സമാജം യുവജനോത്സവം : ഗോപികാ ദിനേശ് കലാതിലകം

April 4th, 2012

samajam-kala-thilakam-2012-gopika-dinesh-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച ‘ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം 2012’ സമാപിച്ചു. അബുദാബി യിലെയും മറ്റ് എമിറേറ്റു കളിലെയും 500-ല്‍ അധികം മത്സരാര്‍ത്ഥികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, നാടോടി നൃത്തം, ഉപകരണ സംഗീതം, പ്രച്ഛന്ന വേഷം, ഏകാഭിനയം തുടങ്ങി നിരവധി മത്സര ഇനങ്ങളില്‍ മാറ്റുരച്ചു.

വ്യത്യസ്ത ഇനങ്ങളില്‍ വ്യക്തിഗത കഴിവു തെളിയിച്ചതിനെ ത്തുടര്‍ന്ന് ‘സമാജം കലാതിലകം 2012’ പുരസ്‌കാരം ഗോപികാ ദിനേശിനും സംഗീത വിഭാഗ ത്തില്‍ ‘സമാജം സംഗീത തിലകം 2012’ പുരസ്‌കാരം മേഘാ സതീഷിനും ലഭിച്ചു.

കൂടാതെ ഐശ്വര്യ നാരായണന്‍, ജോനെ സൈമണ്‍, അഭിരാമി ശശികാന്ത്, മീനാക്ഷി ജയകുമാര്‍ എന്നിവര്‍ വ്യത്യസ്ത വിഭാഗ ങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്മാരായി.

യുവജനോത്സവ ത്തിന്റെ വിധി കര്‍ത്താവായി എത്തിയ കലാമണ്ഡലം സത്യവ്രതന്‍ സമാപന ദിവസം നടന്ന ചടങ്ങില്‍ മുഖാമുഖം പരിപാടി യിലൂടെ സംശയ ങ്ങള്‍ക്ക് മറുപടി പറഞ്ഞു.

പ്രസിഡന്റ് മനോജ് പുഷ്‌കരന്‍, സെക്രട്ടറി കെ. എച്ച്. താഹിര്‍, വൈസ് പ്രസിഡന്റ് യേശു ശീലന്‍, കലാവിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍, കുമാര്‍ വേലായുധന്‍, ജ്യോതി ടീച്ചര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ജീബാ എം. സാഹിബ് എന്നിവരും സമാപന ചടങ്ങില്‍ സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചിരിക്കുടുക്ക 2012 : പട്ടണം റഷീദ് മുഖ്യാഥിതി

April 4th, 2012

അബ്ബാസിയ : കുവൈറ്റിലെ എ. ഇ. ആര്‍ട്‌സിന്റെ (അണിയറ ഇടപ്പള്ളി) പതിനേഴാം വാര്‍ഷിക ത്തോട് അനു ബന്ധിച്ച് എപ്രില്‍ 20ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറി യത്തില്‍ നടക്കുന്ന സമാപന സമ്മേളന ത്തില്‍ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ മേക്കപ്പ്മാനും ദേശീയ പുരസ്‌കാര ജേതാവുമായ പട്ടണം റഷീദ് മുഖ്യാതിഥി ആയി പങ്കെടുക്കും.

ഏപ്രില്‍ 7ന് അരങ്ങേറുന്ന ചിരികുടുക്ക 2012 എന്ന പരിപാടിയോട് അനുബന്ധിച്ചു നടക്കുന്ന വിവിധ കലാമത്സര ങ്ങളില്‍ പങ്കെടുക്കുന്ന തിനുള്ള രജിസ്‌ട്രേഷന്‍ തുടരുന്നതായി കണ്‍വീനര്‍ അജയഘോഷ് അറിയിച്ചു.

സീനിയര്‍ വിഭാഗ ത്തില്‍ കോമഡി സ്‌കിറ്റ്, ഫാന്‍സി ഡ്രസ്സ് എന്നീ മല്‍സര ങ്ങളും ജൂനിയര്‍ വിഭാഗ ത്തില്‍ ചിത്രരചന, ഫാന്‍സി ഡ്രസ്സ് എന്നീ മല്‍സരങ്ങളും നടക്കും.

കുവൈറ്റില്‍ നിന്നും മത്സര ങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെയുള്ള നമ്പരു കളില്‍ വിളിക്കുക :
99 59 14 96 – 24 76 14 16 – 66 79 10 96 – 97 84 56 97.
eMail: ae.arts@yahoo.com

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനവും സാംസ്കാരിക സദസ്സും

April 3rd, 2012

fazil-book-release-compussum-vettakkolum-ePathram
അബുദാബി : പ്രമുഖ കഥാകാരന്‍ ഫാസില്‍ രചിച്ച ‘കോമ്പസും വേട്ടക്കോലും’ എന്ന നോവലിന്റെ പ്രകാശനവും സാംസ്‌കാരിക സദസ്സും ഏപ്രില്‍ 7 ശനിയാഴ്ച, വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും.

യു. എ. ഇ. യിലെ പ്രമുഖ എഴുത്തുകാരനും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായ ഹാരിബ് അല്‍ ദാഹ്‌രി പുസ്തകം പ്രകാശനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡന്‍റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സദസ്സ് കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്യും.

പി. മണികണ്ഠന്‍ മുഖ്യപ്രസംഗം നടത്തും. കവയിത്രി ദേവസേന, മാതൃഭൂമി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ നൗഷാദ്, അനൂപ്ചന്ദ്രന്‍, ഇമ പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് എന്‍. എന്‍. പിള്ളയുടെ ശുദ്ധമദ്ദളത്തെ ആധാരമാക്കി ടി. വി. ബാല കൃഷ്ണന്‍ സംവിധാനം ചെയ്ത ‘എ & ബി’ എന്ന ലഘു നാടകം, പ്ലാറ്റ്‌ഫോം ദുബായ് അവതരിപ്പിക്കും. യു. എ. ഇ. യിലെ പ്രമുഖ സാംസ്‌കാരിക സംഘടന കളായ പ്രസക്തി, കോലായ, നാടക സൗഹൃദം, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവ രാണ് പരിപാടി യുടെ സംഘാടകര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബ്ദു റസാക്ക് പയ്യോളിക്ക് യാത്രയയപ്പ്

March 31st, 2012

sent-off-to-rasack-payyoli-ePathram
ദുബായ് :ഹൃസ്വ സന്ദര്‍ശന ത്തിനായി ദുബായില്‍ എത്തിയ അബ്ദു റസാക്ക് പയ്യോളിക്ക് ദുബായിലെ സൌഹൃദ കൂട്ടായ്മ യാത്രയയപ്പ് നല്‍കി. ജന്മനാ അന്ധനും സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദു റസാക്ക് പയ്യോളിക്ക്, ജപ്തി ഭീഷണി നേരിടുന്ന വീടും പറമ്പും തിരിച്ചെടുക്കാനുള്ള സാമ്പത്തിക സഹായം ദുബായിലെ സഹൃദ കൂട്ടായ്മ സ്വരൂപിച്ചു നല്‍കി. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അബ്ദു റസാക്കിന്റെ സഹായത്തിനുണ്ടായിരുന്നു.

നെല്ലറ റെസ്റ്റോറന്റ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സബാ ജോസഫ്‌ ഉപഹാരം സമ്മാനിച്ചു. നെല്ലറ മീഡിയ മാനേജര്‍ ഷമീര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ബഷീര്‍ തിക്കൊടി,ഇസ്മയില്‍ പുനത്തില്‍, രാമകൃഷ്ണന്‍ ഇരിങ്ങല്‍, റഫഫീഖ് വാണിമേല്‍, മനോജ്‌ വടകര, അഡ്വ. മുഹമ്മദ്‌ സാജിദ്, നാസര്‍, സമദ് പയ്യോളി, നജീബ് അയനിക്കാട്, അസീസ്‌ വടകര എന്നിവര്‍ സംബന്ധിച്ചു. രാജന്‍ കൊലാവി പാലം,സുബൈര്‍ വെള്ളിയോട്, നജീബ് എന്നിവരായിരുന്നു അബ്ദു റസാക്ക് പയ്യോളി യെ സഹായിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ നിരയില്‍ ഉണ്ടായിരുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജ്വലിക്കും സ്മരണ

March 30th, 2012

kuwait-kerala-association-remember-ck-chandrappan-ePathram
കുവൈറ്റ്‌ : സി. കെ. ചന്ദ്രപ്പന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് കേരള അസോസിയേഷന്‍ സംഘടിപ്പിച്ച ‘ജ്വലിക്കും സ്മരണ’ അബ്ബാസിയ റിഥം ഹാളില്‍ നടന്നു. സഖാവ്. സി. കെ. യുടെ സഹപാഠിയും സുഹൃത്തുമായിരുന്ന ജോണ്‍ മാത്യൂ മുഖ്യ പ്രഭാഷണം നടത്തി.

മൂല്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് സഖാവ്. സി. കെ. യെ പോലെ മൂല്യബോധമുള്ള നേതാക്കളുടെ വിടവാങ്ങല്‍ ഇന്ത്യ യിലെ തന്നെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ കനത്ത ശൂന്യതകള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

തുടര്‍ന്ന് സംസാരിച്ച സാഹിത്യകാരന്‍ കൈപ്പട്ടൂര്‍ തങ്കച്ചന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തോടുള്ള സി. കെ. ചന്ദ്രപ്പന്റെ യുടെ അര്‍പ്പണ ബോധത്തെ അനുസ്മരിച്ചു. കുവൈറ്റിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് പ്രമുഖര്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി.

പ്രവീണ്‍ നന്തിലത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. അബ്ദുല്‍കലാം അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ മനോജ്കുമാര്‍ ഉദയപുരം സ്വാഗതവും ഉബൈദ് പള്ളുരുത്തി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി പുസ്തക മേളക്ക് തുടക്കമായി
Next »Next Page » അബുദാബി തുറമുഖത്ത് തീപ്പിടുത്തം »



  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine