കേരള സര്‍ക്കാരിന്റെയും നോക്കയുടെയും ആഭിമുഖ്യത്തില്‍ കേരള പിറവി ദിനത്തോട് അനുബന്ധിച്ച് 2012
ഒക്ടോബര്‍ 30, 31, നവംബർ 1 തീയതികളിൽ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ച് വിശ്വ മലയാളി മഹോത്സവം സംഖടിപ്പിക്കുന്നു ബഹു: രാഷ്ട്രപതി പ്രണബ് മുഖര്ജീ ഉദ്ഘാടനം ചെയ്യുന്ന ഈ മഹോല്സവവത്ത്തിന്റെ രണ്ടാം ദിനമായ ഒക്ടോബര്‍ 31 ŗപവാസി മലയാളികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. അന്നേ ദിവസത്തെ എല്ലാ പരിപാടികളും സ്പോണ്സര്‍ ചെയ്തിരിക്കുന്നത്. വേള്‍ഡ് മലയാളി കൌണ്‍സിലും (W.M.C) ദുബായ് ആസ്ഥാനമായ ആര്‍ട്സ് & ലിറ്റററി അക്കാദമി (ഗാല)യും സംയുക്തമായാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഒരു ദിവസം മുഴുവന്‍ നീളുന്ന സാഹിത്യ കലാ ചര്‍ച്ചകള്‍, പ്രവാസി മലയാളികളെ സംബന്ധിക്കുന്ന കാതലായ വിഷയത്തെ സംബന്ധിച്ച ക്രിയാത്മകമായ ചര്‍ച്ചകള്‍, ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ സംഗീതമേള തുടങ്ങിയവയും ഉണ്ടായിരിക്കും എന്ന് വേള്‍ഡ് മലയാളി കൌണ്സിലിന്റെയും, ഗാലയുടെയും ചെയര്‍മാനായ ഐസക് ജോണ് പട്ടാണിപറമ്പില്‍ അറിയിച്ചു.
ഈ മഹോത്സവത്തില്‍ വേള്‍ഡ് മലയാളി കൌണ്സിലിന്റെയും ഗാലയുടെയും അതിഥിയായി പങ്കെടുക്കാന്‍ ആഗ്രഹമുള്ള കലാ സാഹിത്യ വിഷയങ്ങളില്‍ തല്‍പരരായ പ്രവാസി മലയാളികള്‍ തങ്ങളുടെ വിശദ വിവിഅരങ്ങളും പാസ്പോര്‍ട്ട് കോപ്പിയും അടക്കം താഴയുള്ള ഇമെയില്‍ വഴി ഉടന്‍ ബന്ധപ്പെടുക തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള താമസ സൌകര്യവും ഭക്ഷണവും സംഘാടകര്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അനില്‍കുമാര്‍ സി. പി
ഇമെയില്‍ : anilcp.gala@gmail.com, ഫോണ്‍ : 050 6212325 (യു എ ഇ)
മത്തായി സി. യു
ഇമെയില്: dubaiworldmalayaleecouncil@gmail.com, ഫോണ്: 055 9957664
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, പ്രവാസി, സംഘടന