ഭോപ്പാല്‍ ദുരന്തവും കോടതി വിധിയും : സെമിനാര്‍

July 16th, 2010

praskthi-seminar-epathramഷാര്‍ജ :  ഭോപ്പാല്‍ വാതക ദുരന്തവും 25 വര്‍ഷ ങ്ങള്‍ക്കു ശേഷം ഉണ്ടായ കോടതി വിധി യും വിലയിരുത്തു ന്നതിനായി,  ഷാര്‍ജ യിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ ഒത്തു കൂടുന്നു.  ജൂലായ്‌ 16 വെള്ളിയാഴ്ച ഷാര്‍ജ യിലെ ഏഷ്യാ മ്യൂസിക്‌ ഇന്‍സ്റ്റിട്യൂട്ട്‌ ഹാളില്‍ നടക്കുന്ന ഈ സാംസ്കാരിക കൂട്ടായ്മ ഒരുക്കുന്നത് പ്രസക്തി ഷാര്‍ജ. “ഭോപ്പാല്‍ ദുരന്തവും കോടതി വിധിയും: ആണവ ബാദ്ധ്യതാ ബില്ലിന്റെ പശ്ചാത്തലത്തില്‍” എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ e പത്രം കോളമിസ്റ്റും, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ, ഡോ. അബ്ദുല്‍ ഖാദര്‍, ഗഫൂര്‍ പട്ടാമ്പി, ശിവ പ്രസാദ്‌ എന്നിവര്‍ സംബന്ധിക്കും.

കൂട്ടായ്മയോടനുബന്ധിച്ചു വിവിധ പരിപാടികള്‍ ഉണ്ടായിരി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാംസ്കാരിക സമ്മേളനം രാവിലെ 10 മണിക്ക് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യ വുമായ കെ. കെ. മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്യും.

സാംസ്കാരിക സമ്മേളന ത്തിന്‍റെ ഭാഗമായുള്ള സംഘ ചിത്ര രചനയും ആര്‍ട്ട് ക്യാമ്പും  പ്രശസ്ത കവി സത്യന്‍ മാടാക്കര ഉദ്ഘാടനം ചെയ്യും.  ഇതില്‍ യു. എ. ഇ. യിലെ പ്രശസ്തരായ ചിത്ര കാരന്മാര്‍  പങ്കെടുക്കും.

വൈകീട്ട് 3  മണിക്ക് നടക്കുന്ന കവി സമ്മേളനം ഏഷ്യാനെറ്റ്‌ റേഡിയോ വാര്‍ത്താ അവതാരകന്‍ കുഴൂര്‍ വിത്സണ്‍ ഉദ്ഘാടനം ചെയ്യും. പ്രവാസ ലോകത്തെ ശ്രദ്ധേയരായ കവികളായ  കമറുദ്ദീന്‍ ആമയം, ശിവപ്രസാദ്‌, അസ്മോ പുത്തന്ചിറ, ടി. എ. ശശി, തബ്ശീര്‍, കെ. എം. എം. ഷെരീഫ്‌ തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്കായി അബ്ദുല്‍ നവാസ്‌ (050 495 10 54), വേണു ഗോപാല്‍ (050 100 48 71) എന്നിവരുമായി ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷിന് സ്വീകരണം

July 14th, 2010

ദുബായ്‌ : ദുബായ്‌ കെ. എം. സി. സി. നല്‍കിയ സ്വീകരണത്തില്‍ യു. എ. ഇ. ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് പ്രസംഗിക്കുന്നു.

mk-lokesh-epathram

ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍

ഇബ്രാഹിം എളേറ്റില്‍, പളനി ബാബു, ഡോ. അബ്ദുറഹ്മാന്‍ ജറാര്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, ദുബായ്‌ കൊണ്സല്‍ ജനറല്‍ സഞ്ജയ്‌ വര്‍മ, മുന്‍ മന്ത്രി ടി. എം. ജേക്കബ്‌, അബ്ദുള്ള അബ്ദുല്‍ ജബ്ബാര്‍, എ. പി. ഷംസുദ്ദീന്‍ മുഹിയുദ്ദീന്‍, അലി അബ്ദുല്‍ അല്‍ റയീസ്, കെ. കുമാര്‍, എ. പി. അബ്ദുസ്സമദ് സാബീല്‍, ഡോ. കെ. പി. ഹുസൈന്‍ എന്നിവര്‍ വേദിയില്‍

- സ്വ.ലേ.

വായിക്കുക:

അഭിപ്രായം എഴുതുക »

മാടായി വാടിക്കല്‍ പ്രവാസി കൂട്ടായ്മ

July 14th, 2010

punnakkan-muhammadali-speaking-epathram

യു.എ.ഇ മാടായി വാടിക്കല്‍ പ്രവാസി കൂട്ടായ്മ ദുബായില്‍  പുന്നക്കന്‍ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

- സ്വ.ലേ.

വായിക്കുക:

അഭിപ്രായം എഴുതുക »

വേനല്‍കൂടാരം സമ്മര്‍ ക്യാമ്പ്‌

July 14th, 2010

ദുബായ്‌ : രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ്‌ സോണ്‍ വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ, സഹജാവ, നൈസര്‍ഗിക പോഷണത്തിനായി വേനല്‍കൂടാരം സമ്മര്‍ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ജൂലായ്‌ 23, 24 തിയ്യതികളില്‍ ദുബായിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ജൂലായ്‌ 23ന്‌ രാവിലെ 8 മണിക്ക്‌ ദുബായ്‌ മര്‍കസില്‍ വെച്ച്‌ നടക്കും.

ഫാമിലി അവയര്‍നെസ്‌, എഡ്യൂഫോര്‍ സൈറ്റ്‌, ഒരു മൊട്ടുണരുന്നു, എന്റെ ശരീരം, എനിക്ക്‌ ചുറ്റും, ഹുവല്‍ ഖാലിഖ്‌, അമ്പട ഞാനേ, തുടങ്ങിയ വിവിധ സെഷനുകളില്‍ മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ക്യാമ്പിന്റെ രജിസ്റ്റ്രേഷന്‍ ആരംഭിച്ചു.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലായ്‌ 18ന്‌ മുമ്പ്‌ 0507490822, 0502400786 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോബി ജോഷ്വ വൈസ്‌ മെന്‍ ലെഫ്‌. റീജണല്‍ ഡയറക്ടറായി

July 13th, 2010

jobi-joshua-epathramദുബായ്‌ : വൈസ്‌ മെന്‍ ഇന്റര്‍നാഷനല്‍ ഗള്‍ഫ്‌ മേഖലയിലെ ക്ലബ്ബുകള്‍ ഉള്‍പ്പെട്ട ഗള്‍ഫ്‌ സോണിന്റെ ലഫ്‌. റീജണല്‍ ഡയറക്ടറായി ജോബി ജോഷ്വ (ദുബായ്‌ ക്ലബ്‌) തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഏരിയയിലെ സൗത്ത്‌ വെസ്റ്റ്‌ ഇന്ത്യാ റീജിയണില്‍ ഉള്‍പ്പെടുന്ന ഗള്‍ഫ്‌ സോണിന്റെ കീഴില്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ പെട്ട 15 ക്ലബ്ബുകളും 1 ഡിസ്ട്രിക്ടും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ഏരിയാ പ്രസിഡണ്ട് രാജന്‍ പണിക്കര്‍ സ്ഥാനാരോഹണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ടി. എം. ജേക്കബിനെ ആദരിച്ചു
Next »Next Page » വേനല്‍കൂടാരം സമ്മര്‍ ക്യാമ്പ്‌ »



  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine