ദുബായ്: പ്രവാസി കുടുംബങ്ങളില്‍ കൂടി വരുന്ന ആര്‍ഭാട ജീവിതാസക്തി കുടുംബ വ്യവസ്ഥയെ ശിഥില മാക്കുകയും അത് ആത്മഹത്യകള്‍ പോലുള്ള പ്രവണത കളിലേക്ക് കുടുംബ ങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു എന്ന് പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. റീന തോമസ് പറഞ്ഞു.
ഏതൊരു സാഹചര്യത്തിലും കുടുംബ ജീവിത ത്തിന്റെ വിശ്വസ്തതയും ശക്തിയും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ആകണം സ്ത്രീ സമൂഹം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദുബായ് വടകര എന്‍ ആര്‍ ഐ ഫോറം പത്താം വാര്‍ഷികം ‘വടകരോത്സവ’ ത്തിന്റെ ഭാഗമായി വനിതാ വിഭാഗം സംഘടിപ്പിച്ച ‘പ്രവാസി സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ‘ എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു ഡോ. റീന തോമസ്.
സുമതി പ്രേമന്‍ അദ്ധ്യക്ഷത വഹിച്ചു. റീന സലിം വിഷയാവതരണം നടത്തി. ഷീല പോള്‍, ഷമീമ ജുനൈദ്, നിര്‍മല മുരളി, സുന്ദരി ദാസ്, ലൈല കാസിം എന്നിവര്‍ സംസാരിച്ചു. ആതിര ആനന്ദ് സ്വാഗത ഗാനം ആലപിച്ചു. ആനന്ദ ലക്ഷ്മി രാജീവ് സ്വാഗതവും സിജ പ്രേമന്‍ നന്ദിയും പറഞ്ഞു. നജ്മ സാജിദ്, ഷൈനി മനോജ്, സ്വാതി രാജീവ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
- pma