ദുബായ് : രാജ്യാന്തര ഹൃദയ ദിനാചരണവും സഹൃദയ സംഗമവും മാര്‍ച്ച് 9 വെള്ളിയാഴ്ച രാവിലെ 9.30 ന് ദുബായില്‍ നടക്കും. കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ ദുബായ് ചാപ്റ്ററിന്റേയും (വായനക്കൂട്ടം) സലഫി ടൈംസ് ഫ്രീ ജേണലിന്റേയും സംയുക്താഭിമുഖ്യ ത്തില്‍ നാളിതു വരെ സമ്മാനിതരായിട്ടുള്ള സഹൃദയ അവാര്‍ഡ് ജേതാക്കളുടെ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു.
സഹൃദയ – അഴീക്കോട് പുരസ്‌കാര (2012) സമര്‍പ്പണം ഒരു വിജയം ആക്കുന്നതിനു വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണവും ഇതോടനു ബന്ധിച്ച് നടത്ത പ്പെടുന്നു. രാജ്യാന്തര ഹൃദയ ദിനാചരണ ത്തില്‍ ദേര ഇത്തി സലാത്തിനു സമീപമുള്ള അല്‍ ദീഖ് ഓഡിറ്റോറിയത്തില്‍ (ദല്‍ മോഖ് ടവര്‍ ) വെച്ചാണ് പ്രസ്തുത കുടുംബ സംഗമം നടക്കുക.
രാജ്യാന്തര ഹൃദയ ദിനാചരണത്തോട് അനുബന്ധിച്ച് “ലഹരി വിമുക്തവും ശാന്തി തേടുന്ന ഗള്‍ഫ് മനസ്സും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖര്‍ പങ്കെടുക്കുന്ന പഠന ക്ലാസ്സുകളും പ്രസന്റേഷനും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് കോ ഓഡിനേറ്റര്‍ ബഷീര്‍ തിക്കോടിയെ 055 74 62 946 എന്ന നമ്പറില്‍ ബന്ധപ്പെടുക.



അബുദാബി : സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും നിത്യ രോഗി കളായവര്‍ക്കും സഹായം നല്കുന്നതിനു വേണ്ടി ഐ. സി. എഫ്. നടപ്പിലാക്കിയ സാന്ത്വനം പദ്ധതി, തൃശൂര്‍ ജില്ലയിലെ മുഴുവന്‍ മഹല്ലു കളിലും എത്തിക്കുന്നതിനു വേണ്ടി തൃശൂര്‍ ജില്ലാ ഐ. സി. എഫ്. അബുദാബിയില്‍ മഹല്ല് സംഗമം സംഘടിപ്പിക്കുന്നു.




























