സോംഗ് ലവ് സൗഹൃദ സംഗീത സന്ധ്യ

January 2nd, 2015

whatts-aap-group-of-sidheek-chettuwa-song-love-ePathram
അബുദാബി : സംഗീതം നെഞ്ചേറ്റിയ കലാകാരന്മാരുടെ വാട്ട്സ് ആപ് കൂട്ടായ്മ യായ ‘സോംഗ് ലവ്ഗ്രൂപ്പ് തങ്ങളുടെ ആദ്യ കൂടി ച്ചേരൽ അബുദാബി മുസ്സഫയിൽ സംഘടി പ്പിക്കും.

ജനുവരി 2 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് മുസ്സഫ എൻ. പി. സി. സി. ക്ക് എതിർ വശത്തുള്ള ഫുഡ്‌ പാലസ് റെസ്റ്റോ റന്റിൽ ‘സൗഹൃദ സംഗീത സന്ധ്യ’ എന്ന പേരിൽ ഒരുക്കുന്ന ഒത്തു കൂടലിൽ യു. എ. ഇ. യിൽ വിവിധ മേഖല കളിൽ പ്രവർത്തിക്കുന്ന സംഗീത പ്രേമികൾ സംബന്ധിക്കും.

സംഗീതവും സംഗീത വിശേഷ ങ്ങളുമായി 24 മണിക്കൂറും ഒന്നിച്ച് കൂടുന്ന ഈ വാട്ട്സ് ആപ് കൂട്ടായ്മ യിൽ യു. എ. ഇ., സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഇന്ത്യ എന്നിവിട ങ്ങളിൽ നിന്നായി അമ്പതോളം അംഗ ങ്ങള്‍ ഉണ്ട് ഗ്രൂപ്പ് എന്ന് അഡ്മിൻ സിദ്ധീഖ് ചേറ്റുവ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on സോംഗ് ലവ് സൗഹൃദ സംഗീത സന്ധ്യ

അബുദാബിയില്‍ മീലാദ് മജ്‌ലിസ്

January 2nd, 2015

അബുദാബി : ലത്വീഫിയ്യ കമ്മിറ്റി യുടെ വിപുലമായ മീലാദ് സംഗമം അബുദാബി മദീന സായിദ് ലുലു പാര്‍ട്ടി ഹാളില്‍ വെച്ച് വെള്ളി യാഴ്ച വൈകുന്നേരം നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും ലത്വീഫിയ്യ സാരഥി യുമായ എം. ആലി ക്കുഞ്ഞി മുസ്‌ലിയാര്‍ മുഖ്യാതിഥി ആയിരിക്കും.

ലത്വീഫിയ മാനേജര്‍ പാത്തൂര്‍ മുഹമ്മദ് സഖാഫി മുഖ്യ പ്രഭാഷണം നടത്തും. മുഈനുദ്ദീന്‍ ബംഗളൂരു ‘സ്‌നേഹത്തിന്റെ തേന്മഴ’ എന്ന പേരിൽ മുത്ത് നബി പ്രകീര്‍ത്ത നവും അന്‍വര്‍ സഖാഫി യുടെ നേതൃത്വ ത്തില്‍ ബുര്‍ദ ആലാപനവും ഉണ്ടായിരിക്കും. ചടങ്ങിൽ പ്രമുഖ പണ്ഡിതർ സംബന്ധിക്കും.

- pma

വായിക്കുക: , ,

Comments Off on അബുദാബിയില്‍ മീലാദ് മജ്‌ലിസ്

മീലാദ് സംഗമം അലൈനില്‍

January 2nd, 2015

skssf-meeladu-nabi-celebration-ePathram
അൽ ഐൻ : ലോകമെമ്പാടും നടക്കുന്ന നബി ദിന സംഗമ ങ്ങളുടെ ഭാഗമായി അൽ ഐൻ I C F വിപുലമായ മീലാദ് സംഗമം സംഘടി പ്പിക്കുന്നു. നിയാദാത്ത് ഇന്റർ നാഷണൽ സ്കൂളിൽ ഇന്ന് വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് മൌലിദ് പാരായണ ത്തോടെ പരിപാടി കള്‍ക്ക് തുടക്കമാവും.

ഉസ്മാൻ മുസ്ലിയാർ ടി. എൻ. പുരം അധ്യക്ഷത വഹിക്കും. നാഷണൽ I C F സെക്രട്ടറി വി. പി. എം. ഷാഫി ഹാജി ഉദ്ഘാടനം ചെയ്യും. ‘തിരു നബി : ശ്രേഷ്ഠ വ്യക്തിതം’ എന്ന ശീർഷക ത്തിൽ പ്രമുഖ പണ്ഡിതൻ കെ. കെ. എം. സഅദി നബിദിന പ്രഭാഷണം നടത്തും.

അൽ ഐൻ സെൻട്രൽ I C F ജനറൽ സെക്രട്ടറി വി. സി. അബ്ദുല്ലാ സ്സഅദി,സയ്യിദ് അബ്ദുൽ സമദ്, ഇഖ്ബാൽ താമരശ്ശേരി എന്നിവര്‍ സംബന്ധിക്കും. സമാപന പ്രാര്‍ത്ഥനക്ക് പി. പി. എ. കുട്ടി ദാരിമി നേതൃത്വം നല്‍കും. 2000 പേർക്ക് അന്നദാന ത്തിനായി വിപുലമായ സൌകര്യങ്ങൾ ഏർപ്പെടുത്തി എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on മീലാദ് സംഗമം അലൈനില്‍

മധു കൈതപ്രത്തിന്റെ വേര്‍പാടില്‍ അനുശോചിച്ചു

December 31st, 2014

film-director-madhu-kaithapram-ePathram
അബുദാബി : പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്ര ത്തിന്റെ നിര്യാണ ത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അനുശോചിച്ചു.

മധു കൈതപ്ര ത്തിന്റെ വിയോഗം മലയാള ചലച്ചിത്ര രംഗ ത്തിനും സാംസ്‌കാരിക കേരള ത്തിനും തീരാ നഷ്ടമാണ് എന്ന് കേരള സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് എം. സുനീര്‍, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

സെന്റര്‍ സംഘടിപ്പിച്ച ഇന്‍ഡോ-അറബ് സാംസ്‌കാരി കോത്സവ ത്തില്‍ പങ്കെടുക്കാന്‍ ആയിരുന്നു മധു കൈതപ്രം ആദ്യ മായി കേരള സോഷ്യല്‍ സെന്ററില്‍ എത്തിയത്.

ചലച്ചിത്ര രംഗത്തെ പുതു തലമുറ അനുവര്‍ത്തി ക്കേണ്ട തായ കടമ കളെ ക്കുറിച്ചും ഭാവി പദ്ധതികളെ ക്കുറിച്ചും സംവാദ ത്തില്‍ അദ്ദേഹം ദീര്‍ഘമായി സംസാരിച്ചിരുന്നു.

- pma

വായിക്കുക: , , ,

Comments Off on മധു കൈതപ്രത്തിന്റെ വേര്‍പാടില്‍ അനുശോചിച്ചു

ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരെ അനുസ്മരിച്ചു

December 29th, 2014

justice-vr-krishnaiyer-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററും ശക്തി തിയേറ്റേഴ്‌സും യുവ കലാ സാഹിതി യും ചേര്‍ന്ന് സംഘടിപ്പിച്ച ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളന ത്തിൽ ചലച്ചിത്ര പ്രവര്‍ത്തകരായ പ്രൊഫ. അലിയാർ, പ്രമോദ് പയ്യന്നൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. ശക്തി പ്രസിഡന്റ് ബീരാന്‍ കുട്ടി സ്വാഗതവും യുവ കലാ സാഹിതി വൈസ് പ്രസിഡന്റ് റഷീദ് കോക്കൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരെ അനുസ്മരിച്ചു


« Previous Page« Previous « സമ്മിശ്ര പ്രതികരണങ്ങളോടെ അബുദാബി നാടകോത്സവം
Next »Next Page » ദൃശ്യ വിസ്മയം തീര്‍ത്ത് ‘ഞായറാഴ്ച’ അരങ്ങിൽ എത്തി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine