ഖത്തര്‍ – ബ്ലാങ്ങാട് കുടുംബ സംഗമം 2012

April 28th, 2012

qatar-blangad-mahal-epathram

ഖത്തര്‍ : ഖത്തര്‍ – ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്റെ കുടുംബ സംഗമം ഏപ്രിൽ 27 വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ദോഹയിലെ അല്‍ – ഒസറ ഹോട്ടലില്‍ നടന്നു. തുടര്‍ന്ന് നടന്ന യോഗത്തിൽ മഹല്ലില്‍ പെട്ട നൂറുദ്ധീന്റെ മകന്‍ ഷാക്കിറിന്റെ മരണത്തിലുള്ള അനുശോചനം രേഖപ്പെടുത്തി ക്കൊണ്ട് ‍ എം. വി. അഷ്‌റഫ്‌, അബ്ദുല്‍ അസീസ്‌, മുജീബ് റഹ് മാന്‍ , പൊറ്റയിൽ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.‍ മരണം ഏത് നിമിഷവും നമ്മെ തേടി വരാമെന്നും അതിനായി എല്ലാവരും തയ്യാറെടുക്കണമെന്നും മുജീബ് റഹ് മാന്‍ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി.

qatar-blangad-mahal-meet-epathram

ദോഹ സന്ദർശിക്കുന്ന ബ്ലാങ്ങാട് മഹല്ല് മുൻ സെക്രട്ടറി പൊറ്റയില്‍ ഖാദര്‍ ബ്ലാങ്ങാട് പള്ളിയിലെ അനുഭവങ്ങള്‍ പങ്ക് വെച്ചു. ഖത്തര്‍ മഹല്ല് കമ്മറ്റി നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും, അത് അർഹതപ്പെട്ടവരുടെ കൈയ്യില്‍ എത്തുമ്പോള്‍ അവരുടെ മുഖത്ത് കാണുന്ന സന്തോഷം ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറി ഷാഫിയുടെ മേല്‍നോട്ടത്തില്‍ ‍നടന്ന ഈ ആദ്യത്തെ കുടുംബ സംഗമം ഏറെ സന്തോഷവും ആഹ്ളാദവും നിറഞ്ഞ ഒരു കൂടിച്ചേരല്‍ ആയിരുന്നു.

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ – ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോലായ യുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു

April 27th, 2012

kolaya-prize-for-ksc-literary-winners-ePathram
അബുദാബി : മലയാള ഭാഷയെ പ്രോത്സാഹി പ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി കോലായ സാഹിത്യ കൂട്ടായ്മ ഏര്‍പ്പെടുത്തിയ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ നടത്തിയ യുവജനോത്സവം 2011-12ലെ മലയാള സാഹിത്യ വിഭാഗ ത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കോലായ സാഹിത്യ കൂട്ടായ്മ സമ്മാനം നല്‍കുക യായിരുന്നു.

കെ. എസ്. സി. യില്‍ നടന്ന ചടങ്ങ് ‍കെ. എസ്. സി. ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാരി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കവി അസ്മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു.

kolaya-literary-prizes-to-ksc-winners-ePathram
കെ. എസ്. സി ജീവ കാരുണ്യ വിഭാഗം സെക്രട്ടറി ശരീഫ് കാളാച്ചാല്‍, ആശ സബീന, ഇ. പി. സുനില്‍, ഷാബു, അജി രാധാകൃഷ്ണന്‍, ശരീഫ് മാന്നാര്‍, സാബു പോത്തന്കോട്, എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു. ഫൈസല്‍ ബാവ സമ്മാന ദാന ചടങ്ങ് നിയന്ത്രിച്ചു. അമ്പതിലധികം കുട്ടികളാണ് യുവജനോത്സവ ത്തില്‍ കഥാ രചന, കവിതാരചന, കഥ പറയല്‍, കവിത ചൊല്ലല്‍, ലേഖനം, പ്രസംഗം എന്നീ വിഭാഗ ങ്ങളിലായി മത്സരിച്ചത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോലായ സാഹിത്യ കൂട്ടായ്മ : സമ്മാന ദാനം

April 25th, 2012

kolaaya-logo-ePathram
അബുദാബി : സാഹിത്യ കൂട്ടായ്മ യായ കോലായ, മലയാള ഭാഷയെ പ്രോത്സാ ഹിപ്പിക്കുന്നതിന്റെ ഭാഗമായി സാഹിത്യ മല്‍സരങ്ങളില്‍ പങ്കെടുത്ത വര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു.

ഏപ്രില്‍ 25 ബുധനാഴ്ച രാത്രി എട്ടു മണിക്ക് കെ. എസ്. സി. അങ്കണത്തില്‍ നടക്കുന്ന കോലായ കൂട്ടായ്മയില്‍ വെച്ച് കെ. എസ്. സി. നടത്തിയ യുവജനോത്സവ ത്തില്‍ മലയാളം ഭാഷാ അടിസ്ഥാനമാക്കിയുള്ള സാഹിത്യ മത്സര വിഭാഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനം വിതരണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : അസ്മോ പുത്തഞ്ചിറ 055 90 60 132

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ ദുബായ് കമ്മറ്റി പുതിയ ഭാരവാഹികള്‍

April 25th, 2012

oruma-logo-epathram ദുബായ് : ഒരുമ ഒരുമനയൂര്‍ ദുബായ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ആര്‍. എം. കബീര്‍ പ്രസിഡന്റും അസ്ഗര്‍ അലി ബനീജ് ജനറല്‍ സെക്രട്ടറി യായും ഷമീര്‍ പി. സി. ട്രഷറര്‍, ആര്‍. വി. കബീര്‍, പി. പി. കബീര്‍ എന്നിവരെ ജോയന്റ് സെക്രട്ടറി മാരായും, അബ്ദുല്‍ ഖനി, ആരിഫ് കെ. എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.

ദുബായില്‍ നടന്ന തെരഞ്ഞെടുപ്പിന് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹസീബ്, ജഹാന്‍ഗീര്‍ പി. പി., അന്‍വര്‍ പി. പി., അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

-വാര്‍ത്ത അയച്ചത് : രഞ്ജിത്ത് എം. കെ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊടുവള്ളി കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

April 24th, 2012

koduvally-pravasi-logo-release-ePathram
അബുദാബി : കോഴിക്കോട്‌ ജില്ല യിലെ കൊടുവള്ളി നിവാസി കളുടെ പ്രവാസി കൂട്ടായ്മയായ  കെ. എ. പി. സി. യുടെ ജനറല്‍ ബോഡിയും കുടുംബ സംഗമവും അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വിപുലമായ പരിപാടി കളോടെ നടന്നു.

പത്ര പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയ അബുദാബിയുടെ – ഇമ – വൈസ് പ്രസിഡന്റുമായ ജലീല്‍ രാമന്തളി, പ്രവാസി കൗണ്‍സിലിന്റെ ലോഗോ കമ്മിറ്റി അംഗം ബരീര റഫീഖിനു നല്‍കി പ്രകാശനം ചെയ്തു.

koduvalli-pravasi-kapc-logo-ePathram പുതിയ ഭാരവാഹി കളായി പി. സി. അഹമ്മദ് കുട്ടി (പ്രസിഡണ്ട്), റഫീക്ക് കൊടുവള്ളി (സെക്രട്ടറി), അഷ്‌റഫ് ടൈല്‍ ഗാലേരി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എനോറ ഫാമിലി ഫെസ്റ്റ് 2012
Next »Next Page » വടകര മഹോല്‍സവം : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി »



  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine