അബുദാബി: കേരളത്തിന്റെ നവോദ്ധാന കാലത്ത് ജന്മിത്തത്തിനെതിരായ ശക്തമായ പ്രമേയവുമായി അവതരിപ്പിക്കപ്പെട്ട ” പാട്ടബാക്കിയുടെ ” പുനര്‍ വായനക്ക് യുവകലാസാഹിതി അബുദാബി രംഗ ഭാഷ്യം ഒരുക്കി. സി.അച്യുതമേനോന്‍ – കെ.ദാമോദരന്‍ ജന്മ ശതാബ്ദിയോടനുബന്ധിച്ചു അബുദാബി കേരള സോഷ്യല്‍ സെന്റെറില്‍ ആണ് “പാട്ട ബാക്കി ” അരങ്ങേറിയത് .
കെ.ദാമോദരന്റെ രചനക്ക് സംവിധാനം നിര്‍വഹിച്ചത് ഹരി അഭിനയയാണ്. നാല്പതുകളിലെ മലയാള സാമൂഹ്യ കാഴ്ച്ചപ്പാടുകളിലൂടെ വികസിക്കുന്ന നാടകത്തിന്റെ ഇതിവൃത്തം അക്കാലത്തെ സമൂഹത്തില്‍ നില നിന്നിരുന്ന അസമത്തങ്ങളും അതിനോടുള്ള തൊഴിലാളി വര്‍ഗത്തിന്റെ ചെറുത്തു നില്‍പ്പുകളും ആണ്. ആദിത് ബിജിത്ത്, ഷാഹിധാനി വാസു, ശ്രീലക്ഷ്മി രംഷി, സജു കെ.പി.എ.സി, വിഷ്ണു പ്രസാദ് , അന്‍ഷാദ് ഗുരുവായൂര്‍ , മുഹമ്മദാലി പാലക്കാട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സാബു പോത്തന്‍കോട് സംഗീത നിര്‍വഹണവും, രാജീവ് മൂളക്കുഴ രംഗപടവും , വക്കം ജയലാല്‍ ചമയവും നിര്‍വഹിച്ചു. നാടകത്തില്‍ അഭിനയിച്ചവരെ സി. പി. ഐ. ദേശീയ കൌണ്‍സില്‍ അംഗം ബിനോയ് വിശ്വം അഭിനന്ദിച്ചു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, സംഘടന, സാംസ്കാരികം