അബുദാബി : വേനല്‍ തുമ്പികള്‍ എന്ന പേരില്‍ അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പിനു തുടക്കമായി.
കുട്ടികളിലെ സര്‍ഗാത്മകത പുറത്ത് വരണ മെങ്കില്‍ അവരെ സ്വതന്ത്രരായി വിടണമെന്ന് വേനല്‍ തുമ്പികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രമുഖ സാഹിത്യ കാരന്‍ വി. മുസാഫിര്‍ അഹമ്മദ് പറഞ്ഞു.
പ്രമുഖ നാടക പ്രവര്‍ത്തകനായ സുനില്‍ കുന്നരു നേതൃത്വം നല്‍കുന്ന ക്യാമ്പ് ആഗസ്റ്റ് 28 വരെ നീണ്ടു നില്‍ക്കും. ക്യാമ്പിൽ രൂപപ്പെട്ട കുട്ടി കളുടെ കലാ പരിപാടികളും ഡോക്യുമെന്റ്ററിയും സമാപന ദിവസം അരങ്ങിൽ എത്തിക്കും.
കെ. എസ്. സി. യില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. പാട്ടും കഥ പറച്ചിലും കളിയും വിനോദ യാത്രയും കൂട്ടത്തില്‍ അല്പം കാര്യവു മായിട്ടാണു നൂറോളം കുട്ടികള്‍ ഈ അവധി ക്കാലം വേനല്‍ തുമ്പി കള്‍ ക്യാമ്പില്‍ ചെലവിടുക.
എന്‍. ഐ. മുഹമ്മദ് കുട്ടി, വനിതാ കണ്‍വീനര്‍ ബിന്ദു ഷോബി, സാഹിത്യ വിഭാഗം സെക്രട്ടറി ചന്ദ്രശേഖര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഗായത്രി സുരേഷ് സ്വാഗത വും ജയപ്രകാശ് നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍, സംഘടന