നാടക സൌഹൃദം അബുദാബി ഭാരവാഹികള്‍

March 25th, 2012
nadaka-souhrudam-epathram
അബുദാബി : നാടക സൌഹൃദം അബുദാബി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള സോഷ്യല്‍ സെന്റെറില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ സെക്രെട്ടറി സജ്ജാദ് അധ്യക്ഷത വഹിച്ചു, പ്രസിഡന്റ്‌  പി. കൃഷ്ണകുമാറിനെയും, വൈസ് പ്രസിഡന്റ്‌ സാലിഹ് കല്ലട, സെക്രെട്ടറി ഷാബു, ജോ: സെക്രെട്ടറി അന്‍വര്‍ ബാബു, ട്രഷറര്‍ അനൂപ്‌, രക്ഷാധികാരി ഷെരീഫ് മാന്നാര്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്ത് കൊണ്ട് കമ്മറ്റി രൂപീകരിച്ചു.

- pma

വായിക്കുക: , ,

Comments Off on നാടക സൌഹൃദം അബുദാബി ഭാരവാഹികള്‍

സേവനം കമ്മിറ്റി പുന:സംഘടിപ്പിച്ചു

March 19th, 2012

sevanam-sharjah-committee-2012-ePathram
ഷാര്‍ജ : സേവനം എമിരേറ്റ്‌സ് കമ്മിറ്റി പുന: സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷനില്‍ നടന്ന ചടങ്ങില്‍  ഷാര്‍ജ എമിറേറ്റ്‌സ് കമ്മിറ്റി പ്രസിഡന്റ് വേണു ഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ആനന്ദന്‍  ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ധനേഷ്.കെ. ബി. ട്രഷറര്‍ വി. പി. ദാസ്, സെന്‍ട്രല്‍ കമ്മറ്റി അംഗം അനില്‍, രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിശദ വിവരങ്ങള്‍ക്ക് : വേണു ഗോപാല്‍   050 65 41 234, ധനേഷ്. കെ. ബി : 050 77 98 415, ദാസ്. വി. പി : 050 58 66 045

– വാര്‍ത്ത അയച്ചത് : ധനേഷ്. കെ. ബി

- pma

വായിക്കുക: , ,

1 അഭിപ്രായം »

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ : പി. ബാവാ ഹാജി വീണ്ടും പ്രസിഡന്‍റ്

March 18th, 2012

indian-islamic-centre-2012-committee-ePathram
അബുദാബി : അബുദാബി യിലെ പ്രമുഖ ഇന്ത്യന്‍ സാംസ്കാരിക സംഘടന യായ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു.

പ്രസിഡന്റ് ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി സ്വാഗതം പറഞ്ഞു. സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍ മലയാള ത്തിലും അബ്ദുല്ല നദ്‌വി ഇംഗ്ലീഷിലും വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എം. പി. എം. റഷീദ് വരവ്‌ ചെലവ് കണക്കുകളും അവതരിപ്പി ക്കുകയും ഐക്യ കണ്ഠേന പാസ്സാക്കുകയും ചെയ്തു. 2012 -13 വര്‍ഷ ത്തേക്കുള്ള പുതിയ ഭാരവാഹി കളെയും പതിനഞ്ചംഗ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും ചീഫ് ഇലക്ഷന്‍ ഓഫീസര്‍ അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി അവതരിപ്പി ക്കുകയും ഐക്യകണ്ഠേന പാസ്സാ ക്കുകയും ചെയ്തു. സോഷ്യല്‍ അഫയേഴ്‌സ് പ്രതിനിധി അഹ്മദ് ഹുസൈന്‍ അമീന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി പി. ബാവാ ഹാജി (പ്രസിഡന്‍റ്), എം. പി. എം. റഷീദ് ( ജന.സെക്രട്ടറി ), ഷുക്കൂര്‍ കല്ലിങ്കല്‍ ( ട്രഷറര്‍ ). മെമ്പര്‍മാരായി ഡോ. അബ്ദു റഹ്മാന്‍ മൗലവി ഒളവട്ടൂര്‍, എം. പി. മമ്മി ക്കുട്ടി മുസ്‌ലിയാര്‍, പി. കെ. അബ്ദുല്‍ കരീം ഹാജി, വി. എം. ഉസ്മാന്‍ ഹാജി, സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍, കെ. കെ. ഹംസക്കുട്ടി, പാറക്കാട് മുഹമ്മദ്, അബ്ദുല്ല നദ്‌വി, ശാദുലി വളക്കൈ, നസീര്‍ മാട്ടൂല്‍, പാട്ട വീട്ടില്‍ അലി ക്കോയ, അബ്ദുല്‍ ഗഫൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

