ദുബായ് : മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കണമെന്ന് ആലൂര്‍ വിസസന സമിതി ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി കാസര്‍കോട് ജില്ലാ കലക്ടര്‍, കേരള ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, എന്നിവര്‍ക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മുളിയാര്‍ പഞ്ചായത്തില്‍ ഫയര്‍ സ്റ്റേഷന്‍ ഇല്ലാത്തത് കാരണം എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അഗ്നിശമന സേന കാസര്‍കോട്ട് നിന്ന് വേണം ഇപ്പോള്‍ നിലവിലുള്ള സ്ഥിതിയില്‍ വന്നെത്താന്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ വേനല്‍ കാലത്ത് ആലൂര്‍ കുന്നിന്‍ പ്രദേശങ്ങളില്‍ പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ നിരവധി തവണ തീ പിടിത്തമുണ്ടായിരുന്നു. അപ്പോഴൊക്കെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നത്. കാസര്‍കോട്ട് നിന്ന് അഗ്നിശമന സേന വന്നെത്തു മ്പോഴേക്കും എല്ലാം അഗ്നി വിഴുങ്ങിയിരിക്കും.
മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് ഫയര്‍ സ്റ്റേഷന്‍ വന്നാല്‍ അത് മുല്ലേറിയ, ആദൂര്‍, എരിഞ്ഞിപ്പുഴ തുടങ്ങിയ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുമെന്ന് മഹമൂദ് ഹാജി ദുബായില്‍ നിന്ന്‍ അയച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന