“പാവങ്ങൾ” നോവലിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണം

May 18th, 2012

victor-hugo-les-miserables-epathram

അബുദാബി : വിക്ടര്‍ യൂഗോയുടെ ‘പാവങ്ങൾ’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികം 2012 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെ യു. എ. ഇ. യിലെ പ്രമുഖ സാംസ്കാരിക സംഘടനയായ പ്രസക്തി യു. എ. ഇ. യുടെ വിവിധ എമിറേറ്റ്സുകളില്‍ വിവിധ പരിപാടികളോടെ നടത്തും.

പ്രസക്തിയുടെ ഒരു വര്‍ഷക്കാലത്തെ ആചരണ പരിപാടികളുടെ ലോഗോ പ്രകാശനം ജൂണ്‍ ഒന്നിനു അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന സാംസ്കാരിക കൂട്ടായ്മയിൽ വെച്ച് നടത്തും. പ്രമുഖ ഇൻഡോ – അറബ് സാഹിത്യകാരൻ എസ്. എ. ഖുദ്സി, പ്രമുഖ സിറിയൻ ചിത്രകാരി ഇമാൻ നവലാത്തി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ കെ. ബി. മുരളി എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിക്കും. ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ്‌ ചിത്രകാരന്മാരും, സാമൂഹിക – സാഹിത്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

പ്രൊഫഷണൽ നാടകം, നോവൽ ആസ്വാദനം, സംഘ ചിത്രരചന, സിനിമ പ്രദർശനം, കഥാ – കവിത ക്യാമ്പ്, കുട്ടികൾക്കു വേണ്ടിയുള്ള വിവിധ മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ 2012 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെ വിവിധ എമിറേറ്റ്സുകളില്‍ സംഘടിപ്പിക്കുമെന്നു പ്രസക്തി ആക്റ്റിംഗ് പ്രസിണ്ട് ഫൈസൽ ബാവ, സെക്രട്ടറി അബ്ദുൽ നവാസ് എന്നിവർ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നസന സലീമിന് ഉപഹാരം

May 18th, 2012

sheela-paul-nasana-saleem-epathram

ദ്ദുബായ് : സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാകിയ നസന സലീമിനു ആളൂര്‍ വെട്ടുകാട് ഗള്‍ഫ്‌ മലയാളി സ്പോര്‍ട്സ്‌ അസ്സോസിയേഷന്റെ ഉപഹാരം ദുബായ് ഗള്‍ഫ്‌ മോഡല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് എഴുത്തുകാരി ഷീലാ പോൾ നല്‍കുന്നു.

മുഹമ്മദ് വെട്ടുകാട്

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. ഇ. എസ്. മാസ്റ്റർ ബ്രെയിൻ 2012

May 12th, 2012

mes-press-meet-epathram

എം. ഇ. എസ്. ദുബായിൽ എം. ഇ. എസ്. മാസ്റ്റർ ബ്രെയിൻ 2012 നെ പറ്റി വിശദീകരിക്കാൻ നടത്തിയ പത്ര സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ സംസാരിക്കുന്നു. സി. മുനീർ, കരീം വെങ്കിടങ്ങ്, മനാഫ്, ഷാഹുൽ ഹമീദ്, കെ. കെ. നാസർ തുടങ്ങിയവർ സമീപം.

അയച്ചു തന്നത് : കെ. വി. എ. ഷുക്കൂർ

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശക്തികുളങ്ങര ബ്രദേഴ്‌സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു

May 10th, 2012

minister-shibu-baby-john-at-abudhabi-ePathram
അബുദാബി : കൊല്ലം- ശക്തികുളങ്ങര ബ്രദേഴ്‌സ് അസോസിയേഷന്‍ മുപ്പതാം വാര്‍ഷികം ആഘോഷിച്ചു. തൊഴില്‍ മന്ത്രിയും സംഘടനാ രക്ഷാധികാരി യുമായ ഷിബു ബേബി ജോണ്‍ ദദ്രദീപം കൊളുത്തി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കേരള സംസ്ഥാന മത്സ്യ ത്തൊഴിലാളി കോണ്‍ഗ്രസ് പ്രസിഡന്റ് ജയിന്‍ ആന്‍സില്‍ മുഖ്യാതിഥി ആയിരുന്നു.

sbm-meet-cultural-programme-ePathram
ശക്തികുളങ്ങര ബ്രദേഴ്‌സ് അസോസിയേഷന്‍ (എസ്. ബി. ഐ) പ്രസിഡന്റ് സജി ഹെന്റി, ജോസഫ് മണ്ണാച്ചേരി, ജോസഫ് ബര്‍ണ്ണാഡ്, ടി. പി. ഹില്ലാരി, സണ്ണോ സേവിയര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് അംഗ ങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

നോര്‍ത്ത് മലബാര്‍ കോളിംഗ് : സംഘാടക സമിതി രൂപീകരിച്ചു

May 8th, 2012

wake-sponsor-ship-for-north-malabar-calling-ePathram
ദുബായ് : കണ്ണൂര്‍ ജില്ല പ്രവാസ്സി കൂട്ടായ്മ വെയ്ക്ക്, കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവര്‍ സംയുക്തമായി ദുബായ് ക്രൌണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചു ജൂണ്‍ 8, 9 തീയതി കളില്‍ ‘നോര്‍ത്ത് മലബാര്‍ കോളിംഗ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന വ്യാവസായിക പ്രദര്‍ശന ത്തിന്റെയും അനുബന്ധ സെമിനാറിന്റെയും വിജയ ത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ വെയ്ക്ക് പ്രസിഡന്റ് കൂടിയായ അബ്ദുല്‍ കാദര്‍ പനക്കാട്. വെയ്ക്ക് ജനറല്‍ സെക്രട്ടറി ടി. പി. സുധീഷ്‌, കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഭാരവാഹികളായ സി. ജയചന്ദ്രന്‍, സി. വി. ദീപക് എന്നിവര്‍ സംഘാടക സമിതി യുടെ വൈസ് ചെയര്‍മാന്മാര്‍ ആണ്. അബ്ദുള്ള സുബൈര്‍, കെ. പി. ശ്രീധരന്‍, പി. എ. ഇബ്രാഹിം ഹാജി, ബാലന്‍ നായര്‍ പറായി, കുഞ്ഞിരാമന്‍ നായര്‍, അജിത്‌ തയ്യില്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍.

അഡ്വക്കെറ്റ് ടി. കെ. ഹാഷിക്ക്, മസൂദ് കെ. പി., നൂറുദ്ദീന്‍ കെ. പി. എന്നിവര്‍ മറ്റു ഉപ സമിതി കണ്‍വീനര്‍മാരാണ്. മാധ്യമ വിഭാഗം : രമേശ്‌ പയ്യന്നൂര്‍, കെ. എം. അബ്ബാസ്, ഇ .ടി. പ്രകാശ്‌, ടി. പി. ഗംഗാധരന്‍ തുടങ്ങി യവരുടെ നേതൃത്വ ത്തിലുള്ള സമിതിയാണ്.

പരിപാടി യുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന, കണ്ണൂരിന്റെ സമഗ്ര വികസന ത്തെയും വ്യാവസായിക മുന്നേറ്റ ത്തെയും പ്രതിപാദിക്കുന്ന പ്രത്യേക പതിപ്പിന്റെ എഡിറ്റോറിയല്‍ ചീഫ് ആയി കെ. എം. അബ്ബാസ്‌ പ്രവര്‍ത്തിക്കും.

പരിപാടി യുടെ മുഖ്യ പ്രായോജകരായ അല്‍ഫ വണ്‍ ഗ്രുപ്പ് ബില്‍ഡറസ് ചെയര്‍മാന്‍പി. കെ. ലുത്ഫുദീന്‍, അഗ്രൂനമി പ്രോജക്റ്റ് & കാദരി ഗ്രുപ്പ് ചെയര്‍മാന്‍ നജീബ് കാദരി എന്നിവര്‍ സ്പോണ്സര്‍ ഷിപ്പിനുള്ള സമ്മത പത്രം സംഘാടക സമിതിക്ക് കൈമാറി.

കേരള ത്തില്‍ നിന്നും മന്ത്രിമാര്‍, മറ്റു വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടി ഒരു വന്‍ വിജയമാക്കാന്‍ സജീവമായി രംഗത്തിറങ്ങി പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു.


– വാര്‍ത്ത അയച്ചു തന്നത് പ്രകാശന്‍ കടന്നപ്പള്ളി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മനുഷ്യന്റെ കണ്ണു തുറപ്പിക്കാന്‍ ദുരന്തങ്ങള്‍ അനിവാര്യം ആയിരിക്കുന്നു : പ്രൊഫ. വി. മധുസൂദനന്‍ നായര്‍
Next »Next Page » ഒമാനില്‍ ആദ്യമായി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു »



  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine