ദുബായ് : പ്രമുഖ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ പ്രശസ്ത ആതുരാലയമായ ആംബര്‍ ക്ലിനിക്കുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന സൌജന്യ മെഡിക്കല്‍ ക്യാമ്പ് ബുധനാഴ്ച തുടക്കം കുറിക്കും. ജൂണ്‍ 13 ബുധന്‍, 14 വ്യാഴം, 16 ശനി ദിവസങ്ങളില്‍ ദേരയിലെ അല്‍ റിഗ്ഗ റോഡിലെ ആംബര്‍ ക്ലിനിക്കില്‍ ഒരുക്കുന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ് രാവിലെ 8 മുതല്‍ 1 വരെയും വൈകീട്ട് 5 മുതല്‍ 8.30 വരെയും നടക്കും.
സാധാരണ ക്യാമ്പുകളില്‍ നിന്നും വ്യത്യസ്ഥമായി ഗൈനക്കോളജി അടക്കം എല്ലാ വിഭാഗം സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെയും കാണാനും സൌജന്യ ചികിത്സക്കും രക്ത പരിശോധനക്കും ഒരുമ ഒരുമനയൂര്‍ സൌകര്യം ഒരുക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക 050 744 83 47 – 050 78 57 847


































