ദുബായ് കെ.എം.സി.സി. നല്‍കിയ സ്വീകരണത്തില്‍ കേരള കോണ്ഗ്രസ് (ജേക്കബ്) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ടി. എം. ജേക്കബ് പ്രസംഗിക്കുന്നു.
ദുബായ് കെ.എം.സി.സി. നല്‍കിയ സ്വീകരണത്തില്‍ കേരള കോണ്ഗ്രസ് (ജേക്കബ്) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ടി. എം. ജേക്കബ് പ്രസംഗിക്കുന്നു.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, സംഘടന
ദുബായ് : കേരളത്തില്‍ മന്ത്രി സഭാ സംവിധാനത്തെ സി. പി. എം. അട്ടിമറിച്ചതായി കേരള കോണ്ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ടി. എം. ജേക്കബ് പറഞ്ഞു. പ്രവാസി കേരള കോണ്ഗ്രസിന്റെ പ്രവര്‍ത്തക കണ്‍വെന്ഷനും കുടുംബ സംഗമവും ദുബായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. പി. എം. തീരുമാനിക്കുന്ന കാര്യങ്ങളെ ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുള്ളൂ. ക്യാബിനറ്റിനകത്ത് പോലും ഇപ്പോള്‍ സി. പി. എം. ഗ്രൂപ്പ് ചര്‍ച്ചയാണ് നടക്കുന്നത്. ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലാത്ത രീതിയിലാണ്കേരളത്തില്‍ ക്യാബിനറ്റ് സംവിധാനം അട്ടിമറി ക്കപ്പെട്ടി രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണ രംഗത്ത് എല്‍. ഡി. എഫ്. സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ടി. എം. ജേക്കബ് പറഞ്ഞു.
സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് നിഷ്ക്രിയവും പരാജയവുമാണ്. ഇതേ തുടര്‍ന്നാണ് തീവ്രവാദം പോലുള്ളവയ്ക്ക് വേരോട്ടം ലഭിക്കുന്നത്.
കരാമ വൈഡ് റേഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസി കേരളാ കോണ്ഗ്രസ് പ്രസിഡണ്ട് ബോവാസ് ഈട്ടിക്കാലായില്‍, ജനറല്‍ സെക്രട്ടറി എബി ബേബി മംഗലശ്ശേരി, പാര്‍ട്ടി സെക്രട്ടറി ജോര്‍ജ്ജ് കുന്നപ്പുഴ, ലാലന്‍ ജേക്കബ് കുവൈത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, സംഘടന
ദുബായ്: ഭാവന ആര്‍ട്സ് സൊസൈറ്റി 2010-11 ലേയ്ക്കുള്ള പുതിയ ഭാരവാഹി കളെ തിരഞ്ഞെടുത്തു. പി. എസ്. ചന്ദ്രന്‍ ( പ്രസിഡന്‍റ് ), സുലൈമാന്‍ തണ്ടിലം ( ജനറല്‍ സെക്രട്ടറി ), ശശീന്ദ്രന്‍ ആറ്റിങ്ങല്‍ ( ട്രഷറര്‍ ), കെ. ത്രിനാഥ് (വൈസ് പ്രസിഡന്‍റ്), അഭേദ് ഇന്ദ്രന്‍(ജോയിന്‍റ് സെക്രട്ടറി), ഷാനവാസ് ചാവക്കാട് (കലാ – സാഹിത്യ വിഭാഗം സെക്രട്ടറി), ഖാലിദ് തൊയക്കാവ് (ജോയിന്‍റ് ട്രഷറര്‍), ലത്തീഫ് തൊയക്കാവ്, ഹരിദാസന്‍, നൗഷാദ് പുന്നത്തല, എ. പി. ഹാരിദ്, വി. പി. മമ്മൂട്ടി, ശശി വലപ്പാട് (വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍)
ഇന്ത്യന്‍ കോണ്‍സുലെറ്റിനു കീഴില്‍ പ്രവര്‍ത്തി ക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (Indian Community Welfare Committee) യുടെ അംഗീകാര ത്തോടെ പ്രവര്‍ത്തിക്കുന്ന എട്ടു സംഘടനകളില്‍ ഒന്നാണ് ദുബായ് ഭാവന ആര്‍ട്സ് സൊസൈറ്റി. കഴിഞ്ഞ 22 വര്‍ഷ ങ്ങളായി കലാ സാഹിത്യ സാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഭാവന പ്രവര്‍ത്തിച്ചു വരുന്നു.
- pma
അബുദാബി : മലയാളി സമാജം ‘സമ്മര്‍ ഇന്‍ മുസഫ’ എന്ന പേരില്‍ ഒരുക്കുന്ന വേനല്‍ക്കാല ഉത്സവം ജൂലായ് 8 വ്യാഴാഴ്ച, മുസഫ യിലെ എമിറേറ്റ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌കൂളില്‍ നടക്കും. സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, ചിരിയരങ്ങ് എന്നീ പരിപാടി കളുമായി രാത്രി 7 മണിക്കാണ് പരിപാടികള്‍ അരങ്ങേറുക. ടെലിവിഷന്‍ രംഗത്തെ യുവ താരങ്ങള്‍ അണി നിരക്കുന്ന പരിപാടി യുടെ സംവിധായകന്‍ സലീം തളിക്കുളം.
അബുദാബി മലയാളി സമാജം കലാ പ്രവര്‍ത്തനം മുസഫയി ലേക്ക് വ്യാപിപ്പി ക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ഒരു പരിപാടി അവിടെ നടത്തുന്നത്. സമാജം പ്രവര്‍ത്തന ങ്ങളില്‍ മുസഫ യിലെ തൊഴിലാളി കളുടെ സജീവ പങ്കാളിത്തം ഉള്ളത് കൊണ്ട് തികച്ചും സൗജന്യ മായാണ് ഈ പരിപാടി ഒരുക്കുന്നത് എന്ന് സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കറും ജനറല്‍ സെക്രട്ടറി യേശു ശീലനും പത്ര ക്കുറിപ്പില്‍ അറിയിച്ചു. അബുദാബി മലയാളി സമാജം വനിതാ വിഭാഗം പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനവും ‘സമ്മര്‍ ഇന്‍ മുസഫ’ എന്ന ഈ പരിപാടി യില്‍ നടക്കും. അബുദാബി യിലെ സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
- pma
വായിക്കുക: കല, മലയാളി സമാജം, സംഘടന