അബുദാബി : മലയാളി സമാജം ഈ വര്‍ഷം ഒരുക്കുന്ന സമ്മര്‍ ക്യാമ്പ് ജൂലായ് 15 ന് ആരംഭിക്കും. ക്യാമ്പി ലേക്കുള്ള അഡ്മിഷന്‍ തുടങ്ങി യിരിക്കുന്നു. വാഹന സൗകര്യം ആവശ്യമുള്ളവര്‍ എത്രയും പെട്ടെന്ന് സമാജ വുമായി ബന്ധപ്പെടുക. അവധി ക്കാലത്ത് നാട്ടില്‍ പോകാത്ത കുട്ടികള്‍ക്കായി രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ക്യാമ്പാണ് സമാജം ഒരുക്കുന്നത്. ക്യാമ്പ് ഡയറക്ടര്‍മാരായി കേരളത്തില്‍ നിന്നുള്ള കലാകാരന്മാരാണ് പങ്കെടുക്കുക. വിനോദവും, വിജ്ഞാനവും, കളികളു മായി ഒരുക്കുന്ന ക്യാമ്പില്‍ യു. എ. ഇ. യിലെ വിവിധ മേഖല കളില്‍ നിന്നുള്ള പ്രമുഖര്‍ ക്ലാസ്സുകള്‍ എടുക്കും. വിവര ങ്ങള്‍ക്ക് വിളിക്കുക: 02 66 71 400