മൊയ്തു എടയൂര്‍, ശറഫുദ്ദീന്‍ മംഗലാട്, മൊയ്തു ഹാജി കടന്നപ്പള്ളി, സലീം ഹാജി എന്നിവര്‍ സംസാരിച്ചു. ഡോ. അബ്ദു റഹ്മാന്‍ ഒളവട്ടൂര്‍ നന്ദിയും അസീസ് ഫൈസി ഖിറാഅത്തും നടത്തി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘ഓര്‍മ 2012’ ദുബായില്‍

March 15th, 2012

ദുബായ് :ആലുവ എം ഇ എസ് കോളേജ് മാരംപിള്ളി യുടെ പ്രഥമ പ്രവാസി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘ ഓര്‍മ 2012 ‘ മാര്‍ച്ച് 16 വെള്ളിയാഴ്ച ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് നടത്തും. പ്രസ്തുത പരിപാടിയില്‍ യു. എ. ഇ. യിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥി കളും പങ്കെടുക്കണം എന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 16 11 300, 050 45 47 524

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സഹൃദയ – അഴീക്കോട് പുരസ്‌കാരം : സംഘാടക സമിതി രൂപീകരിച്ചു

March 12th, 2012

sahrudaya-awards-epathram

ദുബായ് : സലഫി ടൈംസ് സ്വതന്ത്ര പത്രികയുടെയും കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ ചാപ്റ്റര്‍ (ദുബായ് വായനാകൂട്ടം) സംയുക്താഭിമുഖ്യത്തില്‍ സമ്മാനിക്കുന്ന സഹൃദയ – അഴീക്കോട് പുരസ്‌കാര (2012) സമര്‍പ്പണം രാജ്യാന്തര വനവല്‍ക്കരണ ദിനത്തോടനുബന്ധിച്ച് 20.3.2012 ചൊവ്വാഴ്ച വൈകീട്ട് 7.30 ന് ദേര ഇത്തിസലാത്തിനു സമീപമുള്ള അല്‍ ദീഖ് ഓഡിറ്റോറിയത്തില്‍ (ദല്‍ മോഖ് ടവര്‍) വെച്ച് നടത്തുന്നതിനു വേണ്ടിയുള്ള 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ഡോ. പ്രൊ. അഹമ്മദ് കബീര്‍, പുന്നക്കന്‍ മുഹമ്മദാലി (രക്ഷാധികാരികള്‍), ബഷീര്‍ തിക്കോടി (ചെയര്‍മാൻ‍), ഷീല പോള്‍ (വൈസ് ചെയര്‍ പെഴ്സണ്‍), നാസര്‍ പരദേശി, രാജന്‍ വടകര (വൈസ് ചെയര്‍മാൻ‍), അഡ്വ. ജയരാജ്‌ തോമസ്‌ (ജനറല്‍ കണ്‍വീനര്‍), ഒ. എസ്‌. എ. റഷീദ്, റീന സലീം, സുബൈര്‍ വെള്ളിയോട് ബഷീര്‍ തൃക്കരിപ്പൂര്‍, കെ. വി. അബ്ദുല്‍ സലാം, വിജി സുനില്‍ (കണ്‍വീനര്‍മാര്‍), ത്രിനാഥ് (ട്രഷറര്‍), കെ. എ. ജബ്ബാരി (കോർഡിനേറ്റര്‍) എന്നിവരടങ്ങുന്നതാണ് സംഘാടക സമിതി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ മീഡിയ അബുദാബി കമ്മിറ്റി രൂപീകരിച്ചു
Next »Next Page » “യെസ്റ്റര്‍ ഡേ” സിനിമാ പ്രദര്‍ശനം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine