മജ് ലിസുന്നൂര്‍ ഇസ്ലാമിക്‌ സെന്ററില്‍ – അബ്ദുല്‍ ഹമീദ്‌ ഫൈസി പങ്കെടുക്കും

August 1st, 2013

അബുദാബി : പരിശുദ്ധ റമദാന്‍ പരിപാടി കളുടെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ്. അബുദാബി-കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടി പ്പിക്കുന്ന ആത്മീയ സദസ്സ് ‘മജ് ലിസുന്നൂര്‍’ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കും.

ആഗസ്റ്റ്‌ 2 വെള്ളിയാഴ്ച രാത്രി 10 മണിക്ക് നടക്കുന്നപരിപാടിയില്‍ സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ മുഖ്യ പ്രഭാഷണം നടത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമദാനി അബുദാബി നാഷണല്‍ തിയ്യേറ്ററില്‍

August 1st, 2013

samadani-iuml-leader-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ സംഘടിപ്പിക്കുന്ന റമദാന്‍ പരിപാടി യില്‍ പ്രമുഖ പണ്ഡിതനും വാഗ്മി യുമായ അബ്ദു സമദ്‌ സമദാനി പ്രഭാഷണം നടത്തും.

ആഗസ്റ്റ്‌ 1 വ്യാഴാഴ്ച രാത്രി 10 മണിക്ക് അബുദാബി നാഷണല്‍ തിയ്യേറ്ററില്‍ നടക്കുന്ന പരിപാടി യില്‍ “വിശ്വ വിമോചകനാം വിശുദ്ധ പ്രവാചകന്‍” എന്ന വിഷയ ത്തിലാണ് പ്രഭാഷണം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുടുംബകം യു. എ. ഇ. ഇഫ്താർ സംഗമം ഷാര്‍ജയില്‍

August 1st, 2013

ഷാർജ : വെഞ്ഞാറമൂട് സ്വദേശികളുടെ യു. എ. ഇ. യിൽ പ്രവർത്തി ക്കുന്ന സൗഹ്യദ കൂട്ടായ്മ യായ കുടുംബകം സംഘടി പ്പിക്കുന്ന ഇഫ്താർ സംഗമം 2013 ആഗസ്റ്റ് രണ്ടാം തീയതി വൈകുന്നേരം അഞ്ച് മണി മുതൽ ഷാർജ കെ. ആർ. ബിൽഡിംഗ് ഹാളിൽ വച്ച് നടക്കുന്നു.

കൂടുതൽ അന്വേഷണങ്ങൾക്ക് : 055 51 57 495, 050 39 51 755

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാഗേജ് അലവന്‍സ് കുറച്ചു; എയരിന്ത്യ എക്സ്പ്രസ്സിന്റെ നിലപാടില്‍ പ്രവാസലോകത്ത് പ്രതിഷേധം

July 31st, 2013

ദുബായ്‌:എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ബാഗേജ് അലവന്‍സ് കുറച്ചതില്‍ പ്രവാസ ലോകത്ത് കനത്ത പ്രതിഷേധം. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്
നിരവധി പ്രവാസ സംഘടനകള്‍ രംഗത്തെത്തി.രണ്ടു വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്ന സാധാരണക്കാരായ പ്രവാസികളേയും കുടുമ്പവുമൊത്ത് പോകുന്നവരേയുമാണ് ഈ തീരുമാനം ഏറെ വലച്ചത്. മൂ‍ന്നുമുതല്‍ അഞ്ചുവരെ അംഗങ്ങള്‍ ഉള്ള പ്രവാസികുടുമ്പുങ്ങള്‍ ആശ്രയിക്കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് പോലെ ഉള്ള ബഡ്ജറ്റ് എയര്‍ ലൈനുകളെ ആണ്.സ്കൂള്‍ അവധിക്കാലത്ത് ടിക്കറ്റ് ചാര്‍ജ്ജ് കുതിച്ചുയരുന്നതും പോരാഞ്ഞ് ബാഗേജ് അലവന്‍സ് കുറച്ചത് കനത്ത ആഘതമായി മാറി. നാട്ടില്‍ തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന കൊച്ചു കുട്ടികള്‍ക്ക് വാങ്ങുന്ന കളിപ്പാട്ടങ്ങള്‍ക്ക് കിലോക്ക് 40 ദിര്‍ഹം വച്ച് നല്‍കേണ്ടിവരുമ്പോള്‍ പിടയ്ക്കുന്ന ഹൃദയവുമായാണ് പലരും അത് എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കുന്നത്. ഉപജീവനത്തിനായി ഉറ്റവരേയും ഉടയവരേയും വിട്ട് നില്‍ക്കുന്ന പ്രവാസികള്‍

രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്നത്. കഠിനമായ കാലാവസ്ഥയോട് മല്ലിട്ട് പരിമിതമായ സൌകര്യങ്ങളില്‍ കഴിയുന്ന അവരെ സംബന്ധിച്ച് അവധിക്ക് നാട്ടില്‍ പോകുമ്പോല്‍ ഉറ്റവര്‍ക്ക് നല്‍കുവാനുള്ള പാരിതോഷികങ്ങള്‍ ശേഖരിച്ചു വെക്കുക പതിവാണ്. മിക്ക ലേബര്‍ ക്യാമ്പുകളിലും ഇത്തരത്തില്‍ ഉള്ള ശേഖരങ്ങള്‍ കാണുവാന്‍ ആകും. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ നിലപാട് ഇത്തരക്കാര്‍ക്ക് കനത്ത വേദനയാണ് സമ്മാനിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ നിലപാട് അപലപനീയം : കോഴിക്കോട് പ്രവാസി അസോസിയേഷന്‍

July 31st, 2013

ദുബായ് : വിമാന യാത്ര ക്കാര്‍ക്ക് കൊണ്ടു പോകാവുന്ന ബാഗേജിന്‍റ തൂക്കം 30 കിലോ ഗ്രാമില്‍ നിന്നും 20 കിലോ ആക്കി ചുരുക്കിയ കുറച്ച എയര്‍ ഇന്ത്യ നടപടി, തുച്ചമായ വേതന ത്തിന് വിദേശ ത്ത് ജോലി ചെയ്യുന്ന സാധാരണ ക്കാരായ പ്രവാസി കളോട് ചെയ്യുന്ന ക്രൂരതയാണ് എന്നും

ഈ നടപടിക്ക് എതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര മായി ഇടപെടണം എന്നും എല്ലാ പ്രവാസി സംഘടന കളും ഇതിന് എതിരെ ഒറ്റക്കെട്ടായി പ്രതിഷേധി ക്കണം എന്നും കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ യു. എ. ഇ. കമ്മറ്റി ആവശ്യപ്പെട്ടു.

ഈ നടപടി ക്കെതിരെ വ്യോമയാന മന്ത്രിക്കും, പ്രധാന മന്ത്രി ക്കും കത്തയക്കാനും യോഗം തീരുമാനിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബുര്‍ദ മജ്‌ലിസ് : ബ്രോഷര്‍ പ്രകാശനം ചെയ്തു
Next »Next Page » ബാഗേജ് അലവന്‍സ് കുറച്ചു; എയരിന്ത്യ എക്സ്പ്രസ്സിന്റെ നിലപാടില്‍ പ്രവാസലോകത്ത് പ്രതിഷേധം »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine