ബുര്‍ദ മജ്‌ലിസ് : ബ്രോഷര്‍ പ്രകാശനം ചെയ്തു

July 31st, 2013

skssf-burda-majlis-brochure-release-ePathram
അബുദാബി: ചെറിയ പെരുന്നാള്‍ രണ്ടാം ദിന ത്തില്‍ അബുദാബി സുന്നീ സെന്റര്‍, എസ്. കെ. എസ്. എസ്. എഫ് സംയുക്ത മായി സംഘടി പ്പിക്കുന്ന ‘ബുര്‍ദ മജ്‌ലിസ് ‘പരിപാടി യുടെ ബ്രോഷര്‍ പ്രകാശന കര്‍മ്മം കോഴിക്കോട്‌ വലിയ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങള്‍, അവാതര്‍ ഗോള്‍ഡ്‌ അബുദാബി മാനേജിംഗ് ഡയറക്ടര്‍ അബ്ദു റസാക്കിന് നല്‍കി ക്കൊണ്ട് നിര്‍വഹിച്ചു.

ചടങ്ങില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്വി ഫൈസി, പല്ലാര്‍ മുഹമ്മദ്‌കുട്ടി മുസ്‌ലിയാര്‍, ഡോ. അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍, ഹാരിസ്‌ ബാഖവി കടമേരി, സാബിര്‍ മാട്ടൂല്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, സാജിദ്‌ രാമന്തളി എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊടുവള്ളി പ്രവാസി കൗണ്‍സില്‍ ഫാമിലി ഇഫ്താര്‍ മീറ്റ്

July 21st, 2013

അബുദാബി : കൊടുവള്ളി പ്രവാസി കൗണ്‍സില്‍ അബുദാബി യുടെ ഫാമിലി ഇഫ്താര്‍ മീറ്റും റംസാന്‍ റിലീഫ് പ്രവര്‍ത്തനവും കാസില്‍ റോക്ക് റസ്റ്റോറന്‍റില്‍ നടന്നു. യോഗ ത്തില്‍ കൊടുവള്ളി ഏരിയ പ്രവാസി കൗണ്‍സില്‍ പ്രസിഡന്‍റ് അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.

അബ്ദുറഹിമാന്‍ കാക്കൂര്‍ മുഖ്യാതിഥി ആയിരുന്ന ചടങ്ങില്‍ അബൂബക്കര്‍ സഖാഫി പ്രഭാഷണം നടത്തി. അബ്ദുല്‍ നാസര്‍ സ്വാഗതവും മുസ്തഫ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു. കൊടുവള്ളി, താമരശ്ശേരി, ഈങ്ങാപ്പുഴ, മുക്കം, ചേന്നമംഗലൂര്‍ തുടങ്ങി പത്തോളം പഞ്ചായ ത്തുകളില്‍ നിന്നുള്ള അബുദാബി യിലെ പ്രവാസികള്‍ ഇഫ്താര്‍മീറ്റില്‍ പങ്കെടുത്തു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കൊച്ചിനൈറ്റസ് ഇഫ്താര്‍ സംഗമം ഇസ്ലാമിക്‌ സെന്ററില്‍

July 19th, 2013

അബുദാബി : എറണാകുളം ജില്ലാ പ്രവാസി കൂട്ടായ്മ ‘കൊച്ചിനൈറ്റസ്’ ഒരുക്കുന്ന ഇഫ്താര്‍ സംഗമം ജൂലായ്‌ 22 തിങ്കളാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കും. വിവരങ്ങള്‍ക്ക് : 050 611 88 18

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ റമദാന്‍ പരിപാടികള്‍

July 17th, 2013

indian-islamic-centre-40th-anniversary-logo-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ രണ്ടാഴ്ച നീളുന്ന വിശുദ്ധ റമദാന്‍ പ്രത്യേക പരിപാടി കള്‍ക്ക് ജൂലായ് 18 വ്യാഴാഴ്ച തുടക്കമാവും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും.

‘ഖുര്‍ആന്‍ ആത്മ നിര്‍വൃതി യുടെ സാഫല്യം’ എന്ന വിഷയ ത്തില്‍ ജൂലായ് 26, 27 തിയ്യതി കളില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കും. യു. എ. ഇ. രാഷ്ട്ര പിതാവിന്റെ ഓര്‍മ്മ ദിനമായ റമദാന്‍ 19 ന് പ്രത്യേക പ്രാര്‍ഥനാ സദസും സംഘടിപ്പിക്കും.

‘വിശ്വ വിമോചകനാം വിശുദ്ധ പ്രവാചകന്‍’ എന്ന വിഷയ ത്തില്‍ ആഗസ്റ്റ്‌ 1 വ്യാഴാഴ്ച അബുദാബി നാഷണല്‍ തിയ്യേററ റില്‍ അബ്ദു സമദ്‌ സമദാനി പ്രഭാഷണം നടത്തും.

തുടര്‍ന്നു ഇസ്ലാമിക്‌ സെന്റര്‍ നാല്പതാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി നാല്പതു കുടുംബ ങ്ങള്‍ക്കുള്ള സഹായ വിതരണം കോഴിക്കോട് വെച്ച് നടക്കും എന്നും പ്രസിഡന്റ് പി. ബാവാ ഹാജി, ജനറല്‍ സെക്രട്ടറി എം. പി. എം. അബ്ദുല്‍ റഷീദ്‌ എന്നിവര്‍ അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാരും ഹാഫിസ്‌ അബൂബക്കര്‍ നിസാമിയും ഇസ്ലാമിക്‌ സെന്ററില്‍

July 17th, 2013

അബൂദാബി : പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്യാന്റെ ഈവര്‍ഷത്തെ റമദാന്‍ അതിഥിയായി ഇന്ത്യയില്‍ നിന്നും എത്തിയ പ്രമുഖ പണ്ഡിതനും വളാഞ്ചേരി മര്‍കസു ത്തര്‍ബിയ്യത്തുല്‍ ഇസ്ലാമിയ്യ വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ ജനറല്‍ സെക്രട്ടറി യുമായ അദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാരും യുവ വാഗ്മിയും പണ്ഡിതനു മായ ഹാഫിസ്‌ അബൂബക്കര്‍ നിസാമി (കൈറോ)യും ജൂലൈ 18ന് (വ്യാഴാഴ്ച) അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ പ്രസംഗിക്കും.

“റമദാന്‍ : വിശുദ്ധിക്ക്, വിമോചന ത്തിന്” എന്ന ശീര്‍ഷക ത്തില്‍ എസ്. കെ. എസ്. എസ്. എഫ്. അബുദാബി-കാസറ ഗോഡ് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ നടത്ത പ്പെടുന്ന ഏകദിന റമദാന്‍ ‘വിജ്ഞാന വിരുന്ന്’ പരിപാടി യിലാണ് ഇരുവരും സംബന്ധിക്കുന്നത്.

രാത്രി 10.30ന് ആരംഭിക്കുന്ന പരിപാടിയില്‍ ഹംസകുട്ടി മുസ്‌ലിയാര്‍ മുഖ്യാഥിതി ആയിരിക്കും.

ഹാഫിസ്‌ അബൂബക്കര്‍ നിസാമി മുഖ്യ പ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ്‌ അബ്ദുറഹ്മാന്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ അഷ്‌റഫ്‌ കാഞ്ഞങ്ങാട്‌, ഡോ. അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍, ഉസ്മാന്‍ ഹാജി തൃശൂര്‍, അബ്ദുല്‍ ഗഫൂര്‍ മൗലവി തിരുവനന്തപുരം, സമീര്‍ അസ്അദി കമ്പാര്‍, ഷമീര്‍ മാസ്റ്റര്‍ പരപ്പ, ഹാരിസ്‌ ബാഖവി, അബ്ദുള്ള കുഞ്ഞി ഹാജി കീഴൂര്‍, നൗഷാദ് മിഅറാജ് കളനാട്‌, യൂസുഫ്‌ ബന്തിയോട് തുടങ്ങീ നിരവധി പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാന്തപുരത്തിന്റെ റമദാന്‍ പ്രഭാഷണം വെള്ളിയാഴ്ച അബുദാബിയില്‍
Next »Next Page » രക്ത ദാന ക്യാമ്പ് ഐ. എസ്. സി. യില്‍ »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine