മസ്കറ്റ് : ഒമാനിലെ ഇന്ത്യന്‍ എംബസി യുടെ പാസ്പോര്‍ട്ട് – വിസാ ജോലികള്‍ പുറം കരാര്‍ ഏറ്റെടുത്ത ബി. എല്‍. എസ്. സേവന കേന്ദ്രം റൂവി യില്‍ നിന്ന് വതയ്യ യിലേക്ക് മാറ്റുന്നു.
ജൂലായ് 1 മുതലാണ് പാസ്പോര്‍ട്ട് സേവന കേന്ദ്രം വതയ്യ യിലെ അല്‍മക്തബി ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിക്കുക.
വതയ്യ മേല്‍പാല ത്തിന് സമീപം വോക്സ് വാഗണ്‍ ഷോറൂമിന് അരികിലാണ് അല്‍മക്തബി ബില്‍ഡിംഗ്. ഇവിടെ ഒന്നാം നിലയില്‍ റൂം നമ്പര്‍ 108 ലാണ് കേന്ദ്രം ഇനി മുതല്‍ പ്രവര്‍ത്തിക്കുക എന്ന് മസ്കത്ത് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പുതിയ പാസ്പോര്‍ട്ടിന് അപേക്ഷി ക്കുന്നതിനും, പാസ്പോര്‍ട്ട് പുതുക്കുന്ന തിനും, ഇന്ത്യന്‍ പാസ്പോര്‍ട് ടു മായി ബന്ധപ്പെട്ട മറ്റു സേവന ങ്ങള്‍ക്കും ഒമാനിലെ ഇന്ത്യന്‍ സമൂഹം അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇനി മുതല്‍ ഇവിടെ ആണ്.
ഫോണ്‍ : 24 566 080, 24 566 050, 24 566 131
ഫാക്സ് : 24 566 191
-അയച്ചത് : ബിജു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഒമാന്‍