‘ഇമ’ ഭാരവാഹികള്‍

May 11th, 2014

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയാ അബുദാബി (ഇമ ) യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു.

പ്രസിഡന്റ് ടി. എ. അബ്ദുള്‍ സമദിന്റെ അധ്യക്ഷത യില്‍ ജനറല്‍ സെക്രട്ടറി അനില്‍ സി. ഇടിക്കുള വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു കമ്മിറ്റി പിരിച്ചു വിട്ടു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികളായി ടി. എ. അബ്ദുള്‍സമദ് (പ്രസിഡന്റ്), ആഗിന്‍ കീപ്പുറം (ജനറല്‍ സെക്രട്ടറി), അനില്‍ സി. ഇടിക്കുള (ട്രഷറര്‍), എം. കെ. അബ്ദുള്‍ റഹ് മാന്‍ (വൈസ് പ്രസിഡന്റ്), മുനീര്‍ പാണ്ട്യാല (ജോയിന്റ് സെക്രട്ടറി) എന്നിവരും

ടി. പി. ഗംഗാധരന്‍, പി. എം. അബ്ദുല്‍ റഹിമാന്‍, ഫൈന്‍ ആര്‍ട്‌സ് ജോണി, അഹമ്മദ് കുട്ടി, മനു കല്ലറ തുടങ്ങിയവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായുമുള്ള കമ്മിറ്റി നിലവില്‍ വന്നു.

അബുദാബി, അലൈന്‍ മേഖലകളിലെ വാര്‍ത്തകള്‍ ഇമയുടെ ima.abudhabi @ gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തില്‍ അറിയിക്കണം എന്നും ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ‘ഇശല്‍ നിലാവ്’

May 9th, 2014

അബുദാബി :മങ്കട മണ്ഡലം കെ എം സി സി ബൈത്തു റഹ്മക്കു വേണ്ടി സംഘടി പ്പിക്കുന്ന ‘ഇശല്‍ നിലാവ്’ സംഗീത നിശ മേയ് 9 വെള്ളി യാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

മാപ്പിളപ്പാട്ട് റിയാലിറ്റിഷോകളിലൂടെ ശ്രദ്ധേയരായ യുവ ഗായകർ നസീബ് നിലമ്പൂർ (മൈലാഞ്ചി) സുല്‍ത്താന്‍ ബാദുഷ, സല്‍മാന്‍ ഫാരിസ്, മുഹമ്മദ് സിയാദ് (പതിനാലാം രാവ്), റബീഉള്ള പുല്‍പ്പറ്റ, സബാഹ് മേലാറ്റുര്‍ എന്നിവര്‍ അണിനിരക്കും. പ്രവേശനം സൗജന്യമായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ സോഷ്യല്‍ സെന്റര്‍ യൂത്ത് ഫെസ്റ്റ്

May 8th, 2014

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന നാല് ദിവസത്തെ ‘യൂത്ത് ഫെസ്റ്റ് ‘ മെയ് 8 വ്യാഴാഴ്ച വൈകുന്നേരം ആരംഭിക്കും.

യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി 500 വിദ്യാര്‍ഥി കളാണ് നൃത്ത ഇനങ്ങളിലും സംഗീതത്തിലും ഉപകരണ സംഗീത ത്തിലും അഭിനയത്തിലും പ്രസംഗ ത്തിലും മാറ്റുരയ്ക്കുക.

ഇന്ത്യ സോഷ്യല്‍ സെന്ററിലെ വിവിധ വേദി കളിലായിട്ടാണ് കലാ മത്സരങ്ങള്‍ അരങ്ങേറുക .

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബഷീര്‍ തിക്കോടി യുടെ ‘പരേതര്‍ക്കൊരാള്‍’ പ്രകാശനം ചെയ്തു

May 7th, 2014

basheer-thikkodi-epathram

ദുബായ് : പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ബഷീര്‍ തിക്കോടി രചിച്ച ‘പരേതര്‍ക്കൊരാള്‍’ എന്ന പുസ്തകം ദുബായില്‍ പ്രകാശനം ചെയ്തു. യു. എ. ഇ. യില്‍ മരണ പ്പെടുന്നവര്‍ക്കു വേണ്ടി നിസ്വാര്‍ഥ സേവനം നടത്തുന്ന താമരശ്ശേരി സ്വദേശി അഷറഫിന്റെ ജീവിതത്തെ ആസ്പദ മാക്കിയുള്ളതാണ് പുസ്തകം.

എന്‍. എസ്. ജ്യോതികുമാര്‍ പുസ്തകം പരിചയ പ്പെടുത്തി. മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദ്, പുത്തൂര്‍ റഹ്മാന്‍, എം. സി. എ. നാസര്‍, യഹിയ തളങ്കര, എ. കെ. ഫൈസല്‍, ഹംസ ഇരിക്കൂര്‍, സുബൈര്‍ വെള്ളിയോട്, സാദാ ശിവന്‍ അമ്പല മേട്, ഡോ. കാസിം എന്നിവര്‍ സംസാരിച്ചു.

ബഷീര്‍ തിക്കോടി രചനാനുഭവം വിവരിച്ചു. അഷറഫ് താമര ശ്ശേരി മറുപടിപ്രസംഗം നടത്തി.

ദുബായ് മുനിസിപ്പാലിറ്റി മെയിന്റനന്‍സ് വിഭാഗം തലവന്‍ ജുമാ അല്‍ ഫുക്കായി മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി ഇന്ത്യന്‍ കോണ്‍സുലര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

പി. കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. അഡ്വ. സാജിദ് അബൂബക്കര്‍ സ്വാഗതവും രാജന്‍ കൊളാവി പാലം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

May 5th, 2014

അബുദാബി : ഗ്രീൻ വോയ്സ് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ‘സ്നേഹപുരം 2014’ എന്ന പരിപാടി യില്‍ മാധ്യമ ശ്രീ പുരസ്കാരം നല്കി മാധ്യമ പ്രവർത്തകരെ ആദരിച്ചു.

ഗ്രീന്‍ വോയ്‌സ് ചെയര്‍മാന്‍ സി. എച്ച്. ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മാധ്യമ രംഗത്തെ സമഗ്ര സംഭാവന കളെ മാനിച്ച് അമൃതാ ടി. വി. മിഡില്‍ ഈസ്റ്റ് ചീഫ് എന്‍. വിജയ് മോഹന്‍, ഇന്ത്യാ വിഷൻ ന്യൂസ് എഡിറ്റര്‍ വീണ ജോര്‍ജ്ജ്, ഇ – പത്രം ഡോട്ട് കോം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാൻ, ഏഷ്യാനെറ്റ്‌ ന്യൂസ്‌ ക്യാമറാമാൻ മനു കല്ലറ, ഏഷ്യാനെറ്റ്‌ റേഡിയോ അവതാരകൻ ബൈജു ഭാസ്കർ എന്നിവർക്ക് മാധ്യമശ്രീ പുരസ്കാരം സമ്മാനിച്ചു.

യുവ എഴുത്തുകാരെ പ്രോത്സാഹി പ്പിക്കുന്നതിനായി ഗ്രീന്‍ വോയ്‌സ് ഏർപ്പെടു ത്തിയ ഹരിതാക്ഷര പുരസ്‌കാരം പവിത്രൻ തീക്കുനി, അർഷദ് ബത്തേരി എന്നിവർക്ക് നാട്ടിൽ വെച്ചു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

യൂണിവേഴ്സല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട്, യു. എ. ഇ. എക്സ്ചേഞ്ച് സി. ഒ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി, ലുലു ഗ്രൂപ്പ് പ്രമോഷന്‍സ് മാനേജര്‍ നന്ദ കുമാര്‍, കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവ രും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാം സര്‍ഗ സംഗമവും വാര്‍ഷികാഘോഷവും
Next »Next Page » അബുദാബി പുസ്തക മേള സമാപിച്ചു »



  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine