അബുദാബി : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും ആഭിമുഖ്യ ത്തില്‍ നടക്കുന്ന പത്താം തരം തുല്യതാ കോഴ്‌സിന്റെ മൂന്നാം ബാച്ചി ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ നടക്കുന്നത്. പതിനേഴ് വയസ്സ് പൂര്‍ത്തി യായവര്‍ക്കും ഏഴാം ക്ളാസ്സ് പാസ്സായ വര്‍ക്കും എട്ടാം ക്ളാസ്സിനും പത്താം ക്ളാസ്സിനും ഇട യില്‍ പഠനം നിര്‍ത്തിയ വര്‍ക്കും എസ്. എസ്. എല്‍. സി. തോറ്റ വര്‍ക്കും അപേക്ഷിക്കാം.
ഈ പരീക്ഷ പാസ്സാകുന്നവര്‍ക്ക് എസ്. എസ്. എല്‍. സി. തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇവര്‍ക്ക് പ്ളസ്സ് ടു തുല്യതാ പരീക്ഷയും ഡിഗ്രി പഠനവും തുടരാം.
ഈ കോഴ്സിനുള്ള അപേക്ഷാ ഫോറം സാക്ഷരതാ മിഷന്റെ വെബ് സൈറ്റിലും പരീക്ഷാ ഭവൻ വെബ് സൈറ്റിലും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലും ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷാ ഫോറം ആഗസ്റ്റ് 30ന് മുന്‍പ് സെന്റര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഒക്ടോബര്‍ ആദ്യവാരത്തില്‍ ക്ളാസ്സുകള്‍ ആരംഭിക്കും.
വിവരങ്ങള്‍ക്ക് 02 642 44 88, 056 31 77 987
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പൂര്‍വ വിദ്യാര്‍ത്ഥി, വിദ്യാഭ്യാസം, സംഘടന