സാഹിത്യം : അവശത അനുഭവിക്കുന്നവരുടെ ശബ്ദമാവണം എന്ന് ഓണക്കൂര്‍

April 17th, 2014

അബുദാബി : സമൂഹ ത്തില്‍ അവശത അനുഭവിക്കുന്ന വരുടെ ശബ്ദം ആയിരിക്കണം സാഹിത്യ സൃഷ്ടികള്‍ എന്ന് പ്രമുഖ സാഹിത്യ കാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍. അബുദാബി മലയാളി സമാജ ത്തിന്റെ സാഹിത്യ പുരസ്‌കാരം ഏറ്റു വാങ്ങി സംസാരിക്കുക യായിരുന്നു അദ്ദേഹം.

പ്രണയ ത്തെക്കുറിച്ച് എഴുതി ക്കൊണ്ട് തുടങ്ങിയ താന്‍ സമൂഹ ത്തില്‍ പാര്‍ശ്വവത്കരിക്ക പ്പെട്ട സ്ത്രീകളുടെ വേദന കള്‍ എഴുതി ത്തുടങ്ങിയ പ്പോള്‍ ആണ് സാഹിത്യ നിയോഗം തിരിച്ചറിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു.

ലോക ത്തിന്റെ ഏതു കോണില്‍ എത്തിയാലും മലയാള ത്തെ മുറുകെ പ്പിടിക്കുന്ന നമ്മുടെ പുതു തലമുറ പ്രതീക്ഷ യാണെന്നും നമ്മുടെ മക്കളെ ഭാഷയെ സ്‌നേഹിക്കുന്ന വരായി വളര്‍ത്തി എടുക്കണം എന്നും അദ്ദേഹം പ്രവാസി കളെ ഓര്‍മ്മിച്ചു

സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ് പ്രശസ്തി പത്രം സമര്‍പ്പിച്ചു. ട്രഷറര്‍ എം. യു. ഇര്‍ഷാദ് കാഷ് അവാര്‍ഡ് സമ്മാനിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ഷാനവാസ് കടക്കല്‍ നന്ദി പ്രകാശിപ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ഭരണ സമിതി നിലവില്‍ വന്നു

April 17th, 2014

ksc-logo-epathram

അബുദാബി : കേരളാ സോഷ്യല്‍ സെന്ററിന്റെ നാല്പത്തി രണ്ടാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗ ത്തില്‍ പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് : എം. യു. വാസു. ജനറല്‍ സെക്രട്ടറി : സഫറുള്ള പാല പ്പെട്ടി, ട്റഷറര്‍ : അഷ്‌റഫ് കൊച്ചി

മറ്റ് ഭാരവാഹികള്‍ : സുനീര്‍, ഒ. ഷാജി, ബി. ജയപ്രകാശ്, സി. പി. ബിജിത് കുമാര്‍, രമേശ് രവി, പി. ചന്ദ്ര ശേഖര ന്‍, റജീദ് പട്ടോളി, എ. ഒമര്‍ ഷെരീഫ്, യു. വി. അനില്‍ കുമാര്‍, വി. അബ്ദുള്‍ ഗഫൂര്‍, ബാബുരാജ് പീലിക്കോട്, സുരേഷ് പാടൂര്‍, എ. പി. മുജീബ് റഹ്മാന്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

April 14th, 2014

ദോഹ : ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍, ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ക്ളബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസി യേഷന്‍ എന്നിവ യുടെ സംയുക്ത ആഭ്യമുഖ്യ ത്തില്‍ പതിമൂന്നാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.

ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ തൊഴിലാളി കള്‍ ഉള്‍പ്പെടെ രാജ്യത്തെ ആയിര കണക്കിന് തൊഴിലാളി കള്‍ക്ക് ചികില്‍സ ലഭ്യമാക്കാനും ആരോഗ്യ ബോധ വല്‍ക്കരണം നല്‍കാനും ഉപകരി ക്കുന്ന ക്യാമ്പ് ഏറെ മാതൃകാ പര മാണെന്ന് അംബാസഡര്‍ പറഞ്ഞു.

ഖത്തറിലെ ഇന്ത്യക്കാരില്‍ അറുപത് ശതമാന ത്തോളം വരുന്ന ഇന്ത്യ ക്കാരെയും മറ്റ് രാജ്യ ക്കാരെയും ലക്ഷ്യം വെച്ച് സംഘടി പ്പിക്കുന്ന ക്യാമ്പ് പ്രോല്‍സാഹനം നല്‍കേ ണ്ടതാണ് എന്നും അതിന് ഇന്ത്യന്‍ എംബസി യുടെ ഭാഗത്തു നിന്നും പൂര്‍ണ്ണ പിന്തുണ ഉണ്ടാകു മെന്നും ഖത്തറി ലെ വിവിധ മന്ത്രാലയ ങ്ങളും സ്‌കൂള്‍ അധികൃതരും നല്‍കുന്ന പിന്തുണ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്ന തായും അംബാസഡര്‍ പറഞ്ഞു.

ഓര്‍ത്തോപീഡിക്, കാര്‍ഡിയോളജി, സ്‌കിന്‍, ഒപ്താല്‍ മോളജി, ഇ. എന്‍. ടി. ഡെന്‍റല്‍, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗ ങ്ങളിലായി 150 ല്‍ അധികം ഡോക്ടര്‍മാര്‍, 175 ല്‍ അധികം പരാ മെഡിക്കല്‍ ജീവനക്കാരും ഇന്ത്യന്‍ ഇസ്ലാമിക് അസോസി യേഷന്‍ വളണ്ടിയര്‍മാരും ക്യാമ്പില്‍ സേവനം അനുഷ്ടിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗൃഹാതുര സ്മരണകളോടെ വടകര മഹോത്സവം

April 13th, 2014

അബുദാബി : മലബാറിന്റെ തനതു ഭക്ഷ്യ വിഭവ ങ്ങളും പലഹാരങ്ങളും കടത്ത നാടന്‍ പൈതൃക കലാ-സാംസ്കാ രിക പരിപാടി കളും വിദേശ മലയാളി കൾക്ക് പരിചയ പ്പെടുത്തു വാനുമായി വടകര എൻ. ആർ. ഐ. ഫോറം, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച വടകര മഹോല്‍സവം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി കെ. പി. മോഹനൻ ഉത്ഘാടനം ചെയ്തു.

ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം, യൂണിവേഴ്‌സല്‍ ആശുപത്രി എം. ഡി. ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് എന്നിവര്‍ മുഖ്യ അതിഥികള്‍ ആയി സംബന്ധിച്ചു.

മുൻ കാലങ്ങളിൽ നാട്ടിൻ പുറങ്ങളിൽ ഉപയോഗിച്ചിരുന്ന കാർഷിക – ഗാർഹിക ഉപകരണ ങ്ങൾ പ്രദർശിപ്പിച്ച വടകര ചന്തയും, നാടന്‍ വിഭവ ങ്ങള്‍ ലഭ്യമാകുന്ന തട്ടുകട കളും, മലബാറിന്റെ കലാ സാംസ്‌കാരിക ചരിത്രം പറഞ്ഞ വീഡിയോ, സ്റ്റേജ് പ്രദര്‍ശനവും ഏറെ ശ്രദ്ധേയ മായി.

ഫോറം പ്രസിഡന്റ് പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അബുദാബി യിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല യുവജനോത്സവം ഏപ്രില്‍ 24 മുതല്‍

April 13th, 2014

kala-abudhabi-logo-epathram അബുദാബി : യു.എ.ഇ. തലത്തില്‍ സംഘടി പ്പിക്കുന്ന കല യുവജനോത്സവം 2014 ഏപ്രില്‍ 24, 25, 26 തീയതി കളില്‍ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും

ഭരത നാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫോക്ക് ഡാന്‍സ്, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം തുടങ്ങി പന്ത്രണ്ടോളം വിഭാഗ ങ്ങളില്‍ ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക.

യുവജനോത്സവ ത്തിനു വിധികര്‍ത്താ ക്കളായി എത്തുന്നത് കലാമണ്ഡലം അംബികയും കലാമണ്ഡലം രാജലക്ഷ്മി യും ആയിരിക്കും.

യുവജനോത്സവ മത്സര ങ്ങള്‍ക്കായുള്ള അപേക്ഷാ ഫോറം ​ഇന്ത്യാ സോഷ്യല്‍ സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം എന്നിവിട ങ്ങളില്‍ ലഭിക്കും.

മത്സര പരിപാടി കളെക്കുറിച്ചുള്ള കൂടുതല്‍ വിവര ങ്ങള്‍ക്കായി കലാ വിഭാഗം സെക്രട്ടറി ബഷീര്‍. കെ. വി 050 27 37 406, വനിതാ വിഭാഗം ​കണ്‍വീനര്‍ സാജിദാ മെഹബൂബ് 055 32 51 346 എന്നിവരുമായി ബന്ധപ്പെടുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിവരാവകാശ നിയമം : ഓണ്‍ലൈനില്‍ അപേക്ഷാ ഫീസ് അടയ്ക്കാം
Next »Next Page » ഗൃഹാതുര സ്മരണകളോടെ വടകര മഹോത്സവം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine