അബുദാബി : കേരള ത്തില്‍ സംഘടന കള്‍ ധാരാളം ഉണ്ടെങ്കിലും എല്ലാവര്‍ക്കും ഒരുമിച്ചിരിക്കാവുന്ന പൊതു ഇടങ്ങള്‍ അന്യം വന്നു കൊണ്ടിരിക്കുക യാണെന്ന് ചലച്ചിത്ര സംവിധായകന്‍ സലാം ബാപ്പു പറഞ്ഞു.
എന്നാല്‍ ഇത്തരം പൊതു കൂട്ടായ്മ കളുടെ ഒരു ഉത്സവ കാലം തന്നെ പ്രവാസ ലോകത്ത് കാണാന്‍ കഴിയുന്നത് വളരെ ആശ്വാസ കരവും സന്തോഷകര വുമാണെന്ന് അദ്ദേഹം പറഞ്ഞു.
പൊന്നാനി എം. ഇ. എസ്. കോളേജ് അലംനി (മെസ്‌പൊ) യുടെ 2013-14 വര്‍ഷത്തെ കമ്മിറ്റി യുടെ പ്രവര്‍ത്ത നോദ്ഘാടനവും മെസ്‌പൊ ഫെസ്റ്റ്-2013 ഉം കേരള സോഷ്യല്‍സെന്‍ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു പൊന്നാനി കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ സലാം ബാപ്പു.
മെസ്‌പൊ പ്രസിഡന്‍റ് അബൂബക്കര്‍ ഒരുമനയൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ‘മെസ്‌പൊ ഫെസ്റ്റില്‍ ഒരുക്കിയ മുഹമ്മദ് ആദിലിന്റെ ചിത്ര പ്രദര്‍ശന ത്തിന്റെ ഉദ്ഘാടനവും സലാം ബാപ്പു നിര്‍വഹിച്ചു.
കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസു, ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്‍റ് ടി. എ. അബ്ദുള്‍ സമദ്, ടി. പി. ഗംഗാധരന്‍, നൗഷാദ് യൂസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മെസ്‌പൊ ജനറല്‍സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതവും ട്രഷറര്‍ കുഞ്ഞു മുഹമ്മദ് നന്ദിയും പറഞ്ഞു. വിവിധ കലാ പരിപാടി കളും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സിനിമ