അബുദാബി : വിവിധ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫില്‍ എത്തി ജോലി ചെയ്യുന്ന ഡ്രൈവര്‍ മാര്‍ക്ക്  നിയമ പരി രക്ഷയും  സാമ്പത്തിക പിന്തുണയും നല്‍കി അവരുടെ  കൂട്ടായ്മ കള്‍ സജീവ മായി പ്രവര്‍ത്തി ക്കുമ്പോള്‍,  മലയാളി  ഡ്രൈവര്‍മാര്‍ പ്രശ്നങ്ങളില്‍ പെടുമ്പോള്‍ സ്വയ രക്ഷയ്ക്കും നിയമ സഹായ ത്തിനുമായി നെട്ടോട്ടം ഓടുകയാണ് പതിവ്. ഇതിന് അല്പമെങ്കിലും പരിഹാരം കാണുവാനും അപകട ത്തില്‍ പ്പെടുന്ന സുഹൃത്തു ക്കളുടെ കുടുംബങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സഹായം എത്തിക്കു വാനും ഉദ്ദേശിച്ചു കൊണ്ട് ഒരു കൂട്ടായ്മ  രൂപീകരി ച്ചിരിക്കുന്ന വിവരം  അബുദാബി യിലെ എല്ലാ മലയാളി ഡ്രൈവര്‍ മാരെയും  അറിയിക്കുന്നു. അബുദാബി യിലെ പ്രഗല്‍ഭരായ നിയമ വിദഗ്ദ്ധര്‍ ഈ കൂട്ടായ്മക്ക് വേണ്ടുന്ന നിയമ സഹായങ്ങള്‍ നല്‍കുന്നുണ്ട്.
 
ജീവിത ത്തിന്‍റെ ഓട്ടത്തിനിട യില്‍ അറിയാതെ സംഭവിക്കുന്ന അപകട ങ്ങളില്‍ പെട്ടു പോകുന്ന ഡ്രൈവര്‍മാര്‍ക്ക് ആശ്വാസ മേകുന്ന ഈ കൂട്ടായ്മ യെ ക്കുറിച്ച് വിശദീകരി ക്കുന്നതിനായി ഡിസംബര്‍  23  വ്യാഴാഴ്ച വൈകുന്നേരം  6.30 ന്   അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഒത്തു കൂടുന്നു. വിവര ങ്ങള്‍ക്കു വിളിക്കുക:   050 88 544 56 – 050 49 212 65
- pma

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
 