ആര്‍ഭാട ജീവിതം കുടുംബ വ്യവസ്ഥയെ ശിഥിലമാക്കുന്നു : ഡോ. റീന തോമസ്‌

May 29th, 2012

dr-reena-vatakarolsavam-2012-ePathram
ദുബായ്: പ്രവാസി കുടുംബങ്ങളില്‍ കൂടി വരുന്ന ആര്‍ഭാട ജീവിതാസക്തി കുടുംബ വ്യവസ്ഥയെ ശിഥില മാക്കുകയും അത് ആത്മഹത്യകള്‍ പോലുള്ള പ്രവണത കളിലേക്ക് കുടുംബ ങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു എന്ന് പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. റീന തോമസ് പറഞ്ഞു.

ഏതൊരു സാഹചര്യത്തിലും കുടുംബ ജീവിത ത്തിന്റെ വിശ്വസ്തതയും ശക്തിയും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ആകണം സ്ത്രീ സമൂഹം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദുബായ് വടകര എന്‍ ആര്‍ ഐ ഫോറം പത്താം വാര്‍ഷികം ‘വടകരോത്സവ’ ത്തിന്റെ ഭാഗമായി വനിതാ വിഭാഗം സംഘടിപ്പിച്ച ‘പ്രവാസി സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ‘ എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു ഡോ. റീന തോമസ്.

സുമതി പ്രേമന്‍ അദ്ധ്യക്ഷത വഹിച്ചു. റീന സലിം വിഷയാവതരണം നടത്തി. ഷീല പോള്‍, ഷമീമ ജുനൈദ്, നിര്‍മല മുരളി, സുന്ദരി ദാസ്, ലൈല കാസിം എന്നിവര്‍ സംസാരിച്ചു. ആതിര ആനന്ദ് സ്വാഗത ഗാനം ആലപിച്ചു. ആനന്ദ ലക്ഷ്മി രാജീവ് സ്വാഗതവും സിജ പ്രേമന്‍ നന്ദിയും പറഞ്ഞു. നജ്മ സാജിദ്, ഷൈനി മനോജ്, സ്വാതി രാജീവ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് ഫൌണ്ടേഷന്‍

May 28th, 2012

seethi-sahib-foundation-formation-ePathram
ദുബായ് : സീതി സാഹിബ് വിചാര വേദി ഇനി മുതല്‍ സീതി സാഹിബ് ഫൗണ്ടേഷന്‍ എന്ന് അറിയപ്പെടും.

പ്രസിഡന്റ് സീതി പടിയത്തിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന പ്രവര്‍ത്തക സമ്മേളന ത്തില്‍ പൊതു യോഗ തീരുമാന പ്രകാരം സംഘടന യുടെ പേര് സീതി സാഹിബ് ഫൗണ്ടേഷന്‍ എന്നാക്കി മാറ്റിയ തിന്റെ പ്രഖ്യാപനം ഉപദേശക സമിതി ചെയര്‍മാന്‍ കെ. എച്ച്. എം. അഷ്‌റഫ് നിര്‍വഹിച്ചു.

ഷാര്‍ജ കെ. എം. സി. സി. ജനറല്‍ സെക്രട്ടറി സഅദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അഹമ്മദ് കുട്ടി മദനി, ടി. കെ. ഖാലിദ് പാറപ്പിള്ളി, ഉബൈദ് ചേറ്റുവ, ഏരിയല്‍ മുഹമ്മദ് കുഞ്ഞി, പി. എ. ഫാറൂക്ക്, അബ്ദുല്‍ ഹമീദ് വടക്കേകാട്, കെ. എസ്. ഷാനവാസ്, അര്‍. വി. കബീര്‍, റസാക്ക് തൊഴിയൂര്‍, സൈനുദ്ധീന്‍ ഞമനങ്ങാട്, അഷ്‌റഫ് പിള്ളക്കാട്, ശരീഫ് ചിറക്കല്‍, എന്‍. കെ. അബ്ദുല്‍ ജലീല്‍, സലാം ചിറനെല്ലൂര്‍, പി. കെ. സിദ്ധീക്ക് പി. എസ്. സജിത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഹനീഫ് കല്‍മട്ട നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതി സാഹിബ്‌ വിചാര വേദി പ്രവര്‍ത്തക യോഗം 25 ന്

May 22nd, 2012

dubai-kmcc-logo-big-epathram

ഷാര്‍ജ : സീതി സാഹിബ്‌ വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ അംഗ ങ്ങളെയും അനുഭാവി കളെയും പങ്കെടുപ്പിച്ചു വിപുലമായ പ്രവര്‍ത്തക യോഗം ദുബായ് കെ. എം. സി. സി. യില്‍ മേയ് 25 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് ചേരും.

കൊടുങ്ങല്ലൂരില്‍ നടക്കുന്ന സംസ്ഥാന തല അനുസ്മരണ പരിപാടി വിജയിപ്പി ക്കുന്നതിനെ കുറിച്ചും, സീതി സാഹിബ്‌ ഫൌണ്ടേഷന്‍ തിരുവനന്തപുരത്തും അഴീക്കോടും തലശ്ശേരി യിലും സ്ഥാപിക്കുന്ന സ്മാരക സ്ഥാപനങ്ങളെ കുറിച്ചും മറ്റു ഭാവി പരിപാടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

ഇതിനോട് അനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സീതി പടിയത്ത് അദ്ധ്യക്ഷത വഹിച്ചു. കെ. എച്. എം അഷ്റഫ്, സഅദ് പുറക്കാട്, കുട്ടി കൂടല്ലൂര്‍, ജമാല്‍ മനയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിശദ വിവരങ്ങള്‍ക്ക് : അഷ്റഫ് കൊടുങ്ങല്ലൂര്‍ 050 37 67 871

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിന സംഗമം സംഘടിപ്പിച്ചു

May 21st, 2012

ദുബായ് : വേള്ഡ് ഹൈപ്പര്‍ ടെന്ഷന്‍ ലീഗ് എന്ന ലോക സംഘടന രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിനം പ്രഖ്യാപിച്ചിട്ടുള്ള മെയ്‌ 17നു രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിനാചരണം യു. എ.ഇ. യിലും വിജയകരമായി സംഘടിപ്പിച്ചു. ദുബായ് അല്‍ ദീക് ഓഡിറ്റോറി യത്തില്‍ സലഫി ടൈംസ്‌ മീഡിയയും പയ്യോളി പ്പെരുമയും സംയുക്ത മായാണ് പ്രസ്തുത സ്നേഹ സന്ദേശ സംഗമ ത്തിന് അരങ്ങൊരുക്കിയത്.

ഡോ. മുഹമ്മദ്‌ ഇസ്മായില്‍ നജീബ് മുഖ്യ പ്രഭാഷണവും ദിനാചരണ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. പ്രൊഫ. വി. എ. അഹ്മദ് കബീര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എ. ജബ്ബാരി, ഷമീര്‍ കുട്ടോടി, രാജന്‍ കൊളാവിപാലം, അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍, സാജിദ്‌ പുറത്തോട്, ശിവന്‍ പെരുമ, സമദ്‌ മേലടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ‘മധ്യവേനല്‍’ പ്രദര്‍ശിപ്പിക്കും

May 18th, 2012

madhyavenal-shwetha-menon-nivedhitha-ePathram-
അബുദാബി : മധു കൈതപ്രം സംവിധാനം ചെയ്ത മധ്യവേനല്‍ എന്ന മലയാള സിനിമ അബുദാബി യില്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രസക്തി യാണ് സിനിമ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മെയ് 23 ബുധനാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യല്‍ സെന്ററിലാണ് പ്രദര്‍ശനം.

‘ഏകാന്തം’ എന്ന ആദ്യചിത്ര ത്തിലൂടെ നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് മധു കൈതപ്രം.

ഉത്തര മലബാറിന്റെ പ്രത്യേകിച്ച് പയ്യന്നൂരിന്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തല ത്തിലാണ് ഈ ചിത്രത്തിന്‍റെ കഥ. അബുദാബി യില്‍ ജോലി ചെയ്യുന്ന ജഹാംഗീര്‍ ഷംസ് നിര്‍മ്മിച്ച മധ്യവേനലില്‍ മനോജ്‌ കെ. ജയന്‍, ശ്വേതാ മേനോന്‍, അരുണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, നിവേദിത, സബിത ജയരാജ്‌, ഇര്‍ഷാദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ഇതിനു മുമ്പ് ഇന്ത്യ സോഷ്യല്‍ സെന്ററിലും മധ്യവേനല്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘മൊഞ്ചുള്ള മൈലാഞ്ചി’ അബുദാബി യില്‍
Next »Next Page » സിനിമാറ്റിക്ക് ഡാന്‍സ് അരങ്ങേറ്റം ശനിയാഴ്ച ഐ. എസ്. സി. യില്‍ »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine