കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു

August 13th, 2014

alain-blue-star-honor-singer-kannur-shereef-ePathram-
അല്‍ ഐന്‍ : മാപ്പിള പ്പാട്ടു രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രമുഖ ഗായകൻ കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു.

ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അല്‍ ഐന്‍ ബ്ളൂ സ്റ്റാർ സംഘടി പ്പിച്ച ‘ഇശല്‍ ഇന്‍ അല്‍ ഐന്‍’ സംഗീത പരിപാടി യോട് അനുബ ന്ധി ച്ചാണ് കണ്ണൂര്‍ ഷെരീഫിനെ ആദരിച്ചത്.

അല്‍ ഐന്‍ ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ശശി സ്റ്റീഫന്‍, ബ്ളൂ സ്റ്റാർ ജനറല്‍ സെക്രട്ടറി ആനന്ദ് പവിത്രന്‍, രക്ഷാധി കാരി ജിമ്മി, കലാ വിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കി.

തുടര്‍ന്ന് കണ്ണൂർ ഷരീഫ്, ആദില്‍ അത്തു, സജ്‌ല സലിം, ഇസ്മത്ത് എന്നിവർ അണി നിരന്ന ഗാനമേളയും ഷബ്‌നം ഷെരീഫിന്റെ നേതൃത്വ ത്തില്‍ ഐ. എസ്. സി. യിലെ കുട്ടികള്‍ അണി നിരന്ന വിവിധ കലാ പരിപാടി കളും നടന്നു .

- pma

വായിക്കുക: , , , ,

Comments Off on കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു

കണ്ണൂർ ശരീഫിനെ ആദരിക്കുന്നു

August 6th, 2014

mappilappattu-singer-kannur-shereef-ePathram
അല്‍ഐന്‍: മാപ്പിള പ്പാട്ടു രംഗത്ത് 22 വര്‍ഷം പിന്നിടുന്ന പ്രമുഖ ഗായകൻ കണ്ണൂര്‍ ഷെരീഫിനെ അൽ ഐനിലെ സാംസ്കാരിക കൂട്ടായ്മയായ ബ്ളൂ സ്റ്റാർ ആദരിക്കും.

അൽ ഐൻ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വെച്ച് ആഗസ്റ്റ്‌ 7 വ്യാഴാഴ്ച രാത്രി 8.30ന് സംഘടിപ്പി ക്കുന്ന ‘ഇശല്‍ ഇന്‍ അല്‍ ഐന്‍’എന്ന പരിപാടിയിൽ വെച്ചാണ് ഷരീഫിനെ ആദരിക്കുക.

- pma

വായിക്കുക: , , , ,

Comments Off on കണ്ണൂർ ശരീഫിനെ ആദരിക്കുന്നു

ഇസ്ലാമിക് സെന്ററില്‍ പത്താം തരം തുല്യതാ കോഴ്‌സിന് രജിസ്‌ട്രേഷന്‍ തുടങ്ങി

August 5th, 2014

kerala-students-epathram
അബുദാബി : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും ആഭിമുഖ്യ ത്തില്‍ നടക്കുന്ന പത്താം തരം തുല്യതാ കോഴ്‌സിന്റെ മൂന്നാം ബാച്ചി ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ നടക്കുന്നത്. പതിനേഴ് വയസ്സ് പൂര്‍ത്തി യായവര്‍ക്കും ഏഴാം ക്ളാസ്സ് പാസ്സായ വര്‍ക്കും  എട്ടാം ക്ളാസ്സിനും പത്താം ക്ളാസ്സിനും ഇട യില്‍ പഠനം നിര്‍ത്തിയ വര്‍ക്കും എസ്. എസ്. എല്‍. സി. തോറ്റ വര്‍ക്കും അപേക്ഷിക്കാം.

ഈ പരീക്ഷ പാസ്സാകുന്നവര്‍ക്ക് എസ്. എസ്. എല്‍. സി. തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇവര്‍ക്ക് പ്ളസ്സ് ടു തുല്യതാ പരീക്ഷയും ഡിഗ്രി പഠനവും തുടരാം.

ഈ കോഴ്സിനുള്ള അപേക്ഷാ ഫോറം സാക്ഷരതാ മിഷന്റെ വെബ്‌ സൈറ്റിലും പരീക്ഷാ ഭവൻ വെബ്‌ സൈറ്റിലും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലും ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷാ ഫോറം ആഗസ്റ്റ് 30ന് മുന്‍പ് സെന്റര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഒക്ടോബര്‍ ആദ്യവാരത്തില്‍ ക്ളാസ്സുകള്‍ ആരംഭിക്കും.

വിവരങ്ങള്‍ക്ക് 02 642 44 88, 056 31 77 987

- pma

വായിക്കുക: , , ,

Comments Off on ഇസ്ലാമിക് സെന്ററില്‍ പത്താം തരം തുല്യതാ കോഴ്‌സിന് രജിസ്‌ട്രേഷന്‍ തുടങ്ങി

കുട്ടികള്‍ക്കായി ‘സമ്മർ ഫ്രോസ്റ്റ്’

August 4th, 2014

അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ കുട്ടികൾക്കായി ഒരുക്കിയ ‘സമ്മർ ഫ്രോസ്റ്റ്’ എന്ന വേനലവധി ക്യാമ്പിനു വർണ്ണാഭമായ തുടക്കം.

കുട്ടികളിലുള്ള കലാ കായിക സാഹിത്യ അഭിരുചി കളെ കണ്ടെത്തി പ്രോത്സാഹി പ്പിക്കുവാനും ഈ വേനൽ അവധി ക്കാലം കൂടുതൽ ക്രിയാത്മക മായി ഉപയോഗി ക്കാനും ലക്ഷ്യ മിട്ടാണ് ഡോക്ടർ രാജാ ബാലകൃഷ്ണന്റെ നേതൃത്വ ത്തിൽ സമ്മർ ഫ്രോസ്റ്റ് സംഘടിപ്പിച്ചി ട്ടുള്ളത്.

കൂടാതെ പഠന വിഷയ ങ്ങളിൽ കൂടുതൽ പ്രോത്സാഹനം ആവശ്യമായ കുട്ടികൾക്ക് വിവിധ ഭാഗങ്ങൾ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നല്കും.

ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടന്ന ഉത്ഘാടന ചടങ്ങിൽ ഐ. എസ്. സി. പ്രസിഡന്റ് ഡി. നടരാജൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി. വിനോദ്, സാഹിത്യ വിഭാഗം സെക്രട്ടറി ജയചന്ദ്രൻ നായർ, ഷിജിൽ തുടങ്ങിയവർ പരിപാടി കള്‍ക്ക് നേതൃത്വം നല്കി. ‘സമ്മർ ഫ്രോസ്റ്റ്’ ആഗസ്റ്റ്‌ 28 വരെ നീണ്ടു നില്ക്കും.

- pma

വായിക്കുക: , , ,

Comments Off on കുട്ടികള്‍ക്കായി ‘സമ്മർ ഫ്രോസ്റ്റ്’

കേരളാ സോഷ്യൽ സെന്റർ ‘വേനല്‍ തുമ്പികള്‍’

August 4th, 2014

അബുദാബി : വേനല്‍ തുമ്പികള്‍ എന്ന പേരില്‍ അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പിനു തുടക്കമായി.

കുട്ടികളിലെ സര്‍ഗാത്മകത പുറത്ത് വരണ മെങ്കില്‍ അവരെ സ്വതന്ത്രരായി വിടണമെന്ന് വേനല്‍ തുമ്പികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രമുഖ സാഹിത്യ കാരന്‍ വി. മുസാഫിര്‍ അഹമ്മദ് പറഞ്ഞു.

പ്രമുഖ നാടക പ്രവര്‍ത്തകനായ സുനില്‍ കുന്നരു നേതൃത്വം നല്‍കുന്ന ക്യാമ്പ് ആഗസ്റ്റ് 28 വരെ നീണ്ടു നില്‍ക്കും. ക്യാമ്പിൽ രൂപപ്പെട്ട കുട്ടി കളുടെ കലാ പരിപാടികളും ഡോക്യുമെന്റ്ററിയും സമാപന ദിവസം അരങ്ങിൽ എത്തിക്കും.

കെ. എസ്. സി. യില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. പാട്ടും കഥ പറച്ചിലും കളിയും വിനോദ യാത്രയും കൂട്ടത്തില്‍ അല്പം കാര്യവു മായിട്ടാണു നൂറോളം കുട്ടികള്‍ ഈ അവധി ക്കാലം വേനല്‍ തുമ്പി കള്‍ ക്യാമ്പില്‍ ചെലവിടുക.

എന്‍. ഐ. മുഹമ്മദ് കുട്ടി, വനിതാ കണ്‍വീനര്‍ ബിന്ദു ഷോബി, സാഹിത്യ വിഭാഗം സെക്രട്ടറി ചന്ദ്രശേഖര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഗായത്രി സുരേഷ് സ്വാഗത വും ജയപ്രകാശ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on കേരളാ സോഷ്യൽ സെന്റർ ‘വേനല്‍ തുമ്പികള്‍’


« Previous Page« Previous « സമാജം സമ്മര്‍ ക്യാമ്പ് : ‘ഉല്ലാസ പ്പറവകള്‍’
Next »Next Page » കുട്ടികള്‍ക്കായി ‘സമ്മർ ഫ്രോസ്റ്റ്’ »



  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine