ങ്ങളും എത്തി.
വിദേശകാര്യ – അന്താരാഷ്ട്ര സഹ കരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, കൂടാതെ വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികളും രാജ കുടും ബാംഗ ങ്ങളും പൗര പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
- രക്ത സാക്ഷി കള്‍ക്കുള്ള സ്മാരകം ശൈഖ് സായിദ് പള്ളിക്കരികെ നിര്‍മ്മിക്കുന്നു
- യു. എ. ഇ. സൈനികര്‍ കൊല്ലപ്പെട്ടു : രാജ്യത്ത് 3 ദിവസത്തെ ദു:ഖാചരണം
- pma