ദുബായ് : കണ്ണൂര്‍ ജില്ല പ്രവാസ്സി കൂട്ടായ്മ വെയ്ക്ക്, കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവര്‍ സംയുക്തമായി ദുബായ് ക്രൌണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചു ജൂണ്‍ 8, 9 തീയതി കളില്‍ ‘നോര്‍ത്ത് മലബാര്‍ കോളിംഗ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന വ്യാവസായിക പ്രദര്‍ശന ത്തിന്റെയും അനുബന്ധ സെമിനാറിന്റെയും വിജയ ത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ വെയ്ക്ക് പ്രസിഡന്റ് കൂടിയായ അബ്ദുല്‍ കാദര്‍ പനക്കാട്. വെയ്ക്ക് ജനറല്‍ സെക്രട്ടറി ടി. പി. സുധീഷ്, കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഭാരവാഹികളായ സി. ജയചന്ദ്രന്‍, സി. വി. ദീപക് എന്നിവര്‍ സംഘാടക സമിതി യുടെ വൈസ് ചെയര്‍മാന്മാര്‍ ആണ്. അബ്ദുള്ള സുബൈര്‍, കെ. പി. ശ്രീധരന്‍, പി. എ. ഇബ്രാഹിം ഹാജി, ബാലന്‍ നായര്‍ പറായി, കുഞ്ഞിരാമന്‍ നായര്‍, അജിത് തയ്യില്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍.
അഡ്വക്കെറ്റ് ടി. കെ. ഹാഷിക്ക്, മസൂദ് കെ. പി., നൂറുദ്ദീന്‍ കെ. പി. എന്നിവര്‍ മറ്റു ഉപ സമിതി കണ്‍വീനര്‍മാരാണ്. മാധ്യമ വിഭാഗം : രമേശ് പയ്യന്നൂര്‍, കെ. എം. അബ്ബാസ്, ഇ .ടി. പ്രകാശ്, ടി. പി. ഗംഗാധരന്‍ തുടങ്ങി യവരുടെ നേതൃത്വ ത്തിലുള്ള സമിതിയാണ്.
പരിപാടി യുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന, കണ്ണൂരിന്റെ സമഗ്ര വികസന ത്തെയും വ്യാവസായിക മുന്നേറ്റ ത്തെയും പ്രതിപാദിക്കുന്ന പ്രത്യേക പതിപ്പിന്റെ എഡിറ്റോറിയല്‍ ചീഫ് ആയി കെ. എം. അബ്ബാസ് പ്രവര്‍ത്തിക്കും.
പരിപാടി യുടെ മുഖ്യ പ്രായോജകരായ അല്‍ഫ വണ്‍ ഗ്രുപ്പ് ബില്‍ഡറസ് ചെയര്‍മാന്‍പി. കെ. ലുത്ഫുദീന്‍, അഗ്രൂനമി പ്രോജക്റ്റ് & കാദരി ഗ്രുപ്പ് ചെയര്‍മാന്‍ നജീബ് കാദരി എന്നിവര്‍ സ്പോണ്സര്‍ ഷിപ്പിനുള്ള സമ്മത പത്രം സംഘാടക സമിതിക്ക് കൈമാറി.
കേരള ത്തില്‍ നിന്നും മന്ത്രിമാര്‍, മറ്റു വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടി ഒരു വന്‍ വിജയമാക്കാന്‍ സജീവമായി രംഗത്തിറങ്ങി പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു.
– വാര്‍ത്ത അയച്ചു തന്നത് പ്രകാശന്‍ കടന്നപ്പള്ളി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, സംഘടന, സാമൂഹ്യ സേവനം