
അബുദാബി : അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഇന്‍റര്‍ സ്‌കൂള്‍ ക്വിസ് മത്സരം ഫിബ്രവരി 11 ന് വെള്ളിയാഴ്ച നടക്കും. കാലത്ത് 10 മണിമുതല്‍ മത്സരം ആരംഭിക്കും. 13 വയസ്സിനും 17 വയസ്സിനുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി വര്‍ക്കല ദേവ കുമാറുമായി ബന്ധപ്പെടണം. 050 235 99 53 – 02 673 00 66





ദുബായ്; യു. എ. ഇ. യിലെ യുവ പ്രവാസി കള്‍ക്കായി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 35 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ദുബായ് കെ. എം. സി. സി. ഹാളില്‍ ഫെബ്രുവരി 18 വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇസ്മയില്‍ ഏറാമല (0552796530) എന്ന നമ്പറിലോ, seethisahibvicharavedhi അറ്റ് gmail ഡോട്ട് com എന്ന ഈമെയിലിലോ ബന്ധപ്പെടുക. പേരുകള്‍ ഫെബ്രുവരി 10 നു മുമ്പായി ലഭിച്ചിരിക്കണം. വിജയികള്‍ക്ക് മാര്‍ച്ച് 11 നു ഷാര്‍ജ യില്‍ നടക്കുന്ന സമ്മേളനത്തില്‍ സമ്മാനദാനം നടത്തും


























