സീതി സാഹിബ് സ്മാരക പ്രവാസി അവാര്‍ഡ്‌ ദാനം

March 9th, 2012

seethisahib-logo-epathram ദുബായ് : സീതി സാഹിബ് സ്മാരക പ്രവാസി അവാര്‍ഡ്‌ ദാനം ഏപ്രില്‍ 6 ന് ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി. യെ പങ്കെടുപ്പിച്ചു ദുബായിയില്‍ നടത്താന്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം പ്രസിഡന്റ്‌ സീതി പടിയത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.

പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി നാട്ടില്‍ ട്രസ്റ്റ്‌ രൂപികരിച്ചു സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതിനു പ്രാരംഭ നടപടികള്‍ ആരംഭിക്കാനും തീരുമാനിച്ചു. ഇസ്മായില്‍ ഏറാമല, വി. പി. അഹമ്മദ് കുട്ടി മദനി, നാസര്‍ കുറുമ്പത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അഷ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും റസാക്ക് തൊഴിയൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജ്യാന്തര ഹൃദയ ദിനാചരണവും സഹൃദയ സംഗമവും ദുബായില്‍

March 9th, 2012

ദുബായ് : രാജ്യാന്തര ഹൃദയ ദിനാചരണവും സഹൃദയ സംഗമവും മാര്‍ച്ച് 9 വെള്ളിയാഴ്ച രാവിലെ 9.30 ന് ദുബായില്‍ നടക്കും. കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ ദുബായ് ചാപ്റ്ററിന്റേയും (വായനക്കൂട്ടം) സലഫി ടൈംസ് ഫ്രീ ജേണലിന്റേയും സംയുക്താഭിമുഖ്യ ത്തില്‍ നാളിതു വരെ സമ്മാനിതരായിട്ടുള്ള സഹൃദയ അവാര്‍ഡ് ജേതാക്കളുടെ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു.

സഹൃദയ – അഴീക്കോട് പുരസ്‌കാര (2012) സമര്‍പ്പണം ഒരു വിജയം ആക്കുന്നതിനു വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണവും ഇതോടനു ബന്ധിച്ച് നടത്ത പ്പെടുന്നു. രാജ്യാന്തര ഹൃദയ ദിനാചരണ ത്തില്‍ ദേര ഇത്തി സലാത്തിനു സമീപമുള്ള അല്‍ ദീഖ് ഓഡിറ്റോറിയത്തില്‍ (ദല്‍ മോഖ് ടവര്‍ ) വെച്ചാണ് പ്രസ്തുത കുടുംബ സംഗമം നടക്കുക.

രാജ്യാന്തര ഹൃദയ ദിനാചരണത്തോട് അനുബന്ധിച്ച് “ലഹരി വിമുക്തവും ശാന്തി തേടുന്ന ഗള്‍ഫ് മനസ്സും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖര്‍ പങ്കെടുക്കുന്ന പഠന ക്ലാസ്സുകളും പ്രസന്റേഷനും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് കോ ഓഡിനേറ്റര്‍ ബഷീര്‍ തിക്കോടിയെ 055 74 62 946 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാന്ത്വനം : തൃശൂര്‍ ജില്ലാ ഐ സി എഫ് മഹല്ല് സംഗമം അബുദാബിയില്‍

March 3rd, 2012

sys-santhwanam-logo-epathram അബുദാബി : സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും നിത്യ രോഗി കളായവര്‍ക്കും സഹായം നല്കുന്നതിനു വേണ്ടി ഐ. സി. എഫ്. നടപ്പിലാക്കിയ സാന്ത്വനം പദ്ധതി, തൃശൂര്‍ ജില്ലയിലെ മുഴുവന്‍ മഹല്ലു കളിലും എത്തിക്കുന്നതിനു വേണ്ടി തൃശൂര്‍ ജില്ലാ ഐ. സി. എഫ്. അബുദാബിയില്‍ മഹല്ല് സംഗമം സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 3 ശനിയാഴ്ച വൈകീട്ട് 7.30 ന് ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ സാന്ത്വനം ചെയര്‍മാന്‍ പി. കെ. ബാവാ ദാരിമി, മാടവന ഇബ്രാഹിംകുട്ടി മുസ്ല്യാര്‍ , ഹുസൈന്‍ തങ്ങള്‍ വാടാനപ്പിള്ളി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 38 28 933

-റഫീഖ്‌ എറിയാട്‌, അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുല്ലുറ്റ് അസോസിയേഷന്‍ സ്നേഹ സംഗമം

February 26th, 2012

pullut-association-nri-meet-2012-ePathram
ദുബായ് : യു. എ. ഇ. പുല്ലുറ്റ് അസോസിയേഷന്‍ സ്നേഹ സംഗമം ദുബായിലെ സാഹിത്യ പ്രവര്‍ത്തക ഷീല പോള്‍ ഉത്ഘാടനം ചെയ്തു. അക്കാഫ് മുന്‍ പ്രസിഡന്റ്‌ പോള്‍ ജോസഫ്‌ മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം ചീഫ് വി. കെ. മുരളിധരന്‍ അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും സുനില്‍ വി. എസ്‌ നന്ദിയും പറഞ്ഞു.ബലൂണ്‍ ബ്ലാസ്റ്റ്, കബഡി മത്സരം, മ്യൂസിക്‌ ചെയര്‍ ,ക്വിസ്, ഫ്രോഗ് ജമ്പ്, ഓട്ടം തുടങ്ങിയ ഒട്ടനവധി മത്സരങ്ങള്‍ സംഘടിപ്പിച്ചു.

മത്സര ങ്ങള്‍ക്ക് വിനോദ് കെ. ജി. നേതൃത്വം നല്‍കി.സുനില്‍ കുമാര്‍ പീടിക പറമ്പില്‍ ,സതീഷ്‌ ബാബു പി. എസ്‌. ഡോള്‍ .കെ. വി, മധു പുല്ലുറ്റ്, എന്‍ .വി. സുരേഷ് വിജയകുമാര്‍ പി. എന്‍ . ഫിറോസ്‌ കബീര്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
മത്സര വിജയി കള്‍ക്കും ഏര്‍ളി ബേഡ് ആയ വിഗിതക്കും സംഗമ ത്തിലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ ആയ ശ്രീജക്കും മാന്‍ ഓഫ് ദി മാച്ച് ആയ ത്രിദേവിനും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആല്‍മരച്ചോട്ടിലെ സൌഹൃദത്തണല്‍

February 24th, 2012

althara-face-book-group-ePathram
ഷാര്‍ജ : ഫേയ്സ്ബുക്ക് സൌഹൃദ കൂട്ടായ്മ യായ ആല്‍ത്തറ യുടെ ഒന്നാം വാര്‍ഷികം ഫെബ്രുവരി 24 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ വെച്ച് നടക്കും.

‘ആല്‍മര ച്ചോട്ടിലെ സൌഹൃദ ത്തണല്‍ 2012’ എന്ന പേരില്‍ നടക്കുന്ന പരിപാടി യില്‍ കുത്തുകള്‍ കൊണ്ട് ചിത്രം വരച്ചു ശ്രദ്ധേയനായ നദീം മുസ്തഫ യുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും, അനീഷ്‌ അടൂര്‍ ഒരുക്കുന്ന സംഗീത വിരുന്നും, കുട്ടികള്‍ക്കായി കളറിംഗ് മല്‍സര ങ്ങളും ഉണ്ടായിരിക്കും.

തുടര്‍ന്ന് ഷമീര്‍ ഒറ്റ തൈക്കല്‍ സംവിധാനം ചെയ്ത നിഴലുകള്‍ എന്ന ഹ്രസ്വ സിനിമ പ്രദര്‍ശിപ്പിക്കും.

– അയച്ചു തന്നത് : വെള്ളിയോടന്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഏകത ആരോഗ്യ ബോധവത്കരണ സെമിനാര്‍
Next »Next Page » കാഡക്സ് വാര്‍ഷിക ആഘോഷം : മഴവില്ല് 2012 »



  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine