അലൈന്‍ : ബ്ലൂസ്റ്റാര്‍ ഫിമിലി സ്പോര്‍ട്സ് ഫെസ്റ്റിവല്‍ ഡിസംബര്‍ 9 രാവിലെ 8 മണി മുതല്‍ വൈകുന്നേരം 8 മണി വരെ അലൈനിലെ യു. എ. ഇ. യൂണി വേഴ്സിറ്റി സ്റ്റേഡിയ ത്തില്‍ നടത്തും.
3 വയസ്സു മുതല്‍ 60 വയസ്സു വരെ പ്രായമുള്ള വര്‍ക്കായി അവരവരുടെ കായിക ക്ഷമതക്ക് അനുസരിച്ച് വിവിധ വ്യക്തിഗത മത്സര ങ്ങളും, ഗ്രൂപ്പ് ഇനങ്ങളായ ഫുട്ബോള്‍, കബഡി, ത്രോ ബോള്‍, വടംവലി, റിലേ മത്സര ങ്ങളും നടത്തും.
അന്നേ ദിവസം രാവിലെ 8 മണിക്ക് നടക്കുന്ന മാര്‍ച്ചു പാസ്റ്റോടു കൂടിയാണ് മേളയ്ക്ക് തുടക്കം കുറി ക്കുന്നത്. മേളയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് താഴെ പ്പറയുന്ന വരുമായി ബന്ധ പ്പെടുക : കോയ മാസ്റ്റര്‍ (055 92 81 011, ഹുസൈന് മാസ്റ്റര്‍ (055 944 55 10), ഉണ്ണീന്‍ പൊന്നേത്ത് (050 61 81 596).
- pma
അബുദാബി : ഫേയ്സ്ബുക്ക് സഹൃദയ കൂട്ടായ്മ വെട്ടം അംഗങ്ങളുടെ യു. എ. ഇ. യിലെ ഒത്തു ചേരല്‍ ‘വെട്ടം ഒരുമിച്ചൊരു പകല്‍’ സ്നേഹ സംഗമം 2011 അബുദാബി യില്‍ നടന്നു.
സോമന് കരിവെള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. നൌഷാദ് ഉമ്മര്‍, ഗിരീഷ് പലേരി, മനീഷ്, ഷാഫി, സഹര്‍ അഹമ്മദ്, ആന്റണി വിന്‍സെന്റ്, നസീര്‍ ഉസ്മാന്, മനുരാജ്, ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു. മായ അജയ് സ്വാഗതവും സുരേഷ് മഠത്തില്‍ നന്ദിയും പറഞ്ഞു.
– അയച്ചു തന്നത് : വെള്ളിയോടന്
- pma