സമ്പൂർണ്ണ മദ്യ നിരോധനം : ഗാന്ധി സാഹിത്യ വേദി അഭിനന്ദിച്ചു

August 23rd, 2014

അബുദാബി : സമ്പൂർണ്ണ മദ്യ നിരോധനം എന്നുള്ള മഹാത്മജിയുടെ സ്വപ്നം സാക്ഷാൽകരി ക്കുവാ നായി ധീരമായ തീരുമാനം എടുത്ത ഐക്യ ജനാധിപത്യ മുന്നണി സർക്കാരിനെ അബുദാബി ഗാന്ധി സാഹിത്യ വേദി അഭിനന്ദിച്ചു.

സര്‍ക്കാര്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നത് വർഷ ത്തിൽ 10 ശതമാന ത്തിൽ നിന്നും 25 ശതമാനം എന്ന തോതില്‍ ഉയര്‍ത്തി മദ്യനിരോധനം പെട്ടെന്ന് തന്നെ നടപ്പിൽ വരുത്തണം എന്നും ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരൻ, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ് എന്നിവർ വാർത്താ ക്കുറിപ്പിൽ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on സമ്പൂർണ്ണ മദ്യ നിരോധനം : ഗാന്ധി സാഹിത്യ വേദി അഭിനന്ദിച്ചു

മദ്യനയം സ്വാഗതാര്‍ഹം : ഐ. ഐ. സി. സി.

August 22nd, 2014

അബുദാബി : കേരള ത്തില്‍ മദ്യ ലഭ്യത കുറച്ചു കൊണ്ടു വരാനുള്ള സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം എന്ന്‍ അബുദാബി ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്റര്‍ അഭിപ്രായ പ്പെട്ടു.

പടിപടി യായി സമ്പൂര്‍ണ മദ്യ നിരോധനം എന്ന ആശയ ത്തിലേക്ക് എത്തിച്ചേരാന്‍ പുതിയ നിയമ സംവിധാന ത്തിന് സാധിക്കട്ടെ എന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

പി. അബൂബക്കര്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഹമീദ് പരപ്പ, നാസര്‍ മാസ്റ്റര്‍, സലാം മാസ്റ്റര്‍, ഉസ്മാന്‍ സഖാഫി, സിദ്ദിഖ് അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മദ്യനയം സ്വാഗതാര്‍ഹം : ഐ. ഐ. സി. സി.

നാടൻ കലകൾ തനിമ കൈവിടാതെ പരി രക്ഷിക്കണം : ഡോ. ആർ. സി. കരിപ്പത്ത്

August 21st, 2014

payyannur-sauhrudha-vedhi-reception-to-dr-rc-karippath-ePathram
അബുദാബി : സാഹിത്യ ത്തിലും ശാസ്ത്ര ത്തിലും ഉൾപ്പെടെ ലോക ത്തിലെ ഏറ്റവും ഉന്നത മായ പൈതൃക ത്തിന് ഉടമ യാണ് ഭാരതം എന്നും അത് തിരിച്ചറി യാൻ നമുക്ക് കഴിയാതെ പോയതാണ് ഇന്നത്തെ എല്ലാ പ്രതിസന്ധി കൾക്കും കാരണം എന്നും പ്രമുഖ സാഹിത്യ കാരനും വാഗ്മിയും ഫോക് ലോർ ഗവേഷകനു മായ ഡോക്ടർ. ആർ. സി. കരിപ്പത്ത് അഭിപ്രായ പ്പെട്ടു.

ആ പൈതൃകത്തെ തിരിച്ചറി യുകയും അത് വരും തലമുറ കളിലേക്ക് പകർന്നു നല്കുകയും ചെയ്യേണ്ടത് യഥാർത്ഥ പൗരന്റെ കടമ യാണ്. ഉത്തര മലബാറിന്റെ തനത് അനുഷ്ഠാന കല യായ തെയ്യം ഉൾപ്പെടെ യുള്ള നാടൻ കലാ രൂപങ്ങൾ തനിമ കൈവിടാതെ പരി രക്ഷിക്കാൻ സാംസ്കാരിക ലോകം കൂടുതൽ ജാഗ്രത കാണിക്കണം എന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ സൗഹൃദ വേദി അബുദാബി യിൽ നല്കിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുക യായിരുന്നു ഡോ. ആർ. സി. കരിപ്പത്ത്.

reception-to-dr-rc-karippath-ePathram

കേരള സോഷ്യൽ സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ സൗഹൃദ വേദി പ്രസിഡന്റ്‌ വി. ടി. വി. ദാമോദരൻ അധ്യക്ഷം വഹിച്ചു. കെ. ശേഖരൻ പൊന്നാടയണിയിച്ചു.

സുരേഷ് പയ്യന്നൂർ, വി. കെ. ഷാഫി, ജനാർദ്ദന ദാസ് കുഞ്ഞിമംഗലം, വർക്കല ജയകുമാർ എന്നിവർ സംസാരിച്ചു. കെ. കെ. അനിൽ കുമാർ സ്വാഗതവും എം. അബ്ബാസ് നന്ദിയും പറഞ്ഞു. സൗഹൃദ വേദിയുടെ ഉപഹാരം വി. ടി. വി. ദാമോദരൻ സമ്മാനിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on നാടൻ കലകൾ തനിമ കൈവിടാതെ പരി രക്ഷിക്കണം : ഡോ. ആർ. സി. കരിപ്പത്ത്

സെമിനാർ : ‘നാടന്‍ പാട്ടും നാട്ടു നന്മയും’

August 20th, 2014

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ആഗസ്റ്റ്‌ 20 ബുധനാഴ്ച രാത്രി 9 മണിക്ക് സംഘടിപ്പിക്കുന്ന ‘നാടന്‍ പാട്ടും നാട്ടു നന്മയും’ എന്ന പരിപാടി യിൽ സെമിനാറും നാടന്‍ പാട്ടു കളും അവതരിപ്പിക്കും.

നാടന്‍ പാട്ട് ഗവേഷകന്‍ ഡോ. ആര്‍. സി. കരിപ്പത്ത് ‘മലയാളി സമൂഹ ത്തില്‍ നാടന്‍ പാട്ടിന്റെ സ്ഥാനം’ എന്ന വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് വേനല്‍തുമ്പികള്‍ അവതരിപ്പി ക്കുന്ന നാടന്‍ പാട്ടുകളും ഉണ്ടാകും.

- pma

വായിക്കുക: , , ,

Comments Off on സെമിനാർ : ‘നാടന്‍ പാട്ടും നാട്ടു നന്മയും’

വേനല്‍ തുമ്പികള്‍ ശ്രദ്ധേയമാവുന്നു

August 20th, 2014

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ കുട്ടികൾ ക്കായി ഒരുക്കിയ സമ്മർ ക്യാമ്പ് ‘വേനല്‍ തുമ്പികള്‍’ പരിപാടി കളുടെ വൈവിധ്യ ത്താൽ ശ്രദ്ധേയ മാവുന്നു.

ഔപചാരിക വിദ്യാഭ്യാസത്തെ സഹായിക്കുവാനുതകും വിധം വിവിധ ങ്ങളായ മേഖലകൾ ഉൾപ്പെടുത്തിയ സമ്മർ ക്യാമ്പില്‍ നൂറോളം കുട്ടികൾ പാട്ടു പാടിയും കളിച്ചും ചിരിച്ചും കഥ പറഞ്ഞും അബുദാബി സോഷ്യൽ സെന്ററിൽ വേനല്‍ ത്തുമ്പി കളായി പാറിപ്പറന്നു നടക്കുന്നു.

വയസ്സിന്റെ അടിസ്ഥാന ത്തില്‍ മൂന്നു ഗ്രൂപ്പു കളായി തരം തിരിച്ചാണ് ക്യാമ്പ് ഒരുക്കി യിരിക്കുന്നത്. കേരള ത്തില്‍ നിന്നും എത്തിയ നിര്‍മല്‍ കുമാറാണ് ക്യാമ്പ് നയിക്കുന്നത്.

വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള അധ്യാപകരും ക്യാമ്പില്‍ ക്ളാസ്സുകൾ എടുക്കുന്നുണ്ട്.വെള്ളി ഒഴിച്ചുള്ള എല്ലാ ദിവസ ങ്ങളിലും വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് രാത്രി ഒമ്പതിനാണ് അവസാനിക്കുന്നത്. ആഗസ്റ്റ്‌ 29നു സമ്മർ ക്യാമ്പിനു സമാപനമാവും.

- pma

വായിക്കുക: , , , ,

Comments Off on വേനല്‍ തുമ്പികള്‍ ശ്രദ്ധേയമാവുന്നു


« Previous Page« Previous « ഭാരത സ്വാതന്ത്ര്യത്തിന്റെ 67വർഷങ്ങൾ
Next »Next Page » സെമിനാർ : ‘നാടന്‍ പാട്ടും നാട്ടു നന്മയും’ »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine