- എസ്. കുമാര്‍
ദുബായ് : യൂത്ത് ഇന്ത്യ ക്ലബ്ബ് ബര് ദുബായ് ചാപ്റ്റര്‍ ഉദ്ഘാടനവും കലാ സന്ധ്യയും ഒക്ടോബര്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കരാമ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും.
പ്രവാസ ജീവിത ത്തിനിടയിലും കലാ കായിക വാസന കളെ പ്രോല്സാഹി പ്പിക്കുകയും അതിനുള്ള അവസരങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നുള്ളതാണ് യൂത്ത് ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഹിറ്റ് എഫ്. എം. റേഡിയോ ജോക്കി അറ്ഫാസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടി യില്‍ ക്ലബ്ബ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന നാടകം, നാടന്‍ പാട്ടുകള്‍, മൈം, നിത്യ ഹരിത ഗാനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 155 05 40
- pma
- എസ്. കുമാര്‍
വായിക്കുക: ആഘോഷം, ജീവകാരുണ്യം, ദുബായ്, പരിസ്ഥിതി, സംഘടന
എമര്‍ജിങ് കേരള: വികസനമോ? വിനാശമോ?എന്ന വിഷയത്തില്‍ യു. എ. ഇ. യിലെ പ്രമുഖ സാംസ്കാരിക സംഘടനയായ പ്രസക്തി സംവാദം സംഘടിപ്പിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന സംവാദത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. പ്രസക്തി വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ അധ്യക്ഷത വഹിച്ച സംവാദത്തില്‍ കെ. എം. എം. ഷെരീഫ് വിഷയം അവതരിപ്പിച്ചു.
ടി. പി. ഗംഗാധരൻ (കല, അബുദാബി), ഇ. ആർ. ജോഷി (യുവകലാ സാഹിതി), അജി രാധാകൃഷ്ണന് (പ്രസക്തി), ടി. എം. നാസര്‍ (ഫ്രണ്ട്സ് എ. ഡി. എം. എസ്.), അഷ്റഫ് ചമ്പാട് (കൈരളി കള്‍ച്ചറൽ ഫോറം), കെ. വി. മണികണ്ഠൻ (ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി.), ഷരീഫ് കാളച്ചാല്‍, ഹുമയൂണ്‍ കബീര്‍, ധനേഷ് കുമാര്‍, കുഞ്ഞു മുഹമ്മദ് എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.
(അയച്ചു തന്നത് : അജി രാധാകൃഷ്ണൻ)
- ജെ.എസ്.