അല്‍ഐന്‍ ബ്ലൂസ്റ്റാര്‍ കലാ സാഹിത്യ മേള

January 21st, 2012

അബുദാബി : ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ ത്തോട് അനുബന്ധിച്ച് ജനുവരി 27 വെള്ളിയാഴ്ച അല്‍ ഐന്‍ ബ്ലൂസ്റ്റാര്‍ കലാ സാഹിത്യ മേള സംഘടിപ്പിക്കുന്നു. ഉച്ച കഴിഞ്ഞ് ഒന്നര മണി മുതല്‍ രാത്രി ഒന്‍പതര വരെ അല്‍ ഐന്‍ ജൂനിയേഴ്‌സ് സ്‌കൂള്‍ ക്യാമ്പസ്സില്‍ വെച്ചാണ് പരിപാടി. നഴ്‌സറി സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ വരെ പങ്കെടുക്കുന്ന മേളയാണ് ഇത് . കളറിംഗ്, പെയിന്റിംഗ്, കവിതാലാപനം, ഉപന്യാസ രചന, ക്വിസ് മല്‍സരം എന്നിവയും ഉണ്ടായിരിക്കും. യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സമൂഹ ത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭ വ്യക്തിത്വ ങ്ങളും പങ്കെടുക്കും. വിവരങ്ങള്‍ക്ക് വിളിക്കുക : 050 59 39 233, 050 67 43 090.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാന്തപുരത്തെ വെല്ലുവിളിക്കാന്‍ എസ്‌. കെ. എസ്. എഫ്. വളര്‍ന്നിട്ടില്ല : ആലൂര്‍

January 21st, 2012

ദുബായ് : ആള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരെ വെല്ലു വിളിക്കാന്‍ എസ്. കെ. എസ്. എഫ് വളര്‍ന്നിട്ടില്ല എന്ന് ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി പ്രസ്താവിച്ചു. കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ത്യാ രാജ്യത്ത് 2000 പള്ളികള്‍ നിര്‍മ്മിച്ചപ്പോള്‍ എസ്. കെ. കുട്ടികളും അവരുടെ നേതാക്കളും മുസ്ലിം സമുദായത്തെ തെറ്റി ദ്ധരിപ്പിച്ചു പണ പിരിവ് നടത്തി 105 കോടി രൂപ മുതല്‍ മുടക്കി ദര്‍ശന ടി. വി. എന്ന പേരില്‍ വിനോദ ചാനല്‍ തുടങ്ങുക യായിരുന്നു. ഇത് ഏത് സുന്നത്ത് ജമാഅത്ത് ആണെന്നും, ഇതിനു ഇസ്ലാമില്‍ വല്ല ന്യായീകരണവും ഉണ്ടോ എന്നും എസ്. കെ. വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കണം എന്ന് ആലൂര്‍ ഹാജി ദുബായില്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ കേന്ദ്ര കമ്മിറ്റി യോഗം

January 20th, 2012

ദുബായ് : ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ജനുവരി 20 ന് വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിക്ക് അബൂദാബി മദീന സായിദിലുള്ള ജാഫര്‍ ഹാളില്‍ ചേരും. വാര്‍ഷിക റിപ്പോര്‍ട്ടും പുതിയ വര്‍ഷ ത്തിലേക്കുള്ള കര്‍മ പദ്ധതി അവതരണവും മുഖ്യ അജണ്ട ആയിരിക്കുമെന്നും യു. എ. ഇ. ലെ എല്ലാ എമിറേറ്റ്‌സിലുള്ള കൗണ്‍സില്‍മാരും യോഗത്തില്‍ സംബന്ധിക്കണമെന്നും ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെള്ളാങ്കല്ലുര്‍ ദുബായ് മഹല്ല് അസോസിയേഷന്‍ ഭാരവാഹികള്‍

January 20th, 2012

ദുബായ് : വെള്ളാങ്കല്ലുര്‍ ദുബായ് മഹല്ല് അസോസിയേഷന്‍ (VEDMA) പുതിയ ഭാരവാഹി കളെ തിഞ്ഞെടുത്തു. ഇ. എ. ഷാജി (പ്രസിഡന്റ്) സി. ബി. സയ്യദ് ഷാഫി (വൈസ് പ്രസിഡന്റ്) എ. എച്ച്. ബാവു ( ജനറല്‍ സെക്രട്ടറി ) എന്‍ . എ. ഹാഷിം, പി. എം. അല്‍താഫ് (ജോയിന്റ് സെക്രട്ടറി) എം. എം. സമീര്‍ ബാബു ( ട്രഷറര്‍ ), ടി. കെ. മുസ്തഫ ( രക്ഷാധികാരി ചെയര്‍മാന്‍ ) ടി. എം. അബ്ദുല്‍ഖാദര്‍ ( വൈസ് ചെയര്‍മാന്‍ ) പി. എസ്. അഷ്‌റഫ്, ടി. എം. സുബൈര്‍ , എം. എ. മുസമ്മില്‍ , സി. കെ. ഇസ്മയില്‍ , പി. കെ. മുജീബ് ( കമ്മിറ്റി അംഗങ്ങള്‍ ) എന്നിവരെ തിരഞ്ഞെടുത്തു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ പുതിയ ഭാരവാഹി കള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തര്‍ – ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍ വാര്‍ഷികം

January 9th, 2012

blangad-association-1-epathram

ദോഹ : ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്റെ അഞ്ചാം വാര്‍ഷികവും പുതിയ കമ്മിറ്റി രൂപീകരണവും ദോഹയിലെ “അല്‍ – ഒസറ” ഓഡിറ്റോറിയത്തില്‍ നടന്നു. അസ്സോസ്സിയേഷന്‍ പ്രസിഡണ്ട് മുജീബ് റഹ് മാന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച യോഗത്തില്‍ എം. വി. അഷ്‌റഫ്‌ സ്വാഗതം ആശംസിച്ചു. അസ്സോസ്സിയേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി മുഹമ്മദ്‌ ഷാഫി അവതരിപ്പിച്ചു. അസ്സോസ്സിയേഷന്‍ അംഗങ്ങളുടെ ക്ഷേമത്തിനായി ആരംഭിച്ച ക്യു. ബി. എം. എ. ഫണ്ടിനെ എല്ലാവരും ഒരു പോലെ സ്വാഗതം ചെയ്തു. ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ മഹല്ല് നിവാസി മുഹമ്മദ്‌ ബസ്സാം അംഗങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ട് എങ്ങിനെ വിനിയോഗിക്കണമെന്ന് വിശദീകരിച്ചു.

blangad-association-2-epathram

പുതിയ കമ്മിറ്റിയിലേക്ക് പ്രസിഡണ്ട് – കെ. വി. അബ്ദുല്‍ അസീസ്‌, സെക്രട്ടറി – മുഹമ്മദ്‌ ഷാഫി, വൈസ് പ്രസിഡണ്ട് – ഹംസ, ജോ. സെക്രട്ടറി – ശഹീല്‍ അബ്ദുറഹ് മാന്‍, ട്രഷറര്‍ – ഹാഷിം എം. കെ., ജോ. ട്രഷറര്‍ – ഹനീഫ അബ്ദു ഹാജി എന്നിവരെയും ഏഴ് എക്സിക്യുട്ടീവ്‌ അംഗങ്ങളെയും തിരഞ്ഞെടുത്തു.

അയച്ചു തന്നത് : അബ്ദുല്‍ അസീസ്‌ കറുപ്പംവീട്ടില്‍, ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പി. വി. രാധാകൃഷ്ണപിള്ളക്ക് പ്രവാസി ഭാരതീയ സമ്മാന്‍
Next »Next Page » ജബ്ബാരി പുസ്തകം പ്രകാശനം ചെയ്തു »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine