വൃദ്ധ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം : അബു ദാബി പോലീസ്

October 3rd, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : വൃദ്ധ ജന ങ്ങളുടെ സുരക്ഷ യില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം എന്നും റോഡ് മുറിച്ചു കടക്കുന്ന കാര്യ ത്തില്‍ വൃദ്ധ ജന ങ്ങള്‍ക്ക് മുന്തിയ പരി ഗണന നല്‍കണം എന്നും ഡ്രൈവർ മാർക്ക് ഓർമ്മ പ്പെടുത്ത ലുമായി അബുദാബി പോലീസ്.

വൃദ്ധ ദിന ത്തിൽ പുറത്തിറ ക്കിയ വാർത്താ ക്കുറി പ്പിലാണ് അബു ദാബി പോലീസ് ഇക്കാര്യം ആവശ്യ പ്പെട്ടത്.

ആശങ്കകൾ ഇല്ലാതെയും സ്വസ്ഥമായും കാൽ നട യാത്ര ക്കാർക്ക് റോഡ് മുറിച്ചു കടക്കു വാനുള്ള സാഹചര്യം വാഹനം ഓടി ക്കുന്ന വർ ഒരുക്കി ക്കൊടു ക്കണം.

രാജ്യ ത്തിന്റെ പാര മ്പര്യം അനു സരിച്ചുള്ള പെരു മാറ്റ ങ്ങളും സമീപന ങ്ങളും വൃദ്ധ ജന ങ്ങളോട് മറ്റു ള്ളവര്‍ ഉറപ്പു വരുത്തണം എന്നും പോലീസ് ഓർമ്മ പ്പെടുത്തി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എക്സൈസ് തീരുവ നിലവില്‍ വന്നു

October 2nd, 2017

uae-president-issues-new-tax-procedures-law-ePathram
അബുദാബി : യു. എ. ഇ. യില്‍ എക്സൈസ് തീരുവ നില വില്‍ വന്നു. ഊര്‍ജ്ജ ദായക പാനീ യങ്ങള്‍ (എനര്‍ജി ഡിംഗ്സ്), ചില പ്രത്യേക ശീതള പാനീയ ങ്ങള്‍, പുക യില ഉല്‍പന്ന ങ്ങള്‍ തുടങ്ങി യവക്ക് 2017 ഒക്ടോബര്‍ ഒന്നു മുതൽ എക്സൈസ് ടാക്സ് ഈടാക്കി തുടങ്ങി.

നൂറു ശതമാനം ആണ് ഇവക്കുള്ള എക്സൈസ് തീരുവ. ആരോഗ്യ ത്തിന് ഹാനികരം ആവുന്ന ഉല്‍ പ്പന്ന ങ്ങ ളുടെ ഉപഭോഗം കുറക്കു വാനാ യി ട്ടാണ് അത്തരം ഉല്‍പ്പന്ന ങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കി ലുള്ള എക്സൈസ് തീരുവ ഏര്‍പ്പെടു ത്തിയി രിക്കുന്നത്.

യു. എ. ഇ. യിലെ പുതിയ നികുതി നിയമ ത്തിന്‍റെ ആദ്യ പടി യായാണ് വിവിധ ഉല്‍പ്പന്ന ങ്ങള്‍ക്ക് എക്സൈ സ് ടാക്സ് ചുമത്തുന്നത്. ധന മന്ത്രാ ലയ ത്തിന്‍റെ ശുപാര്‍ശ യുടെ അടിസ്ഥാന ത്തില്‍ കേന്ദ്ര മന്ത്രി സഭയാണ് ഓരോ ഉല്‍പ്പന്ന ങ്ങള്‍ക്കും ടാക്സ് നിശ്ചയി ക്കുന്നത്.

പ്രതി വര്‍ഷം എഴു നൂറു കോടി ദിര്‍ഹ ത്തിന്‍റെ അധിക വരുമാനം എക്സൈസ് ടാക്സ് വഴി ഉണ്ടാകും എന്ന് ഫെഡറല്‍ ടാക്സ് അഥോ റിറ്റി പ്രതീക്ഷി ക്കുന്നു. 2018 ജനുവരി ഒന്നു മുതല്‍ മൂല്യ വര്‍ദ്ധിത നികുതിയും യു. എ. ഇ. യില്‍ നിലവില്‍ വരും.

 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഏകീകൃത ഹിജ്​റ കലണ്ടർ യു. എ. ഇ. പുറത്തിറക്കി

September 27th, 2017

shaikh-zayed-masjid-ePathram
അബുദാബി : യു. എ. ഇ. യിലെ ഓരോ എമിറേറ്റി ലേയും അഞ്ചു നേര ങ്ങളിലെ വാങ്ക് വിളി യുടെയും നിസ്കാര സമയവും മറ്റു ആരാധനാ കര്‍മ്മ ങ്ങളുടേ യും വിശദാം ശങ്ങള്‍ ഉള്‍ക്കൊള്ളി ച്ചിട്ടുള്ള ഏകീകൃത ഹിജ്റ (1439) കലണ്ടർ പ്രസിദ്ധീകരിച്ചു.

ശരീഅത്തും ഗോള ശാസ്ത്ര തത്വ ങ്ങളും പാലിച്ച് മൂന്നു വർഷ മായി ഇസ്ലാമിക പണ്ഡി തർ നടത്തി വരുന്ന പഠന ങ്ങളുടെ അടിസ്ഥാന ത്തി ലാണ് ഏകീകൃത കലണ്ടർ തയ്യാ റാക്കി യത് എന്ന് പ്രസിഡൻഷ്യല്‍ കാര്യ ഉപ മന്ത്രി യും ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് സെന്റര്‍ ട്രസ്റ്റി യു മായ അഹ്മദ് ജുമാ അൽ സാഅബി അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലത്തീഫ് കുഞ്ഞിമോൻ നാട്ടിലേക്ക് യാത്ര യാവുന്നു

September 25th, 2017

batch-chavakkad-logo-ePathram
അബുദാബി : ഗുരുവായൂര്‍ നിയോജക മണ്ഡലം നിവാ സി കളുടെ  പ്രവാസി കൂട്ടായ്മ, ബാച്ച് ചാവക്കാട് 2017 – 18 വര്‍ഷ ത്തെ കമ്മിറ്റി യുടെ പ്രവര്‍ത്തന ഉല്‍ ഘാടനം കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു.

ബാച്ച് പ്രസിഡണ്ട് ഷബീർ മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാച്ച് രക്ഷാധി കാരിയും ഫാത്തിമ ഗ്രൂപ്പ് ചെയർ മാനു മായ ഇ. പി. മൂസ്സാ ഹാജി മുഖ്യാ തിഥി ആയിരുന്നു. പ്രവാസി ഭാരതി  റേഡിയോ എം. ഡി. കെ.  ചന്ദ്ര സേനൻ ഉദ്ഘാടനം നിർവ്വഹിച്ചു.

കാൽ നൂറ്റാണ്ടിലെ പ്രവാസ ജീവിതം മതി യാക്കി നാട്ടി ലേക്ക് മടങ്ങുന്ന ബാച്ച് മുൻ വൈസ്‌ പ്രസിഡണ്ട് ലത്തീഫ് കുഞ്ഞിമോന് യാത്ര യയപ്പു നൽകി.

ഇന്ത്യൻ മീഡിയ അബുദാബി കമ്മിറ്റി പ്രസിഡണ്ട് റസാഖ് ഒരുമനയൂർ, അബു ദാബി മലയാളി സമാജം ഓഡിറ്റർ സി. എം. അബ്ദുൽ കരീം, സമാജം കായിക വിഭാഗം സെക്രട്ടറി എ. എം. അബ്ദുൽ നാസ്സർ, മാസ് എജ്യൂക്കേഷൻ ഇൻസ്റ്റിറ്റിയൂട്ട് മാനേജർ മുഹമ്മദ് ഇഖ്ബാൽ തുടങ്ങി യവർ ആശംസകൾ നേർന്നു സംസാ രിച്ചു.

ബാച്ച് അംഗ ങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ രംഗത്തു ഉന്നത വിജയം നേടിയ കുട്ടി കളെ യും ബാച്ച് അംഗ വും സാമൂഹ്യ പ്രവർത്ത കനു മായ ദാനിഫ് കാട്ടി പ്പറ മ്പിൽ, ഗാന രചയിതാ ക്കളായ സൈനുദ്ധീൻ ഇരട്ടപ്പുഴ, സിദ്ധീഖ് കൈത മുക്ക്, യൂസുഫ് യാഹു, രവീന്ദ്രൻ എന്നി വരെയും ആദരിച്ചു. ബാച്ച് ജനറൽ സെക്രട്ടറി ജലീൽ കാര്യാടത്ത് സ്വാഗതവും ട്രഷറർ ബാബു രാജ് നന്ദിയും പറഞ്ഞു.

തുടർന്ന് സംഗീത സംവിധായകൻ നൗഷാദ് ചാവക്കാ ടിന്റെ നേതൃത്വ ത്തിൽ ‘ചാവക്കാട് സിംഗേഴ്സ്’ അവ തരി പ്പിച്ച സംഗീത നിശയും അരങ്ങേറി.

കെ. എച്ച്. താഹിർ, ബഷീർ കുറുപ്പത്ത്, ഷാഹു മോൻ പാലയൂർ, പി. എം അബ്ദുൽ റഹി മാൻ എന്നിവർ പരി പാടി കൾ നിയന്ത്രിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മ​ന്ത്രി എ​. കെ. ബാ​ലന്‍​ അബു ദാബി യില്‍

September 25th, 2017

minister-ak-balan-ePathram
അബുദാബി : പ്ര​വാ​സി​ ക​​ളു​ടെ പ്ര​ശ്​​ന​ ങ്ങ​ൾ നേ​രിട്ട് ചോദിച്ച് ​അറി​യുവാനും അ​വ ച​ർ​ച്ച ചെയ്യുന്ന തിനു മായി കേ​ര​ള പ​ട്ടി​ക ​ജാ​തി പി​ന്നാ​ക്ക​ ക്ഷേ​മ മ​ന്ത്രി എ.​ കെ. ബാ​ല​നും എ​ട്ട്​ എം.​എ​ൽ.​ എ​. മാ​രും സെപ്റ്റംബര്‍ 26 ചൊവ്വാഴ്ച​ ​രാ​ത്രി ഏഴു മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ എത്തുന്നു.

എം.​ എ​ൽ.​ എ​. മാ​രാ​യ എ. ​പ്ര​ദീ​പ്​ കു​മാ​ർ (കോ​ഴി​ക്കോ​ട്​ നോ​ർ​ത്ത്), വീ​ണ ജോ​ർ​ജ്ജ്​ (ആ​റ​ന്മു​ള), ചി​റ്റ​യം ഗോ​പ ​കു​മാ​ർ (അ​ടൂ​ർ), കെ.​ ബി. ഗ​ണേ​ഷ്​​ കു​മാ​ർ (പ​ത്ത​നാ​ പു​രം), സ​ണ്ണി ജോ​സ​ഫ്​ (പേ​രാ ​വൂ​ർ), വി.​ പി. സ​ജീ​ന്ദ്ര​ൻ (കു​ന്ന​ത്തു ​നാ​ട്), എം. ​ഉ​മ്മ​ർ (മ​ഞ്ചേ​രി), കെ. ​കൃ​ഷ്​​ണ​ൻ​ ​കു​ട്ടി (ചി​റ്റൂ​ർ) എ​ന്നി​വ ​രാ​ണ്​ പ്ര​വാ​സി ​ക​ളു​മാ​യി സം​വ​ദിക്കു വാന്‍ മന്ത്രി എ. കെ. ബാലനോ ടൊപ്പം ​അബുദാബി യില്‍ എ​ത്തു​ന്ന​ത്.

പ്രവാസി മല യാളി കൾക്ക് അവരുടെ മണ്ഡല ങ്ങളു മായി ബന്ധപ്പെട്ട പ്രശ്ന ങ്ങൾ അവതരി പ്പിക്കു വാൻ പരി പാടി യില്‍ അവസരം ഒരുക്കും എന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 02 – 67 30 066 (ഐ. എസ്. സി.ഓഫീസ്)

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വനിതോത്സവം ശ്രദ്ധേയമായി
Next »Next Page » ലത്തീഫ് കുഞ്ഞിമോൻ നാട്ടിലേക്ക് യാത്ര യാവുന്നു »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